കോപ്പ അമേരിക്ക ഫൈനലിൽ അർജന്റീനയും കൊളംബിയയും തമ്മിലായിരുന്നു ഏറ്റുമുട്ടിയിരുന്നത്. രണ്ട് ടീമുകളും മികച്ച പ്രകടനമാണ് നടത്തിയത്.പക്ഷേ അന്തിമ വിജയം അർജന്റീനയുടെതായിരുന്നു.ലൗറ്ററോ മാർട്ടിനസ് എക്സ്ട്രാ ടൈമിൽ നേടിയ ഗോളാണ് അവർക്ക് വിജയവും കിരീടവും നേടിക്കൊടുത്തത്.
കോപ്പ അമേരിക്കയിൽ കൊളംബിയക്ക് വേണ്ടി മികച്ച പ്രകടനം നടത്തിയ താരമാണ് ജോൺ കോർഡോബ. രണ്ട് ഗോളുകളും ഒരു അസിസ്റ്റും അദ്ദേഹം ടൂർണമെന്റിൽ നേടിയിട്ടുണ്ട്. അർജന്റീനയുടെ ഈയൊരു കിരീട നേട്ടത്തെ കുറിച്ച് ചില കാര്യങ്ങൾ അദ്ദേഹം പറഞ്ഞിട്ടുണ്ട്. അതായത് ഭാഗ്യം കൊണ്ടാണ് അർജന്റീന കൊളംബിയയെ പരാജയപ്പെടുത്തിക്കൊണ്ട് കിരീടം നേടിയത് എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. കൊളംബിയക്ക് ഭാഗ്യമില്ലാത്തത് തിരിച്ചടിയായെന്നും ഇദ്ദേഹം അഭിപ്രായപ്പെട്ടു. അദ്ദേഹത്തിന്റെ വാക്കുകൾ ഇപ്രകാരമാണ്.
അർജന്റീന ഞങ്ങൾക്കെതിരെ വിജയിച്ചത് ഭാഗ്യം കൊണ്ടാണ്.ഞങ്ങൾക്ക് മത്സരത്തിൽ ഭാഗ്യക്കുറവ് ഉണ്ടായിരുന്നു. അർജന്റീനയെക്കാൾ മികച്ച രൂപത്തിൽ കളിച്ചത് ഞങ്ങളാണ്. ഫൈനലുകളിൽ കൂടുതൽ ഗോളുകൾ പിറക്കാറില്ല എന്നത് യാഥാർത്ഥ്യമാണ്. എനിക്ക് തോന്നുന്നത് അവർ പെനാൽറ്റി ഷൂട്ടൗട്ട് ലക്ഷ്യം വെച്ചു കൊണ്ടായിരുന്നു കളിച്ചിരുന്നത്. അവസാന നിമിഷമാണ് അവർക്ക് ഗോൾ കണ്ടെത്താനായത്,ഇതാണ് ജോൺ കോർഡോബ പറഞ്ഞിട്ടുള്ളത്.
ഈ കോപ്പ അമേരിക്ക ടൂർണമെന്റിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ കൊളംബിയക്ക് കഴിഞ്ഞിട്ടുണ്ട്.പക്ഷേ ഫൈനലിൽ അവർ പരാജയപ്പെടുകയായിരുന്നു. അതോടുകൂടി അവരുടെ വലിയ അപരാജിത കുതിപ്പും അവസാനിച്ചു. നിലവിൽ ഫിഫ റാങ്കിങ്ങിലും വലിയ മുന്നേറ്റം നടത്താൻ അവർക്ക് സാധിച്ചിട്ടുണ്ട്.ആദ്യ പത്തിൽ ഇടം നേടാൻ ഇവർക്ക് കഴിഞ്ഞിരുന്നു.