Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ

മഞ്ചേരിക്കാൻ സനാന്റെ മിന്നും പ്രകടനം, പ്രശംസയുമായി ഖാലിദ് ജമീൽ,ഇവൻ ഭാവി വാഗ്ദാനം.

104

ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗിൽ വേണ്ടത്ര മികച്ച പ്രകടനം നടത്താൻ ജംഷഡ്പൂരിന് കഴിഞ്ഞിരുന്നില്ല.ഇതോടുകൂടിയാണ് അവരുടെ പരിശീലകന് സ്ഥാനം നഷ്ടമായത്. അങ്ങനെ ജംഷെഡ്പൂരിന്റെ പുതിയ പരിശീലകനായി കൊണ്ട് ഖാലിദ് ജമീൽ എത്തുകയായിരുന്നു. അദ്ദേഹത്തിന്റെ വരവോടുകൂടി ജംഷെഡ്പൂർ മികച്ച പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.

ആദ്യ മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ അവർ പരാജയപ്പെടുത്തി. പിന്നീട് രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് കേരള ബ്ലാസ്റ്റേഴ്സിനെ തോൽപ്പിച്ചുകൊണ്ട് കലിംഗ സൂപ്പർ കപ്പിന്റെ സെമിയിൽ പ്രവേശിക്കാൻ ജംഷെഡ്പൂരിന് കഴിഞ്ഞു. ഒടുവിലെ മത്സരത്തിൽ ഐ ലീഗ് ക്ലബ്ബായ ഷില്ലോങ്‌ ലജോങ്ങിനെ ജംഷെഡ്പൂർ പരാജയപ്പെടുത്തുകയും ചെയ്തു. അങ്ങനെ സൂപ്പർ കപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ എല്ലാ മത്സരങ്ങളും വിജയിച്ചുകൊണ്ട് സമ്പൂർണ്ണരായി കൊണ്ടാണ് ജംഷെഡ്പൂർ മുന്നേറുന്നത്.

മലയാളി ഫുട്ബോൾ ആരാധകർക്ക് അഭിമാനിക്കാനുള്ള ഒരു വക കൂടി ഇവിടെയുണ്ട്. മലപ്പുറം മഞ്ചേരി സ്വദേശി മുഹമ്മദ് സനാൻ മികച്ച പ്രകടനമാണ് ഇപ്പോൾ ക്ലബ്ബിന് വേണ്ടി പുറത്തെടുക്കുന്നത്.സൂപ്പർ കപ്പിൽ രണ്ട് മത്സരങ്ങൾ കളിച്ച അദ്ദേഹം ഒരു ഗോളും ഒരു അസിസ്റ്റും നേടിക്കഴിഞ്ഞു. കഴിഞ്ഞ ഷില്ലോങ്ങിനെതിരെയുള്ള മത്സരത്തിൽ ജംഷെഡ്പൂരിന്റെ ആദ്യ ഗോൾ നേടിയത് സനാനാണ്.മുന്നേറ്റ നിരയിൽ വിങ്ങറായി കൊണ്ടാണ് അദ്ദേഹം കളിക്കുന്നത്.

അദ്ദേഹത്തെ പ്രശംസിച്ചുകൊണ്ട് ഇപ്പോൾ പരിശീലകൻ ഖാലിദ് ജമീൽ തന്നെ പ്രശംസിച്ചിട്ടുണ്ട്.’സനാൻ വളരെയധികം പ്രതിഭയുള്ള ഒരു താരമാണ്. അദ്ദേഹത്തിന്റെ പ്രകടനം ഇനിയും മുകളിലേക്ക് പോവാൻ അദ്ദേഹം തന്റെ ഹാർഡ് വർക്ക് തുടരേണ്ടതുണ്ട്. എന്നാൽ കൂടുതലും മികച്ച പ്രകടനം ഉറപ്പുവരുത്താൻ സാധിക്കും ‘ഇതാണ് ജംഷെഡ്പൂർ പരിശീലകൻ പറഞ്ഞിട്ടുള്ളത്.

മഞ്ചേരി ആസ്ഥാനമായി പ്രവർത്തിക്കുന്ന ക്ലബ്ബ് ജൂനിയറിലൂടെ വളർന്ന് വന്ന താരമാണ് സനാൻ. കേരളത്തിൽ നിന്നും മറ്റൊരു പ്രതിഭ കൂടി ഇപ്പോൾ ഉദയം ചെയ്യുകയാണ്.കേവലം 19 വയസ്സുള്ള ഈ താരം ഒരു ഭാവി വാഗ്ദാനം തന്നെയാണ്.