വിൻസിയും ഡയസുമൊക്കെ കണ്ടു പഠിക്കട്ടെ,ബ്ലാസ്റ്റേഴ്സ് ഫാൻസിന്റെ ഹൃദയം കവർന്ന് മറെ,ഗോൾ നേടിയതിനു ശേഷം ചെയ്തത് ശ്രദ്ധിച്ചോ?

കേരള ബ്ലാസ്റ്റേഴ്സും ചെന്നൈയിൻ എഫ്സിയും തമ്മിൽ നടന്ന മത്സരത്തിൽ സമനിലയാണ് കേരള ബ്ലാസ്റ്റേഴ്സിന് വഴങ്ങേണ്ടിവന്നത്.യഥാർത്ഥത്തിൽ ബ്ലാസ്റ്റേഴ്സ് സമനില പിടിച്ചെടുക്കുകയായിരുന്നു. ഒരു ഘട്ടത്തിൽ 3 ഗോളുകൾ വഴങ്ങിക്കൊണ്ട് കേരള ബ്ലാസ്റ്റേഴ്സ് തോൽവിയെ അഭിമുഖീകരിച്ചിരുന്നു. പക്ഷേ പിന്നീട് തിരിച്ചടിച്ചുകൊണ്ട് ബ്ലാസ്റ്റേഴ്സ് സമനില സ്വന്തമാക്കുകയായിരുന്നു.

ഒന്നുകൂടെ ശ്രദ്ധിച്ചിരുന്നെങ്കിൽ ഈ മത്സരത്തിൽ വിജയം സ്വന്തമാക്കാൻ വരെ ബ്ലാസ്റ്റേഴ്സിന് സാധിക്കുമായിരുന്നു. ഈ മത്സരത്തിന് മുന്നേ കേരള ബ്ലാസ്റ്റേഴ്സിന്റെ മുൻ താരമായ വിൻസി ബരേറ്റോ നടത്തിയ പ്രസ്താവന വലിയ രൂപത്തിൽ ചർച്ചയായിരുന്നു. ബ്ലാസ്റ്റേഴ്സിനെതിരെ ഗോൾ നേടിയാൽ താൻ അത് ആഘോഷിക്കുമെന്നും അവർ ഒരു കാരണവുമില്ലാതെ കഴിഞ്ഞവർഷം തന്നോട് ചെയ്തത് മറന്നിട്ടില്ല എന്നുമായിരുന്നു വിൻസി പറഞ്ഞിരുന്നത്. അതായത് കേരള ബ്ലാസ്റ്റേഴ്സിനോട് ഇദ്ദേഹത്തിന് ദേഷ്യവും വിയോജിപ്പും ഉണ്ടായിരുന്നു എന്നത് വ്യക്തമാണ്.

ഇതിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് കേരള ബ്ലാസ്റ്റേഴ്സ് താരമായ ജോർഹെ പെരീര ഡയസ് രംഗത്ത് വന്നിരുന്നു.നല്ല കാര്യം സുഹൃത്തേ എന്നായിരുന്നു അദ്ദേഹം കമന്റ് രേഖപ്പെടുത്തിയിരുന്നത്. കേരള ബ്ലാസ്റ്റേഴ്സിനെതിരെ ഗോൾ നേടിയ വളരെ ഭ്രാന്തമായ രൂപത്തിൽ ആഘോഷിക്കുന്ന വ്യക്തിയാണ് ഡയസ്.ഇദ്ദേഹത്തിനും ബ്ലാസ്റ്റേഴ്സിനോട് എന്തോ കലിപ്പുണ്ട് എന്നത് വ്യക്തമാണ്. എന്നാൽ ഇന്നലത്തെ മത്സരത്തിൽ ഗോൾ നേടാൻ വിൻസിക്ക് സാധിച്ചിരുന്നില്ല. പകരക്കാരനായി ഇറങ്ങിയ അദ്ദേഹത്തിന് വലിയ ഇമ്പാക്ട് ഉണ്ടാക്കാൻ കഴിഞ്ഞില്ല എന്നത് മാത്രമല്ല ആരാധകർ അദ്ദേഹത്തെ നോട്ടമിടുകയും ചെയ്തിരുന്നു. ആരാധകരുടെ മുന്നിൽ അദ്ദേഹത്തിന് കാര്യങ്ങൾ കടുപ്പമാവുകയാണ് ചെയ്തത്.വിൻസിയുടെ പ്രസ്താവന ആരാധകരെ വല്ലാതെ ചൊടിപ്പിച്ചിരുന്നു.ആരാധകർ അത് പ്രകടിപ്പിക്കുകയും ചെയ്തു.

പക്ഷേ ഇവിടെ വ്യത്യസ്തനായിരിക്കുന്നത് മറ്റൊരു സൂപ്പർതാരമായ ജോർദാൻ മറെയാണ്. 2020-21 സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിച്ചിട്ടുള്ള താരമാണ് ഇദ്ദേഹം.ഇപ്പോൾ ചെന്നൈക്ക് വേണ്ടിയാണ് കളിച്ചുകൊണ്ടിരിക്കുന്നത്.കഴിഞ്ഞ മത്സരത്തിൽ ചെന്നൈയുടെ രണ്ടാം ഗോൾ പെനാൽയിറ്റിലൂടെ ഇദ്ദേഹമാണ് നേടിയത്.പക്ഷേ കേരള ബ്ലാസ്റ്റേഴ്സിനെയും ആരാധകരെയും ഇദ്ദേഹം വളരെയധികം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നുണ്ട്. കാരണം ഗോൾ നേടിയതിനു ശേഷം ആരാധകരോട് കൈകൂപ്പി കൊണ്ട് ഇദ്ദേഹം മാപ്പ് പറയുന്നുണ്ടായിരുന്നു.മാത്രമല്ല അധികം വൈകാതെ തന്നെ മറ്റൊരു ഗോളും അദ്ദേഹം നേടി.പക്ഷേ വലിയ രൂപത്തിൽ ഒന്നും ആഘോഷിക്കാതെ സാധാരണ രീതിയിൽ മാത്രമാണ് ആഘോഷിച്ചത്. അതായത് തന്റെ മുൻ ക്ലബ്ബിന് അദ്ദേഹം വലിയ രൂപത്തിൽ ബഹുമാനിക്കുന്നുണ്ട് എന്നത് വ്യക്തമാണ്.

വിൻസിക്കും ഡയസിനും മാതൃകയാക്കാവുന്ന ഒരു താരം കൂടിയാണ് മറെ. തീർച്ചയായും ഗോൾ നേടിയാൽ അത് എങ്ങനെ ആഘോഷിക്കണം എന്ന പൂർണ്ണ സ്വാതന്ത്ര്യം താരങ്ങൾക്കുണ്ട് എന്നത് വിസ്മരിക്കുന്നില്ല. പക്ഷേ ലോക ഫുട്ബോളിലെ കാര്യം എടുത്തു പരിശോധിച്ചാൽ ഒട്ടുമിക്ക താരങ്ങളും തങ്ങളുടെ മുൻ ക്ലബ്ബുകളോട് ബഹുമാനം വെച്ച് പുലർത്താറുണ്ട്.അത് എല്ലാവരും അനുവർത്തിച്ചു പോരുന്ന ഒരു കാര്യം കൂടിയാണ്. എന്നാൽ വിൻസിയും ഡയസും കേരള ബ്ലാസ്റ്റേഴ്സിന് അത്തരത്തിലുള്ള ഒരു ബഹുമാനവും നൽകുന്നില്ല എന്നത് വ്യക്തമാണ്.

Jordan MurrayJorge Pereyra DiazKerala BlastersVincy Barretto
Comments (0)
Add Comment