ഞങ്ങളായിരുന്നു മികച്ച ടീം,ബ്ലാസ്റ്റേഴ്സ് വിജയം അർഹിച്ചിരുന്നില്ല:കടുത്ത നിരാശയിൽ ജംഷഡ്പൂർ പരിശീലകൻ പറയുന്നു.
കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ സൂപ്പർ ലീഗിലെ തുടർച്ചയായ രണ്ടാമത്തെ വിജയം സ്വന്തമാക്കിയിരിക്കുന്നു.മറുപടിയില്ലാത്ത ഒരു ഗോളിനാണ് കേരള ബ്ലാസ്റ്റേഴ്സ് ജംഷഡ്പൂർ എഫ്സിയെ തോൽപ്പിച്ചിട്ടുള്ളത്. ക്യാപ്റ്റൻ അഡ്രിയാൻ ലൂണയുടെ ഗോളാണ് കേരള ബ്ലാസ്റ്റേഴ്സിന് വിജയം സമ്മാനിച്ചിട്ടുള്ളത്. രണ്ടു മത്സരങ്ങളിൽ രണ്ടിലും വിജയിച്ച ബ്ലാസ്റ്റേഴ്സ് ഇപ്പോൾ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ്.
മത്സരത്തിൽ മികച്ച പ്രകടനമാണ് കേരള ബ്ലാസ്റ്റേഴ്സ് നടത്തിയത്.അറ്റാക്കിങ് തേഡിൽ മാത്രമാണ് ഒരല്പം പ്രശ്നങ്ങൾ നിലനിന്നിരുന്നത്. അത് മാറ്റി നിർത്തിയാൽ ജംഷഡ്പൂരിന് മേൽ ആധിപത്യം പുലർത്താൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടുണ്ട്. കൂടാതെ വളരെ മികച്ച രീതിയിലായിരുന്നു ഡിഫൻസ് കാര്യങ്ങളെ കൈകാര്യം ചെയ്തിരുന്നത്. അർഹിച്ച ഒരു വിജയം തന്നെയാണ് ബ്ലാസ്റ്റേഴ്സ് നേടിയിട്ടുള്ളത് എന്ന കാര്യത്തിൽ സംശയമില്ല.
പക്ഷേ ജംഷഡ്പൂരിന്റെ പരിശീലകനായ സ്കോട്ട് കൂപ്പർ ഇത് ഒരിക്കലും അംഗീകരിക്കാൻ തയ്യാറല്ല. മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെക്കാൾ മികച്ച ടീം ജംഷെഡ്പൂർ എഫ്സിയായിരുന്നു എന്നാണ് ഇദ്ദേഹം പറഞ്ഞത്. കേരള ബ്ലാസ്റ്റേഴ്സ് വിജയം അർഹിച്ചിരുന്നില്ലെന്നും ഇദ്ദേഹം പറഞ്ഞിട്ടുണ്ട്.ഐഎസ്എൽ തന്നെയാണ് ഇദ്ദേഹത്തിന്റെ വാക്കുകൾ പുറത്തു വിട്ടത്.
𝐒𝐚𝐦𝐞 Stadium. 𝐒𝐚𝐦𝐞 Opposition. 𝐒𝐚𝐦𝐞 End. 𝐒𝐚𝐦𝐞 bottom corner. 𝐒𝐚𝐦𝐞 goalscorer. 💯👊#KBFCJFC #ISL #ISL10 #LetsFootball #ISLonJioCinema #ISLonSports18 #KeralaBlasters #JamshedpurFC | @Sports18 pic.twitter.com/1Jn20HCz7v
— Indian Super League (@IndSuperLeague) October 1, 2023
ഞങ്ങളായിരുന്നു മത്സരത്തിൽ ഏറ്റവും മികച്ച ടീം. അത് വളരെ വ്യക്തമാണ്.കേരള ബ്ലാസ്റ്റേഴ്സ് വിജയം അർഹിച്ചിരുന്നില്ല. അവരെക്കാൾ മികച്ച രീതിയിൽ കളിച്ചത് ഞങ്ങളാണ്.രണ്ടാം പകുതിയിൽ ഒരു 15 മിനിറ്റ് മാത്രമാണ് അവർ നല്ല രീതിയിൽ കളിച്ചത്. ആദ്യപകുതിയിൽ അവർക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞിരുന്നില്ല.എന്റെ ടീമിന്റെ പ്രകടനത്തിലും പ്രസ്സിങ്ങിലും ഞാൻ ഒരുപാട് അഭിമാനം കൊള്ളുന്നു. ഞങ്ങൾ ഒരിക്കലും ഈ മത്സരത്തിൽ തോൽവി അർഹിച്ചിരുന്നില്ല, ജംഷഡ്പൂർ കോച്ച് പറഞ്ഞു.
"I don't think @KeralaBlasters deserved to win, and I definitely know we didn't deserve to lose."@JamshedpurFC interim head coach #ScottCooper shares this thoughts on #KBFCJFC 🗣️#ISL #ISL10 #LetsFootball #JamshedpurFC #ISLonSports18 #ISLonJioCinema https://t.co/cd3xNrrluz
— Indian Super League (@IndSuperLeague) October 1, 2023
ആദ്യത്തെ മത്സരത്തിൽ ജംഷഡ്പൂർ എഫ്സി ഈസ്റ്റ് ബംഗാളിനോട് ഗോൾ രഹിത സമനില വഴങ്ങിയിരുന്നു.ഈ മത്സരത്തിൽ അവർ പരാജയപ്പെടുകയും ചെയ്തു.ഈ രണ്ടു മത്സരങ്ങളിൽ നിന്നായി ഒരൊറ്റ ഗോൾ പോലും നേടാൻ ജംഷെഡ്പൂരിന് കഴിഞ്ഞിട്ടില്ല എന്നതാണ് യാഥാർത്ഥ്യം.