ബ്ലാസ്റ്റേഴ്സ് വിട്ടവർ കിരീടം നേടുന്നു, ഇത്തവണ കിരീടം തന്നെ വരുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ച് ജീക്സൺ സിംഗ്.

ഈ ട്രാൻസ്ഫർ വിൻഡോയിലായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ സുപ്രധാന താരമായിരുന്ന സഹൽ അബ്ദു സമദ് ക്ലബ്ബിനോട് വിട പറഞ്ഞത്. അദ്ദേഹം ATK മോഹൻ ബഗാനിലേക്കാണ് ചേക്കേറിയത്.അവർക്ക് വേണ്ടി ഇന്ത്യൻ സൂപ്പർ ലീഗിൽ ഇപ്പോൾ തകർപ്പൻ പ്രകടനമാണ് സഹൽ നടത്തിക്കൊണ്ടിരിക്കുന്നത്.

കേരള ബ്ലാസ്റ്റേഴ്സിനോടൊപ്പം ദീർഘകാലം കളിച്ചിട്ടും കിരീടങ്ങൾ ഒന്നും നേടാൻ സഹലിന് കഴിഞ്ഞിരുന്നില്ല. എന്നാൽ മോഹൻ ബഗാനിൽ എത്തി മാസങ്ങൾക്കുള്ളിൽ തന്നെ സഹൽ കിരീടം നേടിയിരുന്നു.ഡ്യൂറന്റ് കപ്പ് കിരീടമാണ് മോഹൻ ബഗാൻ നേടിയത്. ഈസ്റ്റ് ബംഗാളിനെ ഫൈനലിൽ തോൽപ്പിച്ചു കൊണ്ടായിരുന്നു ഈ കിരീടം മോഹൻ ബഗാൻ സ്വന്തമാക്കിയിരുന്നത്.

കേരള ബ്ലാസ്റ്റേഴ്സിന്റെ സുപ്രധാന താരങ്ങളിൽ ഒരാളാണ് ജീക്സൺ.അദ്ദേഹത്തോട് ഇതേക്കുറിച്ച് ചോദിച്ചിരുന്നു. കേരള ബ്ലാസ്റ്റേഴ്സ് വിട്ടവർ കിരീടം നേടുന്നതിനെ കുറിച്ച് എന്തു പറയുന്നു എന്നായിരുന്നു ചോദ്യം. ഈ വർഷം തന്നെ കിരീടം നേടാൻ സാധിക്കുമെന്നുള്ള ഒരു പ്രതീക്ഷയാണ് ഇതിന് മറുപടിയായി കൊണ്ട് ജീക്സൺ സിംഗ് പ്രകടിപ്പിച്ചിരുന്നത്.

ഞാൻ എവിടെ കളിക്കുകയാണെങ്കിലും, അത് കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടിയാണെങ്കിലും ഇന്ത്യയുടെ നാഷണൽ ടീമിനു വേണ്ടിയാണെങ്കിലും,എല്ലാത്തിനും വേണ്ടി പോരാടുന്ന ഒരു വ്യക്തിയാണ് ഞാൻ.നിർഭാഗ്യമെന്ന് പറയട്ടെ ഞങ്ങൾക്ക് ഇതുവരെ കിരീടം ഒന്നും നേടാൻ കഴിഞ്ഞിട്ടില്ല. പക്ഷേ ഈ വർഷം തന്നെ ആ കിരീടം നേടാൻ കഴിയുമെന്നുള്ള ഒരു പ്രതീക്ഷയിലാണ് ഞാൻ ഉള്ളത്, ഇതാണ് ജീക്സൺ സിംഗ് പറഞ്ഞിട്ടുള്ളത്.

കേരള ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം മൂന്ന് തവണ ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഫൈനൽ കളിക്കാൻ കഴിഞ്ഞിട്ടുണ്ട്.എന്നാൽ മൂന്ന് തവണയും കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുകയായിരുന്നു. ആ ഫൈനൽ ശാപത്തിന് അന്തിമിടാനായിരിക്കും ബ്ലാസ്റ്റേഴ്സ് ശ്രമിക്കുക.

Jeakson SinghKerala BlastersSahal Abdu Samad
Comments (0)
Add Comment