Old But Gold :ഹോസു കുര്യാസ് ചെർനിച്ചിനെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവെക്കുന്നു!

കേരള ബ്ലാസ്റ്റേഴ്സ് ഈ ജനുവരി ട്രാൻസ്ഫർ വിൻഡോയിലെ തങ്ങളുടെ വിദേശ സൈനിങ്‌ പൂർത്തിയാക്കി കഴിഞ്ഞു. പരിക്ക് മൂലം പുറത്തായ ക്യാപ്റ്റൻ അഡ്രിയാൻ ലൂണക്ക് പകരം യൂറോപ്യൻ രാജ്യമായ ലിത്വാനിയയിൽ നിന്നും ഫെഡോർ ചെർനിച്ചിനെയാണ് കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയിട്ടുള്ളത്. ഈ സീസൺ അവസാനിക്കും വരെയാണ് അദ്ദേഹം ക്ലബ്ബിനോടൊപ്പം ഉണ്ടാവുക.ലിത്വാനിയ നാഷണൽ ടീമിന് വേണ്ടി ദീർഘകാലമായി കളിക്കുന്ന ഇദ്ദേഹം അവരുടെ ക്യാപ്റ്റൻ കൂടിയാണ്.

സൈപ്രസ് ക്ലബ്ബുമായുള്ള കോൺട്രാക്ട് അവസാനിച്ചത് കൂടിയാണ് അദ്ദേഹം കേരള ബ്ലാസ്റ്റേഴ്സിലേക്ക് വരാൻ തീരുമാനിച്ചത്. ഫോർവേഡ് ആയിക്കൊണ്ടും വിങറായി കൊണ്ടും അദ്ദേഹം കളിക്കും.താരത്തിന്റെ അരങ്ങേറ്റത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ ബ്ലാസ്റ്റേഴ്സ് ആരാധകർ ഉള്ളത്.32 വയസ്സുകാരനായ താരം കരിയറിൽ ഒരു പിടി മികച്ച ഗോളുകൾ നേടിയിട്ടുണ്ട്.

ഒരു കേരള ബ്ലാസ്റ്റേഴ്സ് ആരാധകൻ ഇതുമായി ബന്ധപ്പെട്ട ഒരു കാര്യം കണ്ടുപിടിച്ചിട്ടുണ്ട്. അതായത് ബ്ലാസ്റ്റേഴ്സ് ആരാധകർ ഒരിക്കലും മറക്കാത്ത താരമാണ് സ്പാനിഷ് താരമായ ഹോസു കുര്യാസ്.2015,2016/17 സീസണുകളിൽ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിച്ചിട്ടുള്ള താരമാണ് ഇദ്ദേഹം.ക്ലബ്ബ് വിട്ടിട്ട് ഏറെയായെങ്കിലും ആരാധകരുമായി ഇപ്പോഴും നല്ല ബന്ധം വച്ചുപുലർത്തുന്ന വ്യക്തിയാണ് ഹോസു.കേരള ബ്ലാസ്റ്റേഴ്സിലേക്ക് വരുന്നതിനു മുൻപേ 2015ൽ പോളിഷ് ക്ലബ്ബായ ഗോർനിക് ലെസ്നക്ക് വേണ്ടിയായിരുന്നു ഹോസു കളിച്ചിരുന്നത്. എന്നാൽ അന്ന് അദ്ദേഹത്തിന് അവിടെ ഒരു സഹതാരമുണ്ടായിരുന്നു. ആ താരമാണ് ചെർനിച്ച്.

ആ താരത്തെയാണ് ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയിട്ടുള്ളത്. ഈ വിവരം കേരള ബ്ലാസ്റ്റേഴ്സ് ആരാധകൻ ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്. അത് ശ്രദ്ധയിൽപ്പെട്ട ഹോസു അത് ഷെയർ ചെയ്തിട്ടുണ്ട്. അതിന്റെ ക്യാപ്ഷൻ നൽകിയിരിക്കുന്നത് Old But Gold എന്നാണ്. അതായത് പഴയകാലത്തെ സുവർണ്ണ ഓർമ്മകൾ അയവിറക്കുകയാണ് ഹോസു ചെയ്തിട്ടുള്ളത്.അന്ന് പോളിഷ് ക്ലബ്ബ് വിട്ട് ബ്ലാസ്റ്റേഴ്സിൽ ഹോസു എത്തി. ഇപ്പോൾ ഏറെ വർഷങ്ങൾക്ക് ശേഷം അദ്ദേഹത്തിന്റെ സഹതാരവും കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയിട്ടുണ്ട്.

ഒരു ചെറിയ കരാറാണ് ബ്ലാസ്റ്റേഴ്സുമായി ചെർനിച്ചിന് ഉള്ളത്.പക്ഷേ മികച്ച പ്രകടനം നടത്തിയാൽ താരത്തെ നിലനിർത്താൻ വേണ്ടിയുള്ള ശ്രമങ്ങൾ ഒരുപക്ഷേ ബ്ലാസ്റ്റേഴ്സ് നടത്തിയേക്കും. കാരണം ലൂണ ഒരു അറ്റാക്കിങ് മിഡ്ഫീൽഡർ ആണ്. ഇദ്ദേഹം ഒരു സ്ട്രൈക്കറുമാണ്.ഏതായാലും ഈ താരത്തിന്റെ അരങ്ങേറ്റത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് കേരള ബ്ലാസ്റ്റേഴ്സ് ഫാൻസുള്ളത്.

Fedor CernychJosu CurriasKerala Blasters
Comments (0)
Add Comment