യോവെറ്റിച്ച് എത്താൻ എന്തെങ്കിലും സാധ്യതകൾ ഉണ്ടായിരുന്നുവോ? യാഥാർത്ഥ്യം വെളിപ്പെടുത്തി മെർഗുലാവോ!

കേരള ബ്ലാസ്റ്റേഴ്സ് ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ സ്വന്തമാക്കാൻ ഏറ്റവും കൂടുതൽ ശ്രമിക്കുന്നത് ഒരു സെന്റർ സ്ട്രൈക്കർക്ക് വേണ്ടിയാണ്. ട്രാൻസ്ഫർ വിൻഡോ അതിന്റെ അവസാന ഘട്ടത്തിൽ എത്തിക്കഴിഞ്ഞു. ഇപ്പോഴും ട്രാൻസ്ഫർ പൂർത്തിയാക്കാൻ കഴിയാത്തത് ക്ലബ്ബിന്റെ പോരായ്മയായി കൊണ്ടാണ് പലരും പരിഗണിക്കുന്നത്.ഒരുപാട് റൂമറുകൾ പുറത്തേക്ക് വന്നത് ആരാധകരെ മടുപ്പിക്കുകയും ചെയ്തിട്ടുണ്ട്.

തുടക്കത്തിൽ തന്നെ ഒരു സ്ട്രൈക്കറെ സൈൻ ചെയ്തിരുന്നുവെങ്കിൽ ഇത്രയധികം റൂമറുകൾക്ക് സ്ഥാനം ഉണ്ടാകുമായിരുന്നില്ല എന്നാണ് പലരും വിശ്വസിക്കുന്നത്.ബ്ലാസ്റ്റേഴ്സ് ആരാധകരെ ഏറ്റവും കൂടുതൽ ആവേശത്തിലാഴ്ത്തിയ റൂമർ സ്റ്റീവൻ യോവെറ്റിച്ചിന്റേതായിരുന്നു.ഒരു ഘട്ടത്തിൽ അദ്ദേഹത്തെ സ്വന്തമാക്കാൻ കഴിയുമെന്ന് പോലും ആരാധകർ വിശ്വസിച്ചിരുന്നു. അദ്ദേഹത്തെ ലഭിച്ചാൽ അത് ക്ലബ്ബിന്റെ ഒരു വലിയ നേട്ടമായി കൊണ്ടുതന്നെ മാറുമായിരുന്നു.

കാരണം മുൻപ് മാഞ്ചസ്റ്റർ സിറ്റിക്കും ഇന്റർ മിലാനും സെവിയ്യക്കും വേണ്ടിയൊക്കെ കളിച്ചിട്ടുള്ള താരമാണ് യോവെറ്റിച്ച്. റിപ്പോർട്ടുകൾ പ്രകാരം അദ്ദേഹത്തിന് ബ്ലാസ്റ്റേഴ്സ് രണ്ട് തവണ ഓഫറുകൾ നൽകി.രണ്ട് അദ്ദേഹം നിരസിക്കുകയായിരുന്നു.യോവെറ്റിച്ച് കേരള ബ്ലാസ്റ്റേഴ്സിലേക്ക് എത്തില്ല എന്നുള്ളത് ഇപ്പോൾ മാർക്കസ് മെർഗുലാവോ കൂടി സ്ഥിരീകരിച്ചിട്ടുണ്ട്.

സത്യത്തിൽ അദ്ദേഹം എത്താനുള്ള ഒരു റിയലിസ്റ്റിക് ആയ ചാൻസ് പോലുമില്ലായിരുന്നു. അതായത് ബ്ലാസ്റ്റേഴ്സിന്റെ ഓഫറുകൾക്ക് അദ്ദേഹം വേണ്ടത്ര പരിഗണന നൽകിയിരുന്നില്ല എന്ന് തന്നെയാണ് അറിയാൻ സാധിക്കുന്നത്. താരം എത്താൻ ഒരു സാധ്യതയും അവശേഷിച്ചിരുന്നില്ല.യോവെറ്റിച്ച് നോ പറഞ്ഞതോടുകൂടി ബ്ലാസ്റ്റേഴ്സ് മറ്റു സ്ട്രൈക്കർക്ക് വേണ്ടി ശ്രമങ്ങൾ ആരംഭിക്കുകയായിരുന്നു.

നിലവിൽ അതുമായി ബന്ധപ്പെട്ടുകൊണ്ട് ഒരുപാട് റിപ്പോർട്ടുകൾ പുറത്തേക്ക് വരുന്നുണ്ട്. ഉടൻതന്നെ അനൗൺസ്മെന്റ് ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മികച്ച ഒരു താരത്തെ തന്നെ ക്ലബ്ബ് സൈൻ ചെയ്യും എന്നാണ് പ്രതീക്ഷിക്കുന്നത്.എന്തെന്നാൽ നിലവിലെ ഗോൾഡൻ ബൂട്ട് ജേതാവായ ദിമിയുടെ വിടവാണ് ബ്ലാസ്റ്റേഴ്സിൽ നികത്തേണ്ടത്. അതിന് പറ്റിയ ഒരു വിദേശ സ്ട്രൈക്കറെയാണ് ക്ലബ്ബിന് ഇപ്പോൾ ആവശ്യമുള്ളതും.

Kerala BlastersStevan JoveticTransfer Rumour
Comments (0)
Add Comment