ആ താരമാണ് ഞങ്ങൾക്ക് പണി തന്നത്, ബ്ലാസ്റ്റേഴ്സ് താരത്തെ പ്രശംസിച്ച് ജംഷെഡ്പൂർ പരിശീലകൻ കൂപ്പർ.
കൊച്ചി കലൂർ ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ജംഷെഡ്പൂർ എഫ്സിയെ കീഴടക്കാനും കേരള ബ്ലാസ്റ്റേഴ്സിന് ഇപ്പോൾ കഴിഞ്ഞിട്ടുണ്ട്.മറുപടിയില്ലാത്ത ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്സ് വിജയിച്ചത്. ക്യാപ്റ്റൻ ലൂണയുടെ ഗോൾ ബ്ലാസ്റ്റേഴ്സിനെ രണ്ടാം വിജയം സമ്മാനിക്കുകയായിരുന്നു.6 പോയിന്റുകൾ ബ്ലാസ്റ്റേഴ്സ് നേടിക്കഴിഞ്ഞു.
ജംഷഡ്പൂർ എഫ്സി ഇപ്പോൾ രണ്ടാമത്തെ മത്സരത്തിലാണ് വിജയമില്ലാതെ പോകുന്നത്.ആദ്യത്തെ മത്സരത്തിൽ ഈസ്റ്റ് ബംഗാളിനോട് അവർ ഗോൾ രഹിത സമനില വഴങ്ങിയിരുന്നു.ഈ മത്സരത്തിലും അവർക്ക് ഗോളുകൾ ഒന്നും നേടാൻ കഴിഞ്ഞിരുന്നില്ല. അതിൽ പ്രധാന പങ്കു വഹിച്ച താരങ്ങളിൽ ഒരാൾ കേരള ബ്ലാസ്റ്റേഴ്സിന്റെ ഗോൾകീപ്പറായ സച്ചിൻ സുരേഷാണ്.മികച്ച ചില സേവുകൾ അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നുണ്ടായിരുന്നു.
മാത്രമല്ല വളരെ കൃത്യമായ ഇടപെടലുകലായിരുന്നു മത്സരത്തിൽ ഉടനീളം അദ്ദേഹം നടത്തിയിരുന്നത്. സച്ചിൻ സുരേഷ് ജംഷെഡ്പൂരിന് തടസ്സമായി എന്ന കാര്യം അവരുടെ പരിശീലകനായ സ്കോട്ട് കൂപ്പർ ഇപ്പോൾ പറഞ്ഞു കഴിഞ്ഞിട്ടുണ്ട്.സച്ചിൻ മികച്ച ചില സേവുകൾ നടത്തി എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്.
𝐑𝐄𝐌𝐀𝐑𝐊𝐀𝐁𝐋𝐄 𝐑𝐄𝐅𝐋𝐄𝐗 𝐒𝐀𝐕𝐄 from #SachinSuresh ⛔🤩#ISL #ISL10 #KBFCJFC #LetsFootball #ISLonJioCinema #ISLonSports18 #KeralaBlasters | @Sports18 pic.twitter.com/pwoCXPwrnO
— Indian Super League (@IndSuperLeague) October 1, 2023
ഞങ്ങൾക്ക് മത്സരത്തിൽ ഗോളുകൾ നേടാമായിരുന്നു.രണ്ട് മത്സരങ്ങളിലും ഇപ്പോൾ ഞങ്ങൾക്ക് ഗോളുകൾ നേടാൻ കഴിഞ്ഞിട്ടില്ല. ഈ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഗോൾകീപ്പറായ സച്ചിൻ സുരേഷ് നല്ല ചില സേവുകൾ നടത്തി. അത് തടസ്സമായി. കൂടാതെ സെറ്റ് പീസുകളിൽ ഞങ്ങളെ നിർഭാഗ്യം വേട്ടയാടി.ഞങ്ങളുടെ മുന്നേറ്റ നിരക്ക് കൂടുതൽ മികച്ച രീതിയിൽ കാര്യങ്ങളെ കൈകാര്യം ചെയ്യാൻ സാധിക്കുമായിരുന്നു, ജംഷെഡ്പൂർ പരിശീലകൻ പറഞ്ഞു.
From the reserve team of @KeralaBlasters to the senior team it's has been a wonderful journey for #SachinSuresh 🔥#KBFCJFC #ISL #ISL10 #LetsFootball #ISLonJioCinema #ISLonSports18 #KeralaBlasters #JamshedpurFC pic.twitter.com/rDpwjqLBKq
— Indian Super League (@IndSuperLeague) October 1, 2023
വളരെ മികച്ച പ്രകടനം തന്നെയാണ് മത്സരത്തിൽ സച്ചിൻ സുരേഷ് നടത്തിയിരുന്നത്.പ്രീ സീസണിലെ പിഴവുകൾ കാരണം ഏറെ പഴി കേൾക്കേണ്ടി വന്ന താരമാണ്.പലരും അദ്ദേഹത്തെ സംശയിച്ചിരുന്നു. എന്നാൽ ആദ്യ രണ്ട് മത്സരങ്ങൾ കൊണ്ട് തന്നെ അത് മാറ്റിയെടുക്കാൻ ഈ മലയാളി താരത്തിന് കഴിഞ്ഞിട്ടുണ്ട്.