ഇന്നലെ ഇന്ത്യൻ സൂപ്പർ ലീഗ് നടന്ന മത്സരത്തിൽ വിജയം നേടാൻ ജംഗ്ഷെഡ്പൂർ എഫ്സിക്ക് കഴിഞ്ഞിട്ടുണ്ട്. സൂപ്പർ കപ്പിലെ നിലവിലെ ജേതാക്കളായ ഈസ്റ്റ് ബംഗാൾ എഫ്സിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ജംഷെഡ്പൂർ എഫ്സി പരാജയപ്പെടുത്തിയത്. ജംഷെഡ്പൂരിന്റെ മൈതാനത്ത് വെച്ചുകൊണ്ടാണ് ഈ മത്സരം അരങ്ങേറിയത്. മത്സരത്തിന്റെ 45ആം മിനിട്ടിൽ ശേഖറിലൂടെ ഈസ്റ്റ് ബംഗാൾ മുന്നിലെത്തുകയായിരുന്നു.
എന്നാൽ മത്സരത്തിന്റെ 81ആം മിനിട്ടിലാണ് ജംഷെഡ്പൂർ എഫ്സി സമനില ഗോൾ നേടിയത്. പിന്നീട് 97 മിനിറ്റിൽ അവരുടെ വിജയഗോൾ പിറന്നു.മൺസോറോ ഒരു തകർപ്പൻ ഫ്രീകിക്ക് ഗോൾ നേടുകയായിരുന്നു. അങ്ങനെയാണ് ജംഷെഡ്പൂർ ഈ മത്സരത്തിൽ വിജയം നേടിയെടുത്തത്.മികച്ച പ്രകടനമാണ് ഇപ്പോൾ അവർ നടത്തിക്കൊണ്ടിരിക്കുന്നത്.പോയിന്റ് പട്ടികയിൽ നിലവിൽ ആറാം സ്ഥാനത്താണ് ജംഷെഡ്പൂർ എഫ്സി ഉള്ളത്.
ഇവിടെ എടുത്തു പറയേണ്ടത് ഇന്ത്യൻ പരിശീലകനായ ഖാലിദ് ജമീലിന്റെ വരവ് തന്നെയാണ്.അദ്ദേഹത്തിന്റെ വരവോടുകൂടി മികച്ച പ്രകടനം അവർ നടത്തുന്നു.അദ്ദേഹം വരുന്നതിനു മുൻപ് 12 മത്സരങ്ങളിൽ നിന്ന് കേവലം രണ്ടു വിജയങ്ങൾ മാത്രമായിരുന്നു അവർ നേടിയിരുന്നത്. മൂന്ന് സമനിലയും 7 തോൽവിയുമായിരുന്നു ഫലം. കേവലം 9 പോയിന്റുകൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ അദ്ദേഹം വന്നതിനുശേഷം ആകെ കളിച്ച അഞ്ചു മത്സരങ്ങളിൽ മൂന്നിലും വിജയിച്ചു.രണ്ട് സമനില വഴങ്ങിയപ്പോൾ തോൽവികൾ ഒന്നും വഴങ്ങിയിട്ടില്ല.11 പോയിന്റ്കൾ അവർ കരസ്ഥമാക്കി കഴിഞ്ഞു.
ടീമിനെ നല്ല രീതിയിൽ മാറ്റിയെടുക്കാൻ ഖാലിദ് ജമീലിന് കഴിഞ്ഞിട്ടുണ്ട്. മാത്രമല്ല ഫ്രീകിക്ക് ഗോളുകളിലും നമുക്ക് ജംഷെഡ്പൂരിന്റെ ആധിപത്യം കാണാൻ കഴിയും.ഈ സീസണൽ ഇതുവരെ 4 ഫ്രീകിക്ക് ഗോളുകൾ അവർ നേടിക്കഴിഞ്ഞു.മൺസോറോ മൂന്ന് ഫ്രീകിക്ക് ഗോളുകളാണ് നേടിയിട്ടുള്ളത്.റേ ഒരു ഫ്രീകിക്ക് ഗോൾ നേടിയിട്ടുണ്ട്.
അതായത് ഇന്ത്യൻ സൂപ്പർ ലീഗിൽ ഈ സീസണിൽ പിറന്ന ഫ്രീകിക്ക് ഗോളുകളിൽ 50 ശതമാനത്തോളം നേടിയിട്ടുള്ളത് ജംഷഡ്പൂർ എഫ്സിയാണ്.മൺസോറോയുടെ ഫ്രീകിക്ക് മികവിനെ തന്നെയാണ് ഇവിടെ നമ്മൾ പേടിക്കേണ്ടത്. ഏതായാലും ജംഷെഡ്പൂരിന്റെ മികവ് എവരെയും അത്ഭുതപ്പെടുത്തുന്നുണ്ട്.അടുത്ത മത്സരത്തിൽ കരുത്തരായ മോഹൻ ബഗാനാണ് അവരുടെ എതിരാളികൾ.