ഒബ്ലക്ക് വളർന്ന അക്കാദമിയിലൂടെയാണ് ഞാനും വളർന്നത്: ബ്ലാസ്റ്റേഴ്സ് ഗോൾകീപ്പർ പറയുന്നു!
കഴിഞ്ഞ സീസൺ അവസാനിച്ചതോടുകൂടി 2 ഗോൾകീപ്പർമാർ കേരള ബ്ലാസ്റ്റേഴ്സ് ക്ലബ്ബിനോട് വിട പറഞ്ഞിരുന്നു.വെറ്ററൻ താരമായ കരൺജിത് സിംഗ് ക്ലബ്ബ് വിട്ടിരുന്നു. കൂടാതെ ലോൺ അടിസ്ഥാനത്തിൽ ഉണ്ടായിരുന്ന ലാറ ശർമ്മ ബ്ലാസ്റ്റേഴ്സ് വിടുകയും ചെയ്തിരുന്നു. ഇതോടെ ബ്ലാസ്റ്റേഴ്സിൽ ഗോൾ കീപ്പറായി കൊണ്ട് സച്ചിൻ സുരേഷ് മാത്രമായി.
കൂടാതെ റിസർവ് ടീമിന്റെ ഗോൾകീപ്പറായ മുഹമ്മദ് അർബാസും ബ്ലാസ്റ്റേഴ്സിന്റെ സീനിയർ ടീമിനോടൊപ്പം ഉണ്ട്.സച്ചിൻ സുരേഷിന് പരിക്കിന്റെ പ്രശ്നങ്ങൾ ഉള്ളതുകൊണ്ട് തന്നെ ബ്ലാസ്റ്റേഴ്സിന് ഗോൾകീപ്പർമാരെ അത്യാവശ്യമായി വന്നു.അങ്ങനെയാണ് രണ്ട് ഗോൾകീപ്പർമാരെ കൊണ്ടുവന്നത്.ഐസ്വാൾ എഫ്സിയുടെ നോറ ഫെർണാണ്ടസിനെ ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കി.
കൂടാതെ 19 വയസ്സ് മാത്രമുള്ള സോം കുമാറിനെ ബ്ലാസ്റ്റേഴ്സ് കൊണ്ടുവരികയും ചെയ്തു.ഇന്ത്യൻ അണ്ടർ 20 ടീമിന്റെ ഗോൾകീപ്പറാണ് ഇദ്ദേഹം.എന്നാൽ യൂറോപ്പിലാണ് ഇദ്ദേഹം കളിച്ചു വളർന്നിട്ടുള്ളത്.സ്ലോവേനിയൻ ക്ലബ്ബിലായിരുന്നു ഒരുപാട് കാലം ചിലവഴിച്ചിരുന്നത്. തന്റെ ഐഡോൾ സ്ലോവേനിയൻ സൂപ്പർ ഗോൾകീപ്പറായ യാൻ ഒബ്ലക്കാണ് എന്ന കാര്യം സോം കുമാർ പറഞ്ഞിട്ടുണ്ട്.അത്ലറ്റിക്കോ മാഡ്രിഡ് ഗോൾകീപ്പറായ ഒബ്ലക്ക് വളർന്ന് വന്ന അതേ അക്കാദമിയിലൂടെ തന്നെയാണ് സോം കുമാറും വളർന്ന് വന്നിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
‘എന്നെ ഏറ്റവും കൂടുതൽ പ്രചോദിപ്പിച്ചത് യാൻ ഒബ്ലക്കാണ്.അത്ലറ്റിക്കോ മാഡ്രിഡിന്റെ സ്ലോവേനിയൻ ഗോൾകീപ്പറാണ് അദ്ദേഹം.ഞാൻ സ്ലോവേനിയയിലാണ് വളർന്നിട്ടുള്ളത്.അദ്ദേഹം വളർന്നുവന്ന അതെ അക്കാദമിയിലൂടെ തന്നെയാണ് ഞാനും വളർന്ന് വന്നിട്ടുള്ളത്. അതുകൊണ്ടുതന്നെ അദ്ദേഹം എന്റെ ഏറ്റവും വലിയ ഇൻസ്പിരേഷൻ ആണ്. ഒരു ദിവസം അദ്ദേഹത്തെപ്പോലെ കളിക്കാൻ കഴിയും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു ‘സോം കുമാർ പറഞ്ഞു.
കേവലം 19 വയസ്സിനുള്ളിൽ തന്നെ വലിയ പരിചയസമ്പത്ത് ഉണ്ടാക്കിയെടുക്കാൻ ഈ താരത്തിന് കഴിഞ്ഞിട്ടുണ്ട്.പ്രത്യേകിച്ച് കഴിഞ്ഞ കുറെ വർഷക്കാലം യൂറോപ്യൻ ഫുട്ബോളിലാണ് അദ്ദേഹം കളിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെയാണ് ഇപ്പോൾ ബ്ലാസ്റ്റേഴ്സ് അദ്ദേഹത്തെ ഉപയോഗപ്പെടുത്തുന്നത്.സച്ചിൻ സുരേഷ് പൂർണ്ണ ഫിറ്റ്നസ് വീണ്ടെടുക്കാത്തതുകൊണ്ടുതന്നെ ഇപ്പോൾ ക്ലബ്ബിന്റെ ഒന്നാം ഗോൾകീപ്പർ സോം കുമാറാണ്