എന്തുകൊണ്ടാണ് പ്രത്യേക നിറങ്ങളുള്ള ഫ്ലാഗ് ധരിച്ചത്? ജീക്സൺ സിംഗ് ഉത്തരം നൽകുന്നു.
സാഫ് ചാമ്പ്യൻഷിപ്പ് ഫൈനൽ മത്സരത്തിൽ കുവൈത്തിനെ പരാജയപ്പെടുത്തി കൊണ്ടാണ് ഇന്ത്യ കിരീടം നേടിയത്. ഒമ്പതാം തവണയാണ് ഇന്ത്യ ഈ കിരീടത്തിൽ ചുംബനങ്ങൾ നൽകുന്നത്. പെനാൽറ്റി ഷൂട്ടൗട്ടിൽ സന്ധു ഇന്ത്യയുടെ രക്ഷകനാവുകയായിരുന്നു. മികച്ച പ്രകടനമാണ് മത്സരത്തിൽ ഇന്ത്യൻ താരനിര നടത്തിയത്.
കേരള ബ്ലാസ്റ്റേഴ്സ് താരമായ ജീക്സൺ സിംഗ് ഈ മത്സരത്തിൽ കളിച്ചിരുന്നു. കിരീടം നേടിയതിനു ശേഷം ഒരു പ്രത്യേക പതാകയുമായിട്ടാണ് അദ്ദേഹം കളിക്കളത്തിൽ എത്തിയത്. ഒരുപാട് നിറങ്ങൾ ഉള്ള ഒരു പതാകയായിരുന്നു അത്. അതിന്റെ കാരണം എന്താണ് എന്നത് ജീക്സൺ ഇപ്പോൾ പറഞ്ഞിട്ടുണ്ട്.
കലാപങ്ങളാൽ സംഘർഷഭരിതമായ മണിപ്പൂരിനെ ഇന്ത്യയുടെ മുന്നിൽ ഓർമ്മിപ്പിച്ചു കൊണ്ടാണ് ജീക്സൺ ആ ഫ്ലാഗ് ധരിച്ചിരുന്നത്.മണിപ്പൂരിന്റെ ഒരു പ്രത്യേക പതാകയാണത്. ഇൻസ്റ്റഗ്രാമിലൂടെയാണ് ജീക്സൺ ഈ കാരണം പറഞ്ഞത്. രണ്ടുമാസത്തോളമായി കലാപം അരങ്ങേറുന്ന മണിപ്പൂരിൽ സമാധാനം പുനസ്ഥാപിക്കണമെന്നാണ് ഇദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്.
തന്റെ കുടുംബം സുരക്ഷിതമാണെന്ന് എന്നാൽ ഒരുപാട് കുടുംബങ്ങളെ ഇത് ബാധിച്ചിട്ടുണ്ടെന്നും ഈയൊരു അവസ്ഥയിൽ തന്റെ ജന്മനാട്ടിലേക്ക് മടങ്ങൽ ബുദ്ധിമുട്ടാണ് എന്നതാണ് ജീക്സൺ പറഞ്ഞിട്ടുള്ളത്. സമാധാനത്തിനു വേണ്ടിയുള്ള താരത്തിന്റെ പോരാട്ടത്തിന് ഇന്ത്യൻ ഫുട്ബോൾ ആരാധകർ ഐക്യദാർഢ്യം പ്രകടിപ്പിച്ചിട്ടുണ്ട്.