ഉടൻ തന്നെ കാണാം കേരള ബ്ലാസ്റ്റേഴ്സ് : ആരാധകർക്ക് സന്തോഷമേകുന്ന അപ്ഡേറ്റ് പങ്കുവെച്ച് ജോഷുവ സോറ്റിരിയോ

കേരള ബ്ലാസ്റ്റേഴ്സിന് ഈ സീസണിൽ അനുഭവിക്കേണ്ടിവന്ന ഏറ്റവും വലിയ ശാപം പരിക്ക് ശാപമാണ്.നിരവധി സുപ്രധാന താരങ്ങളെ പരിക്കുകാരണം കേരള ബ്ലാസ്റ്റേഴ്സിന് നഷ്ടമായി.അതുകൊണ്ടുതന്നെ ബ്ലാസ്റ്റേഴ്സിന്റെ പ്രകടനം നാൾക്ക് നാൾ മോശമായി വരികയാണ്. ക്യാപ്റ്റൻ അഡ്രിയാൻ ലൂണയെ നഷ്ടമായതാണ് ഏറ്റവും വലിയ തിരിച്ചടി ഏൽപ്പിച്ച കാര്യം. അതിന് പിന്നാലെ പെപ്രയെ കൂടി നഷ്ടമായത് വലിയ തിരിച്ചടിയായിട്ടുണ്ട്.

എന്നാൽ ഈ പരിക്ക് പരമ്പര സീസൺ ആരംഭിക്കുന്നതിനു മുന്നേ തന്നെ ആരംഭിച്ചതാണ്. കേരള ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ ട്രാൻസ്ഫർ വിൻഡോയിൽ ടീമിലേക്ക് എത്തിച്ച ആദ്യ വിദേശ താരം ജോഷുവ സോറ്റിരിയോയാണ്. ഓസ്ട്രേലിയൻ താരമായ ഇദ്ദേഹത്തെ വലിയ തുക നൽകി കൊണ്ടായിരുന്നു ന്യൂകാസിൽ ജെറ്റ്സിൽ നിന്നും കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയത്. എന്നാൽ പ്രീ സീസൺ ഒരുക്കങ്ങൾക്കിടെ ഇദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റു. പിന്നീട് ഇദ്ദേഹത്തിന്റെ സർജറി ആവശ്യമായി വരികയായിരുന്നു.

അതിനുശേഷം ഇക്കാലമത്രയും റിക്കവറി പ്രോസസിലായിരുന്നു താരം ഉണ്ടായിരുന്നത്.ഇപ്പോൾ സോറ്റിരിയോ നിർണായകമായ ഒരു അപ്ഡേറ്റ് പങ്കുവെച്ചിട്ടുണ്ട്.6 മാസങ്ങൾക്ക് ശേഷം അദ്ദേഹം ആദ്യമായി കളത്തിലൂടെ ഓട്ടം ആരംഭിച്ചു കഴിഞ്ഞു.ഉടൻതന്നെ കാണാം കേരള ബ്ലാസ്റ്റേഴ്സ് എന്നുള്ള ഒരു മെസ്സേജും അദ്ദേഹം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിട്ടുണ്ട്.അദ്ദേഹത്തിന്റെ സന്ദേശം ഇങ്ങനെയാണ്.

ഇതൊരു ഭ്രാന്തമായ യാത്രയായിരുന്നു. ഓപ്പറേഷനു ശേഷം ആറര മാസങ്ങൾ പിന്നിട്ടു കഴിഞ്ഞു.ഒടുവിൽ ആദ്യമായി ഞാൻ ഫീൽഡിലൂടെ ഓടാൻ ആരംഭിച്ചിരിക്കുന്നു. ഒരുപാട് കയറ്റിറക്കങ്ങൾ സംഭവിച്ചു. പക്ഷേ ഞാൻ ഇന്ന് എവിടെ എത്തിനിൽക്കുന്നു എന്ന കാര്യത്തിൽ ഞാൻ കൃതാർത്ഥനാണ്.ശാരീരികമായും മാനസികമായും ഉണ്ടാകുന്ന വേദനക്ക് വേണ്ടി ആരും നമ്മളെ പ്രിപ്പയർ ചെയ്യില്ല. നമ്മൾ തന്നെയാണ് മുന്നോട്ടുപോകേണ്ടത്.എല്ലാവരോടും ഞാൻ നന്ദി പറയുന്നു, നമുക്ക് അധികം വൈകാതെ തന്നെ കാണാം കേരള ബ്ലാസ്റ്റേഴ്സ്, ഇതായിരുന്നു സോറ്റിരിയോയുടെ മെസ്സേജ്.

അദ്ദേഹം കളിക്കളത്തിലേക്ക് തിരിച്ചു വരുന്നതിന്റെ സൂചനകളാണ് ഇപ്പോൾ ലഭിച്ച കഴിഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ കോൺട്രാക്ട് ബ്ലാസ്റ്റേഴ്സ് പുതുക്കും എന്നുള്ള റൂമറുകൾ ഉണ്ടായിരുന്നുവെങ്കിലും അതിന് സാധ്യതയില്ല.ഈ സീസണിൽ താരം കളിക്കാൻ സാധ്യതയില്ല.പക്ഷേ അടുത്ത സീസണിൽ താരം ക്ലബ്ബിനോടൊപ്പം ഉണ്ടായിരിക്കും.

Jaushua SotirioKerala Blasters
Comments (0)
Add Comment