സിറ്റി കുരുക്കിൽ,ഡി ബ്രൂയിനയുടെ സ്ഥാനം തെറിപ്പിക്കുമോ ആൽവരസ്,തക്കം പാർത്തുനിന്ന് റയലും ബാഴ്സയും.

മാസ്മരിക പ്രകടനമാണ് മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി ഈ സീസണിൽ അർജന്റൈൻ സൂപ്പർ താരമായ ഹൂലിയൻ ആൽവരസ് നടത്തിക്കൊണ്ടിരിക്കുന്നത്. ഒരു കിടിലൻ തുടക്കം അദ്ദേഹത്തിന് ഇപ്പോൾ തന്നെ ലഭിച്ചു കഴിഞ്ഞു. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ 9 മത്സരങ്ങൾ കളിച്ച ഹൂലിയൻ നാല് ഗോളുകളും മൂന്ന് അസിസ്റ്റുകളും നേടിക്കഴിഞ്ഞു. സീസണിലെ ആകെ കണക്കുകളിലേക്ക് വന്നാൽ 12 ഗോൾ കോൺട്രിബ്യൂഷൻസാണ് അദ്ദേഹം വഹിച്ചിട്ടുള്ളത്.

അതായത് ഏഴ് ഗോളുകളും 5 അസിസ്റ്റുകളും ഈ സീസണിൽ ഹൂലിയൻ നേടിക്കഴിഞ്ഞു. മാഞ്ചസ്റ്റർ സിറ്റിയുടെ ഒഴിച്ചുകൂടാനാവാത്ത താരമാണ് ഇന്ന് ആൽവരസ്.കഴിഞ്ഞ സീസണിൽ വേണ്ടത്ര അവസരങ്ങൾ ലഭിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ സ്ഥിരമായി അവസരങ്ങൾ ലഭിക്കാനുള്ള ഒരു കാരണം സൂപ്പർ താരം ഡി ബ്രൂയിനയുടെ പരിക്കാണ്. അദ്ദേഹം ഇല്ലാത്തതു കൊണ്ട് തന്നെ ആ റോൾ ഏറ്റെടുത്ത് നിറഞ്ഞു കളിക്കുകയാണ് ഇപ്പോൾ ഹൂലിയൻ.

പക്ഷേ യഥാർത്ഥത്തിൽ ഇത് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത് മാഞ്ചസ്റ്റർ സിറ്റിക്ക് തന്നെയാണ്.അവർ ഇപ്പോൾ ഒരു കൺഫ്യൂഷനിലാണ്. എന്തെന്നാൽ ഹൂലിയൻ ആൽവരസിനെ സ്വന്തമാക്കാൻ വേണ്ടി വമ്പൻമാരായ റയൽ മാഡ്രിഡും എഫ്സി ബാഴ്സലോണയും രംഗത്തുണ്ട്. ഇതിൽ തന്നെ റയൽ വലിയ വെല്ലുവിളി ഉണ്ടാക്കുന്ന ഒരു ക്ലബ്ബാണ്. തങ്ങളുടെ ഭാവി വാഗ്ദാനമായ ഹൂലിയനെ കൈവിട്ടു കളയാൻ മാഞ്ചസ്റ്റർ സിറ്റി ഉദ്ദേശിക്കുന്നില്ല.

പക്ഷേ ഡി ബ്രൂയിന വരുമ്പോൾ ഈ റോളിൽ നിന്നും അർജന്റീന സൂപ്പർ താരത്തെ മാറ്റി നിർത്തേണ്ടി വരും.എന്നാൽ ആൽവരസിന് അതിന് സമ്മതമില്ല. തന്നെ സ്ഥിരമായി കളിപ്പിച്ചില്ലെങ്കിൽ ക്ലബ്ബ് വിടാൻ തന്നെയാണ് അദ്ദേഹം ആലോചിക്കുന്നത്. അതുകൊണ്ടുതന്നെ ഇക്കാര്യത്തിൽ ഒരു തീരുമാനമെടുക്കാൻ സിറ്റിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല എന്നാണ് റിപ്പോർട്ടുകൾ. ഒരുപക്ഷേ ഡി ബ്രൂയിനയെ ഒഴിവാക്കാൻ വരെ മാഞ്ചസ്റ്റർ സിറ്റി ആലോചിച്ചേക്കും എന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുകയും ചെയ്തിട്ടുണ്ട്.

ഡി ബ്രൂയിനയുടെ സ്ഥാനം ആൽവരസ് തെറിപ്പിക്കുമോ എന്ന രീതിയിലുള്ള ചർച്ചകൾ പോലും ആരംഭിച്ചു കഴിഞ്ഞു.ഹൂലിയൻ മാത്രമല്ല, സിറ്റിയുടെ മറ്റുള്ള യുവതാരങ്ങൾ എല്ലാവരും മാരക ഫോമിലാണ് ഇപ്പോൾ കളിക്കുന്നത്.ഹാലന്റ്,ജെറമി ഡോക്കു,ഫിൽ ഫോഡൻ എന്നിവരൊക്കെ നല്ല രൂപത്തിൽ കളിക്കുന്നു. സിറ്റിയുടെ ഭാവി അവിടെ ഭദ്രമാണ് എന്നത് വ്യക്തമാണ്.

julian AlvarezKevin De BruyneManchester City
Comments (0)
Add Comment