ജപ്പാന്റെ ചെണ്ടകളായി ജർമ്മനി.

കഴിഞ്ഞ വർഷത്തെ വേൾഡ് കപ്പിൽ യൂറോപ്യൻ പവർഹൗസുകളായ ജർമ്മനിയും ഏഷ്യൻ കരുത്തരായ ജപ്പാനും തമ്മിൽ നടന്ന മത്സരം ആരാധകർ മറക്കാൻ സാധ്യതയില്ല.വേൾഡ് കപ്പിൽ ജർമ്മനിയെ ജപ്പാൻ അട്ടിമറിക്കുകയായിരുന്നു.ഒന്നിനെതിരെ 2 ഗോളുകൾക്കായിരുന്നു ജപ്പാന്റെ വിജയം.ജപ്പാൻ അന്ന് തന്നെ കയ്യടി നേടിയിരുന്നു.

ഒരിക്കൽ കൂടി ജപ്പാൻ ജർമ്മനിയെ പരാജയപ്പെടുത്തിയിരിക്കുകയാണ്.അതും തകർപ്പൻ വിജയമാണ് ഇത്തവണ നേടിയിട്ടുള്ളത്. ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് ജപ്പാൻ ജർമ്മനിയെ പരാജയപ്പെടുത്തിയിട്ടുള്ളത്.മത്സരത്തിന്റെ ഒരു ഘട്ടത്തിൽ പോലും നിലയിറപ്പിക്കാൻ ഉള്ള അവസരം ജർമ്മനിക്ക് ജപ്പാൻ നൽകിയില്ല.

പതിനൊന്നാം മിനിറ്റിൽ ഇറ്റോ,യുവേദ 22,അസാനോ 90,തനാക്ക 92 എന്നിങ്ങനെയാണ് ജപ്പാൻ ഗോളുകൾ നേടിയിട്ടുള്ളത്. സബ്സ്റ്റിറ്റ്യൂട്ട് ആയി ഇറങ്ങിയ സൂപ്പർ താരം കുബോ രണ്ട് അസിസ്റ്റുകൾ നേടി. ജർമ്മനിയുടെ ഗോൾ സനേയുടെ വകയായിരുന്നു.ഈ തോൽവി ജർമ്മനിക്ക് വളരെയധികം ക്ഷീണം ചെയ്യുന്ന ഒന്നാണ്.

അവസാനമായി കളിച്ച അഞ്ചു മത്സരങ്ങളിൽ ഒന്നിൽ പോലും ജർമ്മനിക്ക് വിജയിക്കാൻ കഴിഞ്ഞിട്ടില്ല.അതിൽ നാല് മത്സരങ്ങളിലും ജർമ്മനി പരാജയപ്പെടുകയായിരുന്നു. പരിശീലകൻ ഫ്ലിക്കിന്റെ സ്ഥാനം നഷ്ടപ്പെടാനുള്ള എല്ലാ സാധ്യതകളും ഇവിടെയുണ്ട്.

germanyjapan
Comments (0)
Add Comment