ഫ്രീകിക്ക് ഗോളുൾപ്പെടെ പൊളിച്ചടുക്കി ആൽവരസ്, അവസാനനിമിഷം ഗോൾകീപ്പറുടെ ഗോളിൽ അത്ലറ്റിക്കോയെ തളച്ച് ലാസിയോ.

യുവേഫ ചാമ്പ്യൻസ് ലീഗിൽ ഇന്നലെ സംഭവബഹുലമായ ദിവസമായിരുന്നു. ആദ്യ മത്സരത്തിൽ തന്നെ ബാഴ്സ 5 ഗോളുകൾ നേടി കൊണ്ട് കരുത്ത് കാട്ടിയിട്ടുണ്ട്. മാഞ്ചസ്റ്റർ സിറ്റിയും പിഎസ്ജിയുമെല്ലാം വിജയിച്ചിട്ടുണ്ട്.റെഡ് സ്റ്റാർ ബെൽഗ്രേഡിനെ 3-1 നാണ് സിറ്റി പരാജയപ്പെടുത്തിയത്.

അർജന്റൈൻ താരമായ ജൂലിയൻ ആൽവരസ് മാഞ്ചസ്റ്റർ സിറ്റിയുടെ രക്ഷകനായി വരികയായിരുന്നു. കാരണം ഒരു ഗോളിന് പുറകിൽ നിൽക്കുന്ന സമയത്താണ് ആൽവരസ് സിറ്റിക്ക് വേണ്ടി അക്കൗണ്ട് തുറക്കുന്നത്.ഹാലന്റ് നൽകിയ ബോൾ ഗോൾ ഗോൾകീപ്പറെ ഡ്രിബിൾ ചെയ്തു കൊണ്ട് ആൽവരസ് ഫിനിഷ് ചെയ്യുകയായിരുന്നു. പിന്നീട് ആൽവരസിന്റെ ഒരു കിടിലൻ ഫ്രീകിക്ക് ഗോൾകീപ്പർ പിറന്നു.എതിർ ഗോൾകീപ്പറുടെ ഒരു പിഴവ് കൂടി അവിടെയുണ്ട്.പിന്നീട് റോഡ്രിയാണ് സിറ്റിയുടെ മൂന്നാമത്തെ ഗോൾ നേടിയത്.

മത്സരത്തിൽ ഗംഭീര പ്രകടനമാണ് ഈ അർജന്റൈൻ സൂപ്പർ താരം നടത്തിയിട്ടുള്ളത്. ഈ സീസണിൽ പ്രീമിയർ ലീഗിലും ചാമ്പ്യൻസ് ലീഗിലുമായി ആകെ 6 മത്സരങ്ങൾ കളിച്ച ജൂലിയൻ നാല് ഗോളുകളും മൂന്ന് അസിസ്റ്റുകളും നേടിയിട്ടുണ്ട്.മാത്രമല്ല 25 കീപാസുകളും അദ്ദേഹം നൽകിയിട്ടുണ്ട്.ആൽവരസിന്റെ ഈ മികച്ച പ്രകടനം അർജന്റൈൻ ആരാധകർക്ക് ഏറെ ആവേശം പകരുന്ന ഒന്നാണ്.

ചാമ്പ്യൻസ് ലീഗിൽ മറ്റൊരു അതിശയപ്പെടുത്തുന്ന സംഭവം ഇന്നലെ നടന്നിട്ടുണ്ട്.29ആം മിനുട്ടി ലാസിയോക്കെതിരെ അത്ലറ്റിക്കോ ലീഡ് എടുക്കുകയായിരുന്നു. പിന്നീട് 95ആം മിനിറ്റ് വരെ ആ ലീഡ് തുടർന്നു.പക്ഷെ ലാസിയോയെ രക്ഷിച്ചത് മറ്റാരുമല്ല. അവരുടെ ഗോൾ കീപ്പർ തന്നെയായ ഇവാൻ പ്രോവെദെലാണ്. അവസാന മിനിട്ടിലെ അദ്ദേഹത്തിന്റെ ഗോൾ ലാസിയോയെ തോൽവിയിൽ നിന്നും രക്ഷപ്പെടുത്തുകയായിരുന്നു.

ലൂയിസ് ആൽബർട്ടോയുടെ ക്രോസ് ബോക്സിനകത്തേക്ക് വന്നു. വളരെ കൃത്യമായി കൊണ്ട് തന്നെ ഇവാൻ അത് കണക്ട് ചെയ്യുകയും ഗോളാക്കി മാറ്റുകയും ചെയ്തു.ഗോൾകീപ്പറുടെ ഗോൾ, അതും അവസാന നിമിഷത്തിൽ, ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾ അതിന്റെ ആവേശത്തിലാണ്. ഇനിയും ഇതുപോലെയുള്ള ത്രില്ലടിപ്പിക്കുന്ന നിമിഷങ്ങൾ ചാമ്പ്യൻസ് ലീഗിൽ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

julian AlvarezLazioUCL
Comments (0)
Add Comment