മുംബൈ സിറ്റിക്ക് വിബിനേയും ജീക്സണേയും വേണമെന്ന് റൂമർ, സാധ്യതകൾ വ്യക്തമാക്കി മെർഗുലാവോ!
കേരള ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം ഈ സമ്മർ ട്രാൻസ്ഫർ ജാലകം ഏറെ തിരക്കുപിടിച്ച ഒന്നാണ്. ഒരുപാട് ഇൻകമിങ്ങുകളും ഔട്ട്ഗോയിങ്ങുകളും ഇത്തവണ സംഭവിക്കുന്നുണ്ട്. ഇതിനോടകം തന്നെ 6 താരങ്ങൾ ക്ലബ്ബ് വിട്ടു കഴിഞ്ഞു.രണ്ട് താരങ്ങളെ ക്ലബ്ബ് കൊണ്ടുവരികയും ചെയ്തു.പല താരങ്ങളെയും ക്ലബ്ബ് സ്വന്തമാക്കിയിട്ടുണ്ടെങ്കിലും സൈനിങ്ങുകൾ ഒഫീഷ്യലായി പ്രഖ്യാപിക്കുന്നത് വൈകുകയാണ്.
ഈ ട്രാൻസ്ഫർ വിൻഡോയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്ത പേരുകളിൽ ഒന്നാണ് ജീക്സൺ സിംഗ്.അദ്ദേഹം ബ്ലാസ്റ്റേഴ്സ് വിട്ടേക്കും എന്നാണ് റൂമറുകൾ. പല ക്ലബ്ബുകൾക്കും അദ്ദേഹത്തിൽ താൽപര്യമുണ്ട് എന്നാണ് അറിയാൻ സാധിക്കുന്നത്. മോഹൻ ബഗാൻ അദ്ദേഹത്തിന് വേണ്ടി രംഗത്ത് വന്നിട്ടുണ്ടെങ്കിലും അപ്യൂയയെ ലഭിക്കുന്നതുകൊണ്ട് തന്നെ അവർ ഇപ്പോൾ രംഗത്തില്ല എന്നാണ് അറിയാൻ സാധിക്കുന്നത്.അതുകൊണ്ടുതന്നെ മുംബൈ സിറ്റി മുന്നോട്ടു വന്നിരുന്നു.
മുംബൈ സിറ്റിക്ക് 2 കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളെ വേണം എന്നാണ് ആഷിഷ് നേഗി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മധ്യനിര താരങ്ങളായ ജീക്സൺ സിംഗ്,വിബിൻ മോഹനൻ എന്നിവരെയാണ് മുംബൈ സിറ്റിക്ക് വേണ്ടത്. ഇതിലെ സത്യാവസ്ഥ എന്തെന്ന് പ്രമുഖ പത്രപ്രവർത്തകനായ മാർക്കസ് മെർഗുലാവോയോട് ചോദിക്കപ്പെട്ടിരുന്നു.അദ്ദേഹം തന്റെ പേഴ്സണൽ ഒപ്പീനിയൻ പങ്കുവെച്ചിട്ടുണ്ട്.
അതായത് ഈ രണ്ടു താരങ്ങളെയും സ്വന്തമാക്കണമെങ്കിൽ മുംബൈ സിറ്റി തീർച്ചയായും വലിയ ഒരു തുക ചിലവഴിക്കേണ്ടി വരും. പക്ഷേ നിലവിൽ മുംബൈ സിറ്റിക്ക് ഈ ട്രാൻസ്ഫർ വിൻഡോയിൽ വലിയ തുകയൊന്നും ചിലവഴിക്കാൻ പ്ലാനുകൾ ഇല്ല.അതുകൊണ്ടുതന്നെ ഈ രണ്ട് ട്രാൻസ്ഫറുകൾ നടക്കാനുള്ള സാധ്യത കുറവാണ് എന്നാണ് ഇദ്ദേഹം പറഞ്ഞുവെക്കുന്നത്.ഈ രണ്ടു താരങ്ങളെയും കൈവിടുകയാണെങ്കിൽ വലിയ ഒരു ട്രാൻസ്ഫർ ഫീ തന്നെ കേരള ബ്ലാസ്റ്റേഴ്സ് ആവശ്യപ്പെടും എന്ന കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല.
വിബിൻ മോഹനനെ ബ്ലാസ്റ്റേഴ്സ് കൈവിടാനുള്ള സാധ്യത വളരെയധികം കുറവാണ്. ക്ലബ്ബ് വിടുകയാണെങ്കിൽ തന്നെ അത് ജീക്സൺ സിങായിരിക്കും. ഏതായാലും നിലവിൽ ഈ രണ്ടു താരങ്ങളും ക്ലബ്ബ് വിടാനുള്ള സാധ്യതയില്ല.പക്ഷേ ട്രാൻസ്ഫർ ജാലകം നീണ്ടു കിടക്കുകയാണ്.എന്ത് വേണമെങ്കിലും സംഭവിക്കാം.