മോഹൻ ബഗാൻ പുറത്താക്കിയ യുവാൻ ഫെറാണ്ടോയെ സ്വന്തമാക്കാൻ തീരുമാനിച്ച് മറ്റൊരു ഐഎസ്എൽ ക്ലബ്!
ഈ സീസണിന്റെ മധ്യത്തിൽ വളരെ ബുദ്ധിമുട്ടേറിയ ഒരു സമയമായിരുന്നു മോഹൻ ബഗാന് ഉണ്ടായിരുന്നത്.ഇടക്ക് അവർക്ക് തോൽവികൾ വഴങ്ങേണ്ടി വന്നിരുന്നു.കേരള ബ്ലാസ്റ്റേഴ്സ് മോഹൻ ബഗാനെ അവരുടെ മൈതാനത്ത് വെച്ചുകൊണ്ട് പരാജയപ്പെടുത്തിയിരുന്നു.ഒരല്പം പ്രശ്നങ്ങൾ ടീമിനകത്ത് ഉണ്ടായിരുന്നു.
ഹുഗോ ബോമസുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ആരാധകർ ആഗ്രഹിക്കുന്ന രൂപത്തിലുള്ള ഒരു പ്രകടനം മോഹൻ ബഗാനിൽ നിന്നും വന്നിരുന്നില്ല. അതുകൊണ്ടുതന്നെ അവരുടെ പരിശീലകനായ യുവാൻ ഫെറാണ്ടോക്ക് വിമർശനങ്ങൾ ഏൽക്കേണ്ടി വന്നു.തുടർന്ന് അദ്ദേഹത്തിന്റെ സ്ഥാനം നഷ്ടപ്പെടുകയും ചെയ്തു.
പിന്നീട് മോഹൻ ബഗാൻ ഹബാസിനെയാണ് നിയമിച്ചത്. അദ്ദേഹത്തിന് കീഴിൽ അവർ മികച്ച പ്രകടനം നടത്തി. ഇപ്പോൾ ഐഎസ്എൽ ഷീൽഡ് സ്വന്തമാക്കുകയും ചെയ്യുക.അതേസമയം ഈ സീസണിൽ വളരെ മോശം പ്രകടനമാണ് ബംഗളൂരു എഫ്സി നടത്തിയിരുന്നത്.പ്ലേ ഓഫ് പോലും കാണാതെ അവർ പുറത്തായിരുന്നു.
22 മത്സരങ്ങളിൽ നിന്ന് കേവലം 5 വിജയങ്ങൾ മാത്രമാണ് അവർക്ക് നേടാൻ കഴിഞ്ഞിട്ടുള്ളത്.7 സമനിലയും 10 തോൽവികളും അവർ വഴങ്ങിയിരുന്നു.അതുകൊണ്ട് തന്നെ അവർ ടീമിനെ അഴിച്ചു പണിയുകയാണ്.പുതിയ പരിശീലകനെ അവർക്ക് ആവശ്യമുണ്ട്.ആ സ്ഥാനത്തേക്ക് അവർ സ്വന്തമാക്കുന്നത് യുവാൻ ഫെറാണ്ടോയെയാണ്.അദ്ദേഹവുമായി ചർച്ചകൾ നടക്കുന്നുണ്ട് എന്നുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തേക്കു വന്നിട്ടുള്ളത്.
രണ്ടോ അതിലധികമോ വർഷത്തേക്കുള്ള ഒരു കരാറാണ് അവർ വാഗ്ദാനം ചെയ്തിരിക്കുന്നത്.ഫെറാണ്ടോയെ എത്തിക്കാൻ കഴിഞ്ഞാൽ അതൊരു മുതൽക്കൂട്ട് തന്നെയായിരിക്കും.ഐഎസ്എല്ലിൽ വളരെയധികം പരിചയസമ്പത്തുള്ള ഒരു പരിശീലകനാണ് അദ്ദേഹം.മോഹൻ ബഗാനൊപ്പം ഐഎസ്എൽ കിരീടം സ്വന്തമാക്കിയിട്ടുള്ള പരിശീലകൻ കൂടിയാണ് ഇദ്ദേഹം.