കേരള ബ്ലാസ്റ്റേഴ്സിന്റെ വിദേശ താരം ക്ലബ് വിട്ടതായി വാർത്ത,എഗ്രിമെന്റിൽ മറ്റൊരു നിബന്ധനയും വെച്ചു.

കേരള ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ടീമിലേക്ക് ആദ്യമായി എത്തിച്ച താരങ്ങളിൽ ഒരാളാണ് ജോഷുവ സോറ്റിരിയോ. ഓസ്ട്രേലിയൻ താരമായ ഇദ്ദേഹത്തെ ന്യൂകാസിൽ ജറ്റ്‌സിൽ നിന്നായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയിരുന്നത്. താരത്തിന് വേണ്ടി വലിയ ഒരു തുക ട്രാൻസ്ഫർ ഫീ ആയിക്കൊണ്ട് ബ്ലാസ്റ്റേഴ്സിന് ചിലവഴിക്കേണ്ടി വരികയും ചെയ്തിരുന്നു.

എന്നാൽ നിർഭാഗ്യം കേരള ബ്ലാസ്റ്റേഴ്സിനും താരത്തിനും വില്ലനായി.എന്തെന്നാൽ ട്രെയിനിങ്ങിനിടയിൽ അദ്ദേഹത്തിന് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. അതുകൊണ്ടുതന്നെ ഈ സീസണിൽ ഇതുവരെ കളിക്കാൻ പോലും അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല.കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി അരങ്ങേറ്റം നടത്താൻ പോലും അദ്ദേഹത്തിന് സാധിച്ചിട്ടില്ല. ഇപ്പോഴും പരിക്കിൽ നിന്നും മുക്തനാകുന്നതിന്റെ പ്രോസസ് താരം തുടർന്നുകൊണ്ടിരിക്കുകയാണ്.

ഈ സീസണിൽ താരത്തിന് കളിക്കാൻ കഴിയുമോ എന്ന കാര്യത്തിൽ പോലും സംശയങ്ങൾ നിലനിൽക്കുന്നുണ്ട്. മാത്രമല്ല മുന്നേറ്റ നിരയിലേക്ക് മറ്റൊരു താരത്തെ കേരള ബ്ലാസ്റ്റേഴ്സ് പുതുതായി കൊണ്ടുവന്നിരുന്നു. അതുകൊണ്ടുതന്നെ സോറ്റി രിയോയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വാർത്ത പുറത്തേക്ക് വന്നിട്ടുണ്ട്. ഫുട്ബോൾ എക്സ്ക്ലൂസീവ് ആണ് ഇത് റിപ്പോർട്ട് ചെയ്തത്.

ജോഷുവ സോറ്റിരിയോയുമായുള്ള കോൺട്രാക്ട് കേരള ബ്ലാസ്റ്റേഴ്സ് ഒഴിവാക്കി എന്നാണ് റിപ്പോർട്ട്.ഇരു പാർട്ടികളും പരസ്പര സമ്മതത്തോടുകൂടി കോൺട്രാക്ട് റദ്ദാക്കുകയായിരുന്നു. മാത്രമല്ല മറ്റൊരു എഗ്രിമെന്റിൽ കൂടി ഇരുവരും എത്തിയിട്ടുണ്ട്. അതായത് 2025 മെയ് 31 ആം തീയതി വരെ അദ്ദേഹത്തിന് ഇന്ത്യൻ സൂപ്പർ ലീഗിലേക്ക് വരാൻ സാധിക്കില്ല.ഇന്ത്യയിലെ മറ്റേതെങ്കിലും ക്ലബ്ബിനുവേണ്ടി കളിക്കാൻ സാധിക്കില്ല. അത് തെറ്റിച്ചു കൊണ്ട് അദ്ദേഹം മറ്റേതെങ്കിലും ക്ലബ്ബിൽ ജോയിൻ ചെയ്താൽ കേരള ബ്ലാസ്റ്റേഴ്സിന് നഷ്ടപരിഹാരം നൽകേണ്ടി വരും.

ഇത്തരത്തിലുള്ള ഒരു നിബന്ധനയും ഇവിടെയുണ്ട്. പക്ഷേ ഇതൊന്നും ഒഫീഷ്യൽ സ്ഥിരീകരണത്തിലൂടെ ലഭിച്ച ഒന്നല്ല. മറിച്ച് ഫുട്ബോൾ എക്സ്ക്ലൂസീവ് പുറത്തുവിട്ട റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മാത്രമാണ്. കൂടുതൽ ആധികാരികത വാർത്തക്ക് ഇനിയും വരേണ്ടതുണ്ട്. ഏതായാലും സോറ്റിരിയോയുടെ കാര്യത്തിൽ ഇതുവരെ കേരള ബ്ലാസ്റ്റേഴ്സിന് നഷ്ടം മാത്രമാണ് സംഭവിച്ചിട്ടുള്ളത്.

Jaushua SotirioKeralaKerala BlastersTransfer News
Comments (0)
Add Comment