Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ

റയൽ ആരാധകർ മെസ്സിയെ കുള്ളനെന്നും വൈകല്യമുള്ളവനെന്നും വിളിച്ച് അധിക്ഷേപിച്ചു: ജോർഡി ആൽബ

237

2017 ഏപ്രിൽ 23 ആം തീയതി സാന്റിയാഗോ ബെർണാബുവിൽ വെച്ച് നടന്ന എൽ ക്ലാസിക്കോ പോരാട്ടത്തിൽ റയൽ മാഡ്രിഡിനെ തോൽപ്പിക്കാൻ ബാഴ്സലോണ കഴിഞ്ഞിരുന്നു. രണ്ടിനെതിരെ 3 ഗോളുകൾക്കായിരുന്നു ബാഴ്സയുടെ വിജയം. മത്സരത്തിന്റെ അവസാന മിനിറ്റിൽ മെസ്സി നേടിയ ഗോളാണ് അവർക്ക് വിജയം സമ്മാനിച്ചത്. അതിനുശേഷം റയൽ ആരാധകർക്ക് മുന്നിൽ മെസ്സി നടത്തിയ ജേഴ്സി സെലിബ്രേഷൻ വലിയ പ്രശസ്തി നേടിയിരുന്നു.

മെസ്സി തന്റെ ജേഴ്സി ഊരിക്കൊണ്ട് അത് പ്രദർശിപ്പിക്കുകയായിരുന്നു. എന്നാൽ അതിന്റെ പിന്നിലെ കാരണം നേരത്തെ തന്നെ ജോർഡി ആൽബ വെളിപ്പെടുത്തിയിരുന്നു. റയൽ മാഡ്രിഡ് ആരാധകർ കുള്ളനെന്നും വൈകല്യം ഉള്ളവനൊന്നും വിളിച്ച് അധിക്ഷേപിക്കുകയായിരുന്നു എന്നാണ് ആൽബ പറഞ്ഞിട്ടുള്ളത്.അതേ തുടർന്നുണ്ടായ ദേഷ്യം കൊണ്ടാണ് മെസ്സി ആ സെലിബ്രേഷൻ നടത്തിയതെന്നും ഇദ്ദേഹം വിശദീകരിച്ചിട്ടുണ്ട്.ആൽബ പറഞ്ഞത് ഇങ്ങനെയാണ്.

” വളരെ കുറച്ച് പേർക്ക് മാത്രമാണ് മെസ്സിയുടെ ഈ കഥ അറിയുക. ലയണൽ മെസ്സി അവിടെ ജേഴ്‌സി ഉയർത്തിയതിന് പിറകിൽ ഒരു കാരണമുണ്ട്.മത്സരത്തിനിടെ ലയണൽ മെസ്സിയെ അപമാനിക്കുന്ന, അധിക്ഷേപിക്കുന്ന രൂപത്തിലുള്ള ചാന്റുകൾ റയൽ മാഡ്രിഡ് ആരാധകർ നടത്തിയിരുന്നു. മെസ്സി കുള്ളനാണെന്നും വൈകല്യം ഉള്ളവനാണെന്നും എന്നൊക്കെ ചാന്റ് ചെയ്തു കൊണ്ടായിരുന്നു അവർ മെസ്സിയെ അധിക്ഷേപിച്ചിരുന്നത്.മെസ്സിക്ക് അത് ഒട്ടും ഇഷ്ടമായിരുന്നില്ല.

ഡ്രസിങ് റൂമിലേക്ക് വന്ന സമയത്ത് ഇക്കാര്യത്തിൽ മെസ്സി ദേഷ്യം പ്രകടിപ്പിച്ചിരുന്നു.എന്നിട്ട് സുവാരസിനോട് മെസ്സി പറയുകയും ചെയ്തു, ഈ ആളുകൾ ഒരിക്കലും ഫുട്ബോളിന് ചേർന്ന ആളുകൾ അല്ല. രണ്ടാം പകുതിയിലും അവർ അധിക്ഷേപം തുടർന്നു. മെസ്സി വിജയഗോൾ നേടിയതോടെ അവർക്ക് മുന്നിലാണ് ആ ജേഴ്സി ഉയർത്തിയത്.എല്ലാവരെയും അദ്ദേഹം നിശബ്ദനാക്കി കൊണ്ട് പറഞ്ഞു, എന്റെ പേര് ഓർമ്മയിൽ വെച്ചോളൂ “ഇതാണ് മെസ്സിയുടെ സഹതാരം പറഞ്ഞിട്ടുള്ളത്.

ഈ സെലിബ്രേഷൻ വലിയ രൂപത്തിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.പലരും ഇത് അനുകരിക്കുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് ക്രിസ്റ്റ്യാനോ റൊണാൾഡോ ക്യാമ്പ് നൗവിൽ ഗോളടിച്ചതിനുശേഷം ഇത് സെലിബ്രേഷൻ നടത്തി പകരം ചോദിച്ചതും വൈറലായിരുന്നു.