കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോൾ ഇന്ത്യൻ സൂപ്പർ ലീഗിലെ രണ്ടാമത്തെ മത്സരത്തിനു വേണ്ടിയുള്ള ഒരുക്കങ്ങളിലാണ്.ആദ്യ മത്സരത്തിൽ ബംഗളൂരു എഫ്സിയെ പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് കേരള ബ്ലാസ്റ്റേഴ്സ്. ഒന്നിനെതിരെ 2 ഗോളുകൾക്കായിരുന്നു ആ മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് വിജയിച്ചത്.
ഇനി രണ്ടാം റൗണ്ട് മത്സരത്തിൽ ജംഷെഡ്പൂർ എഫ്സിയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. ഞായറാഴ്ച രാത്രി എട്ടുമണിക്കാണ് ഈ മത്സരം നടക്കുക. കൊച്ചിയിലെ നിറഞ്ഞുകവിഞ്ഞ ആരാധകർക്കു മുന്നിൽ വെച്ചുകൊണ്ട് തന്നെയാണ് ഈ മത്സരം നടക്കുക എന്നത് കേരള ബ്ലാസ്റ്റേഴ്സിന്റെ താരങ്ങൾക്ക് ഇരട്ടി കരുത്ത് പകരുന്ന കാര്യമാണ്.
കേരള ബ്ലാസ്റ്റേഴ്സ് ആയി ബന്ധപ്പെട്ട വാർത്തകൾ റിപ്പോർട്ട് ചെയ്യാറുള്ള മാക്സിമസ് ഏജന്റ് ഇന്നലെ ഒരു ബ്രേക്കിംഗ് ന്യൂസ് പുറത്തേക്ക് വിട്ടിരുന്നു. അതായത് ഇപ്പോൾ ഇന്ത്യൻ നാഷണൽ ടീം ഏഷ്യൻ ഗെയിംസിൽ ഫുട്ബോളിൽ പ്രീ ക്വാർട്ടറിൽ എത്തിയിട്ടുണ്ട്. കരുത്തരായ സൗദി അറേബ്യയാണ് പ്രീ ക്വാർട്ടറിലെ എതിരാളികൾ.ചൈനയിൽ വച്ചുകൊണ്ടാണ് ഏഷ്യൻ ഗെയിംസ് നടക്കുന്നത്. ഈ മത്സരത്തിനു സൂപ്പർ താരം ജീക്സൺ സിംഗ് കേരള ബ്ലാസ്റ്റേഴ്സ് വിട്ടു എന്നായിരുന്നു ഇവരുടെ വാർത്ത.
BREAKING 🚨
— 𝙈𝘼𝙓𝙄𝙈𝙐𝙎 (@maximus_agent) September 27, 2023
Jeakson Singh will not be available for the match against Jamshedpur as he is heading to China for India's match against Saudi Arabia.#ISL10 #Manjappada #KBFC #AsianGames2023 #Keralablasters #MXM pic.twitter.com/7PQzmbUeAj
കേരള ബ്ലാസ്റ്റേഴ്സിന്റെ ക്യാമ്പ് വിട്ടുകൊണ്ട് ചൈനയിലേക്ക് പോയി എന്നായിരുന്നു റിപ്പോർട്ട്.എന്നാൽ ഇത് തികച്ചും വ്യാജമാണ് എന്നുള്ളത് മറ്റു മാധ്യമപ്രവർത്തകർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.ബ്രിഡ്ജ് ഫുട്ബോളിന്റെ അശ്വതി എന്ന ജേണലിസ്റ്റ് ഇത് നിരസിച്ചിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്സ്നോടൊപ്പം ജീക്സൺ സിംഗ് ഉണ്ട് എന്ന് ഇവർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.മാക്സിമസ് ഏജന്റിന്റെ റിപ്പോർട്ട് വ്യാജമാണ് എന്ന് തന്നെയാണ് മറ്റുള്ളവർ കണ്ടെത്തിയിട്ടുള്ളത്.
❌ Jeakson Singh is in Kochi with the team. #KBFC pic.twitter.com/F6zdMnt1Uz
— Aswathy (@RM_madridbabe) September 27, 2023
ആദ്യ മത്സരത്തിൽ മികച്ച പ്രകടനം നടത്തിയ താരം കൂടിയാണ് ജീക്സൺ സിംഗ്. കേരള ബ്ലാസ്റ്റേഴ്സിന്റെ കുന്തമുനയാണ് ഈ സൂപ്പർതാരം. ജംഷെഡ്പൂർ എഫ്സിക്കെതിരെയുള്ള മത്സരത്തിൽ അദ്ദേഹം ഉണ്ടാവും എന്ന് തന്നെയാണ് ഏറ്റവും പുതിയ റിപ്പോർട്ട് ചൂണ്ടി കാണിക്കുന്നത്.