യുവാൻ ഫെറാണ്ടോയാണോ ബ്ലാസ്റ്റേഴ്സിന്റെ അടുത്ത പരിശീലകൻ? വ്യക്തത വരുത്തി മെർഗുലാവോ!
കഴിഞ്ഞ സീസണിൽ നിരാശാജനകമായ പ്രകടനമാണ് കേരള ബ്ലാസ്റ്റേഴ്സ് നടത്തിയിട്ടുള്ളത്.പ്ലേ ഓഫിൽ പരാജയപ്പെട്ടുകൊണ്ട് ബ്ലാസ്റ്റേഴ്സ് പുറത്താവുകയായിരുന്നു. ഇതിന് പിന്നാലെ ഞെട്ടിക്കുന്ന ഒരു തീരുമാനം ബ്ലാസ്റ്റേഴ്സ് പുറത്ത് വിട്ടിരുന്നു.അതായത് പരിശീലകനായ ഇവാൻ വുക്മനോവിച്ച് ക്ലബ്ബിനോട് ഗുഡ് ബൈ പറഞ്ഞിരുന്നു.
അതുകൊണ്ടുതന്നെ ബ്ലാസ്റ്റേഴ്സിന് ഒരു പുതിയ പരിശീലകനനെ ആവശ്യമുണ്ട്.ഒരുപാട് റൂമറുകൾ ഇതുമായി ബന്ധപ്പെട്ടുകൊണ്ട് പുറത്തേക്കു വന്നിരുന്നു. അതിലൊന്ന് യുവാൻ ഫെറാണ്ടോയുമായി ബന്ധപ്പെട്ടതായിരുന്നു. അദ്ദേഹത്തെ ബ്ലാസ്റ്റേഴ്സ് കാര്യമായി പരിഗണിക്കുന്നു എന്നായിരുന്നു റിപ്പോർട്ടുകൾ.എന്നാൽ ഈ റൂമറിൽ മാർക്കസ് മെർഗുലാവോ വ്യക്തതകൾ വരുത്തിയിട്ടുണ്ട്.
അതായത് യുവാൻ ഫെറാണ്ടോയെ ബ്ലാസ്റ്റേഴ്സ് പരിഗണിക്കുന്നില്ല എന്നത് തന്നെയാണ് ഇദ്ദേഹം വ്യക്തമാക്കിയിട്ടുള്ളത്.ബ്ലാസ്റ്റേഴ്സ് അദ്ദേഹത്തെ ഒരു ഓപ്ഷനായി കൊണ്ട് പരിഗണിച്ചിട്ടില്ല.അദ്ദേഹവുമായി യാതൊരുവിധ ചർച്ചകളും നടക്കുന്നില്ല. എന്തിനേറെ പറയുന്നു,അദ്ദേഹത്തെ ഷോർട്ട് ലിസ്റ്റ് ചെയ്തിട്ട് പോലുമില്ല.ഇതാണ് മാർക്കസ് മെർഗുലാവോ നൽകിയ അപ്ഡേറ്റ്.ഫെറാണ്ടോ ബ്ലാസ്റ്റേഴ്സ് പരിശീലകനാവില്ല എന്നത് ഉറപ്പായിക്കഴിഞ്ഞു.
ഐഎസ്എൽ ക്ലബ്ബുകളായ എഫ്സി ഗോവ,മോഹൻ ബഗാൻ എന്നിവരെ പരിശീലിപ്പിച്ചിട്ടുള്ള പരിശീലകനാണ് ഫെറാണ്ടോ.ഐഎസ്എൽ കിരീടം അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. എന്നാൽ അദ്ദേഹത്തോട് പല ബ്ലാസ്റ്റേഴ്സ് ആരാധകരും താൽപര്യം കാണിച്ചിരുന്നില്ല. അദ്ദേഹത്തിന്റെ ശൈലി പലർക്കും താല്പര്യമില്ലാത്തതായിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹം വരില്ല എന്ന വാർത്ത ആരാധകർക്ക് നിരാശയൊന്നും നൽകുന്നില്ല.
പുതിയ പരിശീലകന് വേണ്ടിയുള്ള കാത്തിരിപ്പ് ആരാധകർ തുടരുകയാണ്.ബ്ലാസ്റ്റേഴ്സ് ഷോട്ട് ലിസ്റ്റ് ചെയ്യുന്നതിന്റെ പ്രാരംഭഘട്ടത്തിലാണ് എന്ന് നേരത്തെ മെർഗുലാവോ പറഞ്ഞിരുന്നു. അതായത് വളരെ വേഗത്തിൽ ബ്ലാസ്റ്റേഴ്സ് പരിശീലകനെ നിയമിക്കില്ല എന്നത് ഉറപ്പാണ്.