ഇന്റർനാഷണൽ ഫുട്ബോളിൽ ഏറ്റവും മികച്ച രീതിയിലും ഏറ്റവും കൂടുതൽ സ്ഥിരതയോടെയും കളിക്കുന്ന ടീം അർജന്റീന നാഷണൽ ടീമാണ്.കഴിഞ്ഞ രണ്ടു വർഷത്തിനിടെ അവർ നേടിയ നേട്ടങ്ങൾ അവിസ്മരണീയമാണ്. ആദ്യം കോപ്പ അമേരിക്കയും പിന്നീട് ഫൈനലിസിമയും നേടി.അതിനുശേഷം ഖത്തർ വേൾഡ് കപ്പും അവർ സ്വന്തമാക്കി.തുടർന്ന് ഫിഫ റാങ്കിങ്ങിലെ ഒന്നാം സ്ഥാനവും അർജന്റീന കൈക്കലാക്കി.
വേൾഡ് കപ്പിന് ശേഷം ഫ്രണ്ട്ലി മത്സരങ്ങൾ മാത്രമാണ് അർജന്റീന കളിച്ചിരുന്നത്. ഇനി പുതിയൊരു തുടക്കമാണ്. 2026 വേൾഡ് കപ്പ് ക്വാളിഫെയർ മത്സരങ്ങൾക്ക് തുടക്കമാവുകയാണ്.അർജന്റൈൻ താരമായ ജൂലിയൻ ആൽവരസ് അർജന്റീനയോട് ചില കാര്യങ്ങൾ പറഞ്ഞു കഴിഞ്ഞു. കഴിഞ്ഞതെല്ലാം മറന്നുകൊണ്ട് മുന്നോട്ടുള്ളതിൽ ശ്രദ്ധ നൽകണമെന്നാണ് ജൂലിയൻ ആൽവരസ് പറഞ്ഞിട്ടുള്ളത്.
നാഷണൽ ടീമിലേക്ക് തിരിച്ചെത്തുക എന്നത് എപ്പോഴും നല്ല കാര്യമാണ്.ഇപ്പോൾ വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾ ആരംഭിക്കുകയാണ്.ഞങ്ങൾക്ക് വളരെ പ്രധാനപ്പെട്ട കാര്യങ്ങൾക്ക് വേണ്ടി കളിക്കേണ്ടതുണ്ട്.എന്തൊക്കെ സംഭവിച്ചു കഴിഞ്ഞു,അതല്ലെങ്കിൽ കഴിഞ്ഞു പോയ കാര്യങ്ങളെക്കുറിച്ചല്ലാം ഞങ്ങൾ മറക്കണം.എന്നിട്ട് ഭാവിയിൽ ഫോക്കസ് ചെയ്യണം.അതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം,ജൂലിയൻ ആൽവരസ് പറഞ്ഞു.
അർജന്റീനയുടെ അടുത്ത മത്സരത്തിലെ എതിരാളികൾ ഇക്വഡോറാണ്.അതിനുശേഷമാണ് ബൊളീവിയക്കെതിരെ കളിക്കുക.ലയണൽ മെസ്സിയാണ് അർജന്റീനയെ നയിക്കുക.