കേരള ബ്ലാസ്റ്റേഴ്സ് അടുത്ത സീസണിലേക്ക് പ്രധാനപ്പെട്ട പല മാറ്റങ്ങളും വരുത്തി കഴിഞ്ഞു. ഇതുവരെ 4 സൈനിങ്ങുകൾ ബ്ലാസ്റ്റേഴ്സ് പൂർത്തിയാക്കിയിട്ടുണ്ട്.നൂഹ് സദൂയിയുടെ ഒഫീഷ്യൽ അനൗൺസ്മെന്റ് മാത്രമാണ് ഇപ്പോൾ ബാക്കിനിൽക്കുന്നത്. അതേസമയം സോറ്റിരിയോ ക്ലബ്ബിനകത്ത് തുടരുമെന്നുള്ള ഒരു സൂചന ക്ലബ്ബ് നൽകുകയും ചെയ്തിട്ടുണ്ട്.
ലാറ ശർമ,കരൺജിത്ത്,ദിമി,ഫെഡോർ,ലെസ്ക്കോവിച്ച്,സക്കായി എന്നിവരാണ് ക്ലബ്ബിനോട് ഗുഡ് ബൈ പറഞ്ഞിട്ടുള്ളത്. മറ്റു പല താരങ്ങളും ക്ലബ്ബ് വീണ്ടും എന്നുള്ള റൂമറുകളും സജീവമാണ്. അതിൽ പെട്ട ഒരു താരമാണ് ജീക്സൺ സിംഗ്. മുംബൈ സിറ്റി,മോഹൻ ബഗാൻ എന്നിവർക്കൊക്കെ ഈ താരത്തിൽ താല്പര്യമുണ്ട് എന്നുള്ള റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
ഒരുപാട് റൂമറുകൾ പുറത്തേക്ക് വരുന്നതുകൊണ്ടുതന്നെ ജീക്സനെ കുറിച്ചുള്ള യാഥാർത്ഥ്യം മാർക്കസ് മെർഗുലാവോയോട് ഒരു ആരാധകൻ തേടിയിരുന്നു.അതിനുള്ള മറുപടി അദ്ദേഹം നൽകുകയും ചെയ്തിട്ടുണ്ട്. മൂന്ന് ക്ലബ്ബുകൾക്ക് ഇപ്പോൾ ഈ ഇന്ത്യൻ സൂപ്പർ താരത്തെ വേണം, നല്ല തുക ലഭിച്ചു കഴിഞ്ഞാൽ ജീക്സണെ വിൽക്കാൻ ക്ലബ് തയ്യാറായിട്ടുണ്ട്,ഇതാണ് ലഭിക്കുന്ന ഏറ്റവും പുതിയ വിവരങ്ങൾ.മെർഗുലാവോയുടെ വാക്കുകൾ ഇങ്ങനെയാണ്.
കേരള ബ്ലാസ്റ്റേഴ്സിൽ ജീക്സണ് ഒരു വർഷത്തെ കോൺട്രാക്ട് കൂടി അവശേഷിക്കുന്നുണ്ട്.നിലവിൽ മൂന്ന് ക്ലബ്ബുകൾ അദ്ദേഹത്തിൽ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. നിലവിൽ അദ്ദേഹത്തെ വിൽക്കണമെങ്കിൽ വലിയ ഒരു ട്രാൻസ്ഫർ ഫീ ബ്ലാസ്റ്റേഴ്സിന് ലഭിക്കേണ്ടതുണ്ട്. താരത്തിന്റെ ഭാവി തീരുമാനമാകണമെങ്കിൽ ഒരല്പം സമയം പിടിക്കും എന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്,ഇതാണ് മെർഗുലാവോ പറഞ്ഞിട്ടുള്ളത്.
താരത്തിന്റെ കോൺട്രാക്ട് പുതുക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ആരാധകർ ക്യാമ്പയിൻ ഒക്കെ തുടങ്ങിയിട്ടുണ്ട്.എന്നാൽ നല്ല ട്രാൻസ്ഫർ തുക ലഭിക്കുകയാണെങ്കിൽ അദ്ദേഹത്തെ വിൽക്കാൻ തന്നെയാണ് തീരുമാനം.അല്ല എന്നുണ്ടെങ്കിൽ അടുത്ത സീസണിൽ നമുക്ക് അദ്ദേഹത്തെ കാണാൻ സാധിക്കും.