സോറ്റിരിയോ ക്ലബ്ബിനോടൊപ്പം ചേരുന്നു, അപ്ഡേറ്റ് നൽകി ഇവാൻ വുക്മനോവിച്ച്.
കേരള ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ആദ്യമായി ടീമിലേക്ക് എത്തിച്ച വിദേശ താരമാണ് ജോഷുവ സോറ്റിരിയോ. ഓസ്ട്രേലിയൻ ക്ലബ്ബായ ന്യൂകാസിൽ ജെറ്റ്സിൽ നിന്നായിരുന്നു താരം കേരള ബ്ലാസ്റ്റേഴ്സിലേക്ക് എത്തിയത്.വലിയ തുക ക്ലബ്ബ് മുടക്കുകയും ചെയ്തിരുന്നു.പക്ഷേ ട്രെയിനിങ്ങിനിടെ അദ്ദേഹത്തിന് പരിക്കേൽക്കുകയായിരുന്നു.
ഗുരുതര പരിക്കേറ്റ താരം സർജറിക്ക് വിധേയനായി. ഇപ്പോഴും റിക്കവറി പ്രക്രിയയിലാണ് സോറ്റിരിയോ ഉള്ളത്.ഈ സീസണിൽ ഒരു മത്സരം പോലും അദ്ദേഹത്തിന് കളിക്കാൻ കഴിഞ്ഞിട്ടില്ല. അദ്ദേഹം ക്ലബ്ബ് വിട്ടേക്കും എന്നുള്ള റൂമറുകൾ ഇടക്കാലയളവിൽ പ്രചരിച്ചിരുന്നു. എന്നാൽ പുതിയ അപ്ഡേറ്റുകൾ കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായ ഇവാൻ വുക്മനോവിച്ച് നൽകിയിട്ടുണ്ട്.
അടുത്തമാസം തുടക്കത്തിൽ കേരള ബ്ലാസ്റ്റേഴ്സിനോടൊപ്പം സോറ്റിരിയോ ഉണ്ടാകുമെന്നാണ് പരിശീലകൻ വ്യക്തമാക്കിയിട്ടുള്ളത്. പക്ഷേ ഈ സീസണിൽ അദ്ദേഹത്തിന് കളിക്കാൻ കഴിയില്ല. അടുത്ത സീസണിൽ മാത്രമാണ് സോറ്റിരിയോ കളിക്കുക. പരിക്കിൽ നിന്നും പൂർണ്ണമായും മുക്തനാവാൻ ഈ താരത്തിന് കഴിഞ്ഞിട്ടില്ല. ഇക്കാര്യങ്ങളൊക്കെയാണ് വുക്മനോവിച്ച് പങ്കുവെച്ചിട്ടുള്ളത്.
അടുത്ത സീസണിലാണ് ജോഷുവ സോറ്റിരിയോ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിക്കുക. പക്ഷേ മാർച്ച് മാസത്തിന്റെ തുടക്കത്തിൽ അദ്ദേഹം ടീമിനോടൊപ്പം ചേരുകയും സമയം ചിലവഴിക്കുകയും ചെയ്യും, മെഡിക്കൽ സ്റ്റാഫും അദ്ദേഹത്തെ നിരീക്ഷിക്കും,ഇതാണ് വുക്മനോവിച്ച് പറഞ്ഞിട്ടുള്ളത്.
നിലവിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ പല വിദേശ താരങ്ങളും പരിക്കിന്റെ പിടിയിലാണ്.അഡ്രിയാൻ ലൂണ,പെപ്ര എന്നിവർ ഒന്നും തന്നെ ഇനി ഈ സീസണിൽ കളിക്കില്ല. പ്രധാനപ്പെട്ട താരങ്ങളുടെ പരിക്ക് വലിയ പ്രതിസന്ധിയാണ് ഇപ്പോൾ ക്ലബ്ബിന് സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്. അതിനെ തരണം ചെയ്തു കൊണ്ടാണ് ബ്ലാസ്റ്റേഴ്സിന് മുന്നോട്ടുപോകേണ്ടത്.