Wow..What A Goal..ഐഎസ്എല്ലിൽ വേൾഡ് ക്ലാസ് അക്രോബാറ്റിക് ഗോളുമായി ചീമ,ജംഷെഡ്പൂരിന്റെ വിജയം എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക്.
ഇന്നലെ ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന മത്സരത്തിൽ തകർപ്പൻ വിജയം നേടാൻ ജംഷെഡ്പൂർ എഫ്സിക്ക് സാധിച്ചിരുന്നു. എതിരില്ലാത്ത അഞ്ചു ഗോളുകൾക്കാണ് ഹൈദരാബാദിനെ അവർ പരാജയപ്പെടുത്തിയത്. ഹൈദരാബാദിന്റെ മൈതാനത്ത് വെച്ചുകൊണ്ട് തന്നെയാണ് ഈ മത്സരം നടന്നത്. ഈ സീസണിലെ ഏറ്റവും വലിയ വിജയമാണ് ജംഷഡ്പൂർ സ്വന്തമാക്കിയത്.
സൂപ്പർ താരം ഡാനിയേൽ ചീമ ചുക്വിന്റെ ഹാട്രിക്കാണ് ഈ മിന്നുന്ന വിജയം ജംഷെഡ്പൂരിന് സമ്മാനിച്ചത്. മത്സരത്തിന്റെ 2,20, 79 മിനിട്ടുകളിലാണ് അദ്ദേഹം ഗോളുകൾ നേടിയത്. താരത്തെ കൂടാതെ ഡുങ്കൽ ഒരു ഗോൾ നേടിയപ്പോൾ ഒരു ഗോൾ മോയയുടെ സെൽഫ് ഗോളായിരുന്നു. ഈ മത്സരത്തിൽ ചീമ നേടിയ വേൾഡ് ക്ലാസ് ഗോൾ ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്.
ബോക്സിനകത്ത് തനിക്ക് ലഭിച്ച ബോൾ ചെസ്റ്റിൽ ട്രാപ്പ് ചെയ്ത് ഒരു അക്രോബാറ്റിക് ഷോട്ടിലൂടെ ചീമ ഗോളാക്കി മാറ്റുകയായിരുന്നു. ഡിഫൻഡർമാർക്കും ഗോൾകീപ്പർക്കും എന്തെങ്കിലും ചെയ്യാനാവുന്നതിനു മുന്നേ തന്നെ താരം പന്ത് വലയിലേക്ക് എത്തിച്ചിരുന്നു. ഒരു ലോകോത്തര നിലവാരത്തിലുള്ള ഗോൾ തന്നെയാണ് ഇന്ത്യൻ സൂപ്പർ ലീഗിൽ പിറന്നിരിക്കുന്നത് എന്ന കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല.
പോയിന്റ് പട്ടികയിൽ നിലവിൽ പത്താം സ്ഥാനത്താണ് ജംഷെഡ്പൂർ ഉള്ളത്. 11 മത്സരങ്ങളിൽ നിന്ന് 9 പോയിന്റ് മാത്രമാണ് അവർക്ക് നേടാൻ കഴിഞ്ഞിട്ടുള്ളത്.അതേസമയം 11 മത്സരങ്ങളിൽ നിന്ന് ഒരു വിജയം പോലും നേടാൻ ഹൈദരാബാദിന് കഴിഞ്ഞിട്ടില്ല. നാല് സമനിലകൾ, 7 തോൽവികൾ എന്നിങ്ങനെയുള്ള അവർക്ക് നാല് പോയിന്റ് മാത്രമാണ് ഉള്ളത്.പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരാണ്. ടീമിന്റെ മോശം സമയത്തും ഹൈദരാബാദിനെ പിന്തുണക്കാൻ ആരാധകർ ഇന്നലെ സ്റ്റേഡിയത്തിൽ സന്നിഹിതരായിരുന്നു.
8 മത്സരങ്ങളിൽ നിന്ന് 20 പോയിന്റുള്ള ഉള്ള ഗോവ തന്നെയാണ് ഒന്നാം സ്ഥാനത്ത്. 10 മത്സരങ്ങളിൽ നിന്ന് 20 പോയിന്റുള്ള കേരള ബ്ലാസ്റ്റേഴ്സ് രണ്ടാം സ്ഥാനത്താണ്.ഞായറാഴ്ച്ച നടക്കുന്ന മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ മുംബൈ സിറ്റി എഫ്സിയാണ്. കൊച്ചി കലൂരിലെ സ്റ്റേഡിയത്തിൽ വച്ച് കൊണ്ട് തന്നെയാണ് ഈ മത്സരം നടക്കുക.കഴിഞ്ഞാൽ മത്സരത്തിൽ റെഡ് കാർഡ് ലഭിച്ച നാല് സുപ്രധാന താരങ്ങൾ ഇല്ലാതെയാണ് മുംബൈ ഈ മത്സരത്തിൽ കളിക്കുക.