കഴിഞ്ഞ മാച്ച് വീക്ക് 18ൽ ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന മത്സരത്തിൽ മുംബൈ സിറ്റിയും ജംഷെഡ്പൂർ എഫ്സിയും തമ്മിലായിരുന്നു ഏറ്റുമുട്ടിയിരുന്നത്.രണ്ട് ടീമുകളും സമനില വഴങ്ങുകയാണ് ചെയ്തത്. ഓരോ ഗോളുകൾ വീതമാണ് നേടിയിരുന്നത്. മത്സരത്തിന്റെ അറുപതാം മിനിറ്റിൽ സിവേരിയയിലൂടെ ജംഷഡ്പൂർ ലീഡ് എടുക്കുകയായിരുന്നു.എന്നാൽ എഴുപത്തിനാലാം മിനിറ്റിൽ മുംബൈ സിറ്റി സമനില നേടി.ലാലിയൻസുവാല ചാങ്തെയാണ് സമനില ഗോൾ നേടിയത്.
പക്ഷേ ഈ മത്സരത്തിൽ ഒരു വിവാദം സംഭവിച്ചിരുന്നു.മത്സരത്തിന്റെ 82 മിനിറ്റിൽ ജംഷഡ്പൂരിന്റെ വിദേശ താരമായ ഡാനിയൽ ചീമ ചുക്വിന് റെഡ് കാർഡ് കണ്ട് പുറത്ത് പോകേണ്ടി വരുകയായിരുന്നു. ഒരു മത്സരത്തിൽ ആകെ നാല് വിദേശ താരങ്ങളെ മാത്രമാണ് ഒരു ടീമിനെ കളിപ്പിക്കാൻ സാധിക്കുക. അതിൽ ഒരു വിദേശ താരം റെഡ് കാർഡ് കണ്ട് പുറത്ത് പോയാൽ 3 വിദേശ താരങ്ങളെ മാത്രമാണ് കളിപ്പിക്കാൻ സാധിക്കുക. ഈ നിയമം ജംഷഡ്പൂർ ലംഘിക്കുകയായിരുന്നു.
അതായത് ചീമ റെഡ് കാർഡ് കണ്ട് പുറത്ത് പോയതിന് പിന്നാലെ ജംഷെഡ്പൂർ ഇന്ത്യൻ താരമായ ഇമ്രാൻ ഖാനെ പിൻവലിച്ചു. എന്നിട്ട് വിദേശ താരമായ സ്റ്റെവാനോവിച്ചിനെ കൊണ്ടുവന്നു. അതോടെ ജംഷെഡ്പൂർ വീണ്ടും 4 വിദേശ താരങ്ങൾ തന്നെയായി. യഥാർത്ഥത്തിൽ മൂന്ന് വിദേശ താരങ്ങളെ മാത്രമേ കളിപ്പിക്കാനുള്ള അനുമതിയുള്ളൂ.അതായത് മത്സരത്തിന്റെ ഏത് ഘട്ടത്തിലും 7 ഡൊമസ്റ്റിക് കളിക്കളത്തിൽ ഉണ്ടായിരിക്കണം. എന്നാൽ ഈ സമയത്ത് ജംഷഡ്പൂരിൽ 6 ഡൊമസ്റ്റിക് താരങ്ങൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്.
ഇതിൽ ജംഷഡ്പൂർ കുറ്റക്കാരാണ് എന്ന് കണ്ടെത്തിയ ഐഎസ്എൽ ഇപ്പോൾ ശിക്ഷ വിധിച്ചിട്ടുണ്ട്. അതായത് സമനിലയിൽ കലാശിച്ചിരുന്ന മത്സരത്തിന്റെ റിസൾട്ട് ഇവർ മാറ്റിയിട്ടുണ്ട്.മത്സരത്തിൽ മുംബൈ വിജയിച്ചതായി പ്രഖ്യാപിക്കുകയാണ് ചെയ്തിട്ടുള്ളത്. എതിരില്ലാത്ത മൂന്ന് ഗോളുകളുടെ വിജയമാണ് ഇപ്പോൾ മുംബൈ സിറ്റിക്ക് മത്സരത്തിൽ ലഭിച്ചിട്ടുള്ളത്.ഇതോടെ മുംബൈ സിറ്റിക്ക് കോളടിച്ചു എന്ന് തന്നെ പറയാം.
ഈ ശിക്ഷ കിട്ടിയതിന് പിന്നാലെ ജംഷെഡ്പൂർ എഫ്സി ഒരു ഒഫീഷ്യൽ സ്റ്റേറ്റ്മെന്റ് ഇറക്കിയിട്ടുണ്ട്. തങ്ങൾ തട്ടിപ്പ് കാണിച്ചതല്ല എന്നാണ് ഇവരുടെ വിശദീകരണം,മറിച്ച് തങ്ങൾക്ക് പറ്റിപ്പോയ ഒരു അബദ്ധമാണ് ഇതെന്നും ജംഷെഡ്പൂർ അറിയിച്ചിട്ടുണ്ട്.അവരുടെ ഒഫീഷ്യൽ സ്റ്റേറ്റ്മെന്റ് ഇങ്ങനെയാണ്.
” മുംബൈ സിറ്റിക്കെതിരെ നടന്ന സംഭവത്തെക്കുറിച്ച് ഞങ്ങൾ മനസ്സിലാക്കുന്നു. ലീഗിന്റെ നിയമങ്ങൾ വളരെ ഗൗരവത്തോടുകൂടി തന്നെ പാലിക്കുന്ന ക്ലബ്ബാണ് ഞങ്ങൾ.നടന്നത് മനപ്പൂർവമല്ല,നിർഭാഗ്യത്താൽ നടന്ന ഒരു സംഭവമാണിത്.അക്കാര്യത്തിൽ വളരെയധികം ഖേദമുണ്ട്.ആരാധകരോടും താരങ്ങളോടും ഞങ്ങൾ ക്ഷമ ചോദിക്കുന്നു.ഇതിന്റെ മുഴുവൻ ഉത്തരവാദിത്വവും ഞങ്ങൾ ഏറ്റെടുക്കുന്നു.ഇത് ഞങ്ങൾക്ക് ഒരു മിസ്റ്റേക്ക് സംഭവിച്ചതാണ്.മാനസികമായ ഒരു അബദ്ധമാണ് സംഭവിച്ചത്.അതിൽ ഞങ്ങൾക്ക് ഖേദം ഉണ്ട്.വരുന്ന മത്സരങ്ങളിൽ പോസിറ്റീവായ ഒരു റിസൾട്ട് ഉണ്ടാക്കാൻ വേണ്ടി ഞങ്ങൾ ഹാർഡ് വർക്ക് ചെയ്യും. ആരാധകരുടെ പിന്തുണ ഞങ്ങൾക്ക് ആവശ്യമാണ്,ഇതാണ് ക്ലബ്ബ് ഒഫീഷ്യൽ സ്റ്റേറ്റ്മെന്റിൽ പറഞ്ഞിരിക്കുന്നത്.ഏതായാലും മനപ്പൂർവം ചെയ്തതല്ല, അത് അബദ്ധത്തിൽ സംഭവിച്ചതാണെന്ന് ഇതിലൂടെ വ്യക്തമായി കഴിഞ്ഞു.