ബ്ലാസ്റ്റേഴ്സിന് വമ്പൻ തിരിച്ചടി,പുതിയ താരത്തിന്റെ പരിക്ക് ഗുരുതരം, പകരം താരമെത്തിയേക്കും.
കേരള ബ്ലാസ്റ്റേഴ്സ് ഈ ട്രാൻസ്ഫർ വിൻഡോയിൽ ആദ്യം സ്വന്തമാക്കിയ വിദേശ താരമാണ് ജോഷുവാ സോറ്റിരിയോ. ഓസ്ട്രേലിയൻ ലീഗിൽ നിന്നായിരുന്നു ഈ സ്ട്രൈക്കർ കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയത്. രണ്ടു വർഷത്തെ കരാറിലായിരുന്നു ഇദ്ദേഹം ബ്ലാസ്റ്റേഴ്സുമായി ധാരണയിൽ എത്തിയത്. ക്ലബ്ബിനൊപ്പം പ്രീ സീസൺ ട്രെയിനിങ് നടത്തുകയും ചെയ്തിരുന്നു.
എന്നാൽ ഈ ട്രെയിനിങ്ങിനിടെ അദ്ദേഹത്തിന് പരിക്കേറ്റിരുന്നു. അദ്ദേഹം മറ്റുള്ളവരുടെ സഹായത്തോടുകൂടി മുടന്തിക്കൊണ്ട് സ്റ്റേഡിയത്തിന് പുറത്തേക്ക് പോകുന്ന വീഡിയോ ഉണ്ടായിരുന്നു.ഈ പരിക്കിന്റെ കൂടുതൽ വിവരങ്ങൾ ദി ബ്രിഡ്ജ് റിപ്പോർട്ട് ചെയ്തു.അതായത് ഈ വിദേശ താരത്തിന്റെ പരിക്ക് ഗുരുതരമാണ്. അദ്ദേഹത്തിന്റെ ആങ്കിളിനാണ് പരിക്കേറ്റിരിക്കുന്നത്.
ബ്ലാസ്റ്റേഴ്സിന്റെ പ്രധാനപ്പെട്ട മത്സരങ്ങൾ ഉൾപ്പെടെ വലിയൊരു ഭാഗം തന്നെ അദ്ദേഹത്തിന് നഷ്ടപ്പെടും എന്നാണ് ബ്രിഡ്ജ് പറയുന്നത്.ഡ്യൂറന്റ് കപ്പിലെ മത്സരങ്ങളിൽ അദ്ദേഹം ഉണ്ടാവില്ല എന്ന് തന്നെയാണ് റിപ്പോർട്ട്.പരിക്ക് മാറി എന്നായിരിക്കും അദ്ദേഹം തിരികെ എത്തുക എന്നത് ഇപ്പോഴും അറിയില്ല.പക്ഷേ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ ആശങ്കപ്പെടേണ്ടതില്ല എന്ന കാര്യം കൂടി ബ്രിഡ്ജ് റിപ്പോർട്ട് ചെയ്തു. അതായത് ക്ലബ്ബ് ഒരു പുതിയ താരത്തെ പകരമായി എത്തിക്കും.
വിദേശ സ്ട്രൈക്കർ പൊസിഷനിലേക്ക് ഒരു താരത്തെ എത്തിക്കാനാണ് ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സിന്റെ പദ്ധതി.എന്നാൽ അതാരായിരിക്കും എന്നത് അറിയില്ല. സീസൺ തുടങ്ങുന്നതിനു മുന്നേ തന്നെ ഒരു പ്രധാനപ്പെട്ട താരത്തിന് പരിക്കേറ്റ് പുറത്തായത് ബ്ലാസ്റ്റേഴ്സിന്റെ പ്ലാനുകളെ വല്ലാതെ ഉലക്കുന്ന ഒരു കാര്യമാണ്