പറഞ്ഞത് തിരുത്തിപ്പറഞ്ഞ് ഫിലാഡൽഫിയ കോച്ച്, തോറ്റത് മെസ്സിയോട്,മെസ്സിയുണ്ടെങ്കിൽ മയാമിയെ ആർക്കും തടയാനാവില്ല.
ലീഗ്സ് കപ്പ് സെമിഫൈനലിൽ മയാമിയെ നേരിടും മുമ്പ് ഫിലാഡൽഫിയ കോച്ചായ ജിം കർട്ടിൻ ലിയോ മെസ്സിയെ കുറിച്ച് സംസാരിച്ചിരുന്നു.ഫുട്ബോൾ ഹിസ്റ്ററിയിലെ എക്കാലത്തെയും മികച്ച താരമാണ് മെസ്സി എന്നായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്. പക്ഷേ വിസിൽ മുഴങ്ങിക്കഴിഞ്ഞാൽ മെസ്സിയല്ല ആര് വന്നിട്ടും കാര്യമില്ലെന്നും ഏറ്റവും മികച്ച പ്രകടനം തങ്ങളുടെ താരങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടാവുമെന്നുമായിരുന്നു കർടിൻ പറഞ്ഞത്.
എന്നാൽ മത്സരത്തിൽ അങ്ങനെയല്ല സംഭവിച്ചത്. 4 ഗോളുകൾ നേടിക്കൊണ്ട് ഇന്റർ മയാമി ഫിലാഡൽഫിയയെ പരാജയപ്പെടുത്തി.ലിയോ മെസ്സി ഗോൾ നേടി. മാത്രമല്ല മയാമി ഫൈനലിൽ പ്രവേശിക്കുകയും ചെയ്തു. ഈ മത്സരത്തിനുശേഷം ഫിലാഡൽഫിയ കോച്ച് മുമ്പ് പറഞ്ഞത് തിരുത്തി പറഞ്ഞിട്ടുണ്ട്. തങ്ങൾ തോറ്റത് ലയണൽ മെസ്സിയോടാണ് എന്നാണ് ഇദ്ദേഹം പറഞ്ഞത്. മെസ്സി ഉണ്ടെങ്കിൽ മയാമിയെ ആർക്കും തടയാനാവില്ലെന്നും ഇദ്ദേഹം പറഞ്ഞു.
ഞങ്ങൾ യഥാർത്ഥത്തിൽ മിയാമിയോട് അല്ല പരാജയപ്പെട്ടത്. ഞങ്ങൾ ലയണൽ മെസ്സി എന്ന ഒറ്റയാനോടാണ് പരാജയപ്പെട്ടത്.ലയണൽ മെസ്സി ഉണ്ടെങ്കിൽ,ഇന്റർ മയാമിയെ തടയാൻ ആർക്കും സാധിക്കില്ല,ജിം കർടിൻ പറഞ്ഞു.
ലീഗ്സ് കപ്പ് ഫൈനലിൽ ഇന്റർ മയാമിയുടെ എതിരാളികൾ നാഷ്വില്ലെയാണ്. വരുന്ന ഇരുപതാം തീയതിയാണ് ഈ ഫൈനൽ നടക്കുക.എവേ മത്സരമാണ് ലയണൽ മെസ്സിയും സംഘവും കളിക്കുക.ഇന്റർമയാമിക്ക് കിരീടം നേടിക്കൊടുക്കാൻ മെസ്സിക്ക് കഴിഞ്ഞാൽ അത് ചരിത്രമായിരിക്കും.