ഇത് ഞെട്ടിക്കുന്നത്..!വേൾഡ് കപ്പ്- UCL ജേതാവിനെ മോഹൻ ബഗാൻ സ്വന്തമാക്കി!
fpm_start( "true" );
/* ]]> */
അടുത്ത സീസണിലേക്കുള്ള ഒരുക്കങ്ങൾ ഐഎസ്എൽ വമ്പൻമാരായ മോഹൻ ബഗാൻ ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ ഷീൽഡ് സ്വന്തമാക്കിയത് മോഹൻ ബഗാനാണ്.എന്നാൽ കപ്പ് ഫൈനലിൽ അവർ മുംബൈ സിറ്റിയോട് തോൽക്കുകയായിരുന്നു. കഴിഞ്ഞ സീസണിലെ ഡ്യൂറന്റ് കപ്പും ഇവർ തന്നെയായിരുന്ന സ്വന്തമാക്കിയിരുന്നത്. എന്നാൽ സൂപ്പർ കപ്പ് നഗരവൈരികളായ ഈസ്റ്റ് ബംഗാളായിരുന്നു ഷെൽഫിലേക്ക് എത്തിച്ചിരുന്നത്.
വരുന്ന എല്ലാ കിരീടങ്ങളും സ്വന്തമാക്കുക എന്നതാണ് മോഹൻ ബഗാന്റെ ലക്ഷ്യം. നിരവധി സൂപ്പർ താരങ്ങളെ അവർ കൊണ്ടുവരുന്നുണ്ട്.ഇപ്പോഴിതാ അവരെയും ഞെട്ടിക്കുന്ന ഒരു നീക്കം ഈ കൊൽക്കത്തൻ ക്ലബ്ബ് നടത്തിയിട്ടുണ്ട്. സ്പാനിഷ് സൂപ്പർ താരമായ ഹാവി മാർട്ടിനസിനെയാണ് മോഹൻ ബഗാൻ സ്വന്തമാക്കുന്നത്. അവരുമായി ബന്ധപ്പെട്ട പല മാധ്യമങ്ങളും ഇക്കാര്യം റിപ്പോർട്ട് ചെയ്തു കഴിഞ്ഞു.
സ്പാനിഷ് സൂപ്പർ താരമായ ഹാവി മാർട്ടിനസ് ഡിഫെൻസീവ് മിഡ്ഫീൽഡർ റോളിലും സെന്റർ ബാക്ക് പൊസിഷനിലും കളിക്കുന്ന താരമാണ്.വേൾഡ് കപ്പ് കിരീടവും ചാമ്പ്യൻസ് ലീഗ് കിരീടവും സ്വന്തമാക്കിയ സൂപ്പർ താരം കൂടിയാണ് ഇദ്ദേഹം.2010ലെ വേൾഡ് കപ്പ് സ്പെയിൻ സ്വന്തമാക്കുമ്പോൾ ഇദ്ദേഹം ആ ടീമിൽ ഉണ്ട്. കൂടാതെ ബയേൺ മ്യൂണിക്ക് ചാമ്പ്യൻസ് ലീഗ് കിരീടം നേടിയപ്പോൾ അതിന്റെ ഭാഗമാവാനും ഈ സൂപ്പർ താരത്തിന് കഴിഞ്ഞിട്ടുണ്ട്. 2012 മുതൽ 2021 വരെ ദീർഘകാലം ബയേണിന് വേണ്ടി കളിച്ചിട്ടുള്ള താരമാണ് ഹാവി മാർട്ടിനസ്.
2021 മുതൽ ഖത്തർ എസ്സിക്ക് വേണ്ടിയാണ് ഈ താരം കളിക്കുന്നത്.അവിടെനിന്നാണ് മോഹൻ ബഗാൻ ഈ താരത്തെ സ്വന്തമാക്കുന്നത്. നിലവിൽ 35 വയസ്സുള്ള താരം ഇപ്പോഴും ക്ലബ്ബിനെ മുതൽക്കൂട്ടാകും എന്ന കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല.താരത്തെ എത്തിക്കുന്നതോടെ മോഹൻ ബഗാൻ അതിശക്തരായി മാറും. കൂടുതൽ മികച്ച വിദേശ താരങ്ങളെ അവർ കൊണ്ടുവന്നു കൊണ്ടിരിക്കുകയാണ്.