കേരള ബ്ലാസ്റ്റേഴ്സ് ഈ ട്രാൻസ്ഫർ വിൻഡോയിൽ ഒരു മധ്യനിര താരത്തെ എത്തിക്കും എന്നത് ഉറപ്പായി കഴിഞ്ഞ കാര്യമാണ്. കാരണം ക്യാപ്റ്റൻ അഡ്രിയാൻ ലൂണയെ കേരള ബ്ലാസ്റ്റേഴ്സിന് നഷ്ടമായി കഴിഞ്ഞിട്ടുണ്ട്.ഈ സീസണിൽ അദ്ദേഹത്തിന് ഇനി കളിക്കാൻ കഴിയില്ല.അതുകൊണ്ടുതന്നെ അറ്റാക്കിങ് മിഡ്ഫീൽഡർ പൊസിഷനിലേക്ക് ഒരു മികച്ച താരത്തെ കേരള ബ്ലാസ്റ്റേഴ്സിന് അത്യാവശ്യമാണ്.
റൂമറുകൾക്ക് ഒരു കാലത്തും ഒരു പഞ്ഞവുമുണ്ടാവില്ല.അഡ്രിയാൻ ലൂണയുടെ പകരക്കാരനെ കേരള ബ്ലാസ്റ്റേഴ്സ് കൊണ്ടുവരും എന്നത് പരിശീലകൻ സ്ഥിരീകരിച്ചതിന് പിന്നാലെ നിരവധി റൂമറുകൾ പുറത്തേക്ക് വന്നിരുന്നു.ഒരുപാട് താരങ്ങളുടെ പേരുകൾ ഈ സ്ഥാനത്തേക്ക് ഉയർന്നു കേട്ടിട്ടുണ്ട്.പക്ഷേ അതൊന്നും തന്നെ പുരോഗതി പ്രാപിച്ചിട്ടില്ല എന്നതാണ് യാഥാർത്ഥ്യം.എന്നിരുന്നാലും ഓരോ റൂമറുകളെയും വളരെയധികം പ്രതീക്ഷകളോടുകൂടിയാണ് കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ ഉറ്റു നോക്കുന്നത്.
ഇതിനിടെ മറ്റൊരു റൂമർ പുറത്തേക്കു വന്നിട്ടുണ്ട്. ഇംഗ്ലീഷ് പ്രീമിയർ ലീഗ് വമ്പൻമാരായ ആഴ്സണലിന്റെ അക്കാദമിയിലൂടെ വളർന്നിട്ടുള്ള ജോൺ ടോറലിന് വേണ്ടി കേരള ബ്ലാസ്റ്റേഴ്സ് ശ്രമങ്ങൾ നടത്തുന്നു എന്നാണ് റൂമർ. ഇംഗ്ലീഷ് മാധ്യമമായ ഗൂണർ ടോക്കാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 28 കാരനായ ജോൺ ടോറൽ മധ്യനിരതാരമാണ്. ഗ്രീക്ക് പ്രൊഫഷണൽ ക്ലബ്ബായ OFI Creteക്ക് വേണ്ടിയാണ് അദ്ദേഹം ഇതുവരെ കളിച്ചിരുന്നത്.
ക്ലബ്ബുമായുള്ള അദ്ദേഹത്തിന്റെ കോൺട്രാക്ട് അവസാനിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഫ്രീ ഏജന്റ് ആയ ഈ താരത്തിന് പുതിയ ഒരു ക്ലബ്ബിനെ ആവശ്യമുണ്ട്.കേരള ബ്ലാസ്റ്റേഴ്സിന് ഇദ്ദേഹം തിരഞ്ഞെടുക്കുമോ എന്നതാണ് ഇനി കാണേണ്ടത്.എഫ്സി ബാഴ്സലോണയുടെ അക്കാദമിയുടെ ഭാഗമാവാനും ഈ താരത്തിന് കഴിഞ്ഞിരുന്നു.ബ്രന്റ്ഫോർഡ്,ബിർമിങ്ഹാം സിറ്റി,ഗ്രനാഡ തുടങ്ങിയ ഒട്ടേറെ പ്രശസ്ത ക്ലബ്ബുകൾക്ക് വേണ്ടി താരം കളിച്ചിട്ടുണ്ട്.താരം കേരള ബ്ലാസ്റ്റേഴ്സിലേക്ക് എത്തുമോ എന്നത് പറയാൻ സാധിക്കില്ല.കേവലം ഒരു റൂമർ മാത്രമായി കൊണ്ട് നമുക്ക് ഇതിനെ പരിഗണിക്കാം.
ഏതായാലും അധികം വൈകാതെ തന്നെ ഒരു താരത്തെ ബ്ലാസ്റ്റേഴ്സ് കൊണ്ടുവരും എന്ന കാര്യത്തിൽ സംശയമില്ല. നിലവിൽ സൂപ്പർ കപ്പിനു വേണ്ടിയുള്ള ഒരുക്കങ്ങളിലാണ് കേരള ബ്ലാസ്റ്റേഴ്സ് ഉള്ളത്.ഷില്ലോങ്ങ് ലജോങ്ങിനെയാണ് കേരള ബ്ലാസ്റ്റേഴ്സ് ആദ്യ മത്സരത്തിൽ നേരിടുക.വരുന്ന പത്താം തീയതിയാണ് ആ മത്സരം അരങ്ങേറുക.