മെസ്സിക്ക് ശേഷം ജൂലിയൻ ആൽവരസ്,യുവേഫ ചാമ്പ്യൻസ് ലീഗിൽ പുതിയ റെക്കോർഡ് പിറന്നു.

ചാമ്പ്യൻസ് ലീഗിൽ നടന്ന മത്സരത്തിൽ 3-1 എന്ന സ്കോറിനായിരുന്നു മാഞ്ചസ്റ്റർ സിറ്റി ആദ്യ മത്സരം വിജയിച്ചത്.റെഡ് സ്റ്റാർ ബെൽഗ്രേഡ് എന്ന ടീമിനെയാണ് മാഞ്ചസ്റ്റർ സിറ്റി തോൽപ്പിച്ചത്. ഫസ്റ്റ് ഹാഫിൽ സിറ്റി ഒരു ഗോളിന് പുറകിൽ പോയെങ്കിലും സെക്കൻഡ് ഹാഫിൽ മൂന്ന് ഗോളുകൾ നേടിക്കൊണ്ട് ശക്തിയായി തിരിച്ചുവരികയായിരുന്നു.

ഈ തിരിച്ചുവരവിന് ചുക്കാൻ പിടിച്ചത് അർജന്റൈൻ സൂപ്പർതാരമായ ജൂലിയൻ ആൽവരസാണ്.അദ്ദേഹമാണ് രണ്ട് ഗോളുകൾ നേടിയത്. ആദ്യ ഗോൾ ഹാലന്റ് നൽകിയ പന്ത് ഗോൾകീപ്പറെ കബളിപ്പിച്ചുകൊണ്ട് ഈ അർജന്റൈൻ സൂപ്പർതാരം ഫിനിഷ് ചെയ്യുകയായിരുന്നു. പിന്നീട് ഒരു ഫ്രീക്കിലൂടെയാണ് ആൽവരസ് ഗോൾ നേടിയത്. പിന്നീട് റോഡ്രി കൂടി ഗോൾ നേടി സിറ്റിയെ വിജയത്തിലേക്ക് എത്തിക്കുകയായിരുന്നു.

അറുപതാമത്തെ മിനിറ്റിൽ ലഭിച്ച ഫ്രീകിക്കാണ് ആൽവരസ് ഗോളാക്കി മാറ്റിയത്. അദ്ദേഹത്തിന്റെ കിക്ക് ഗോൾ പോസ്റ്റിന്റെ ഇടത് മൂലയിലേക്ക് ചാഞ്ഞു ഇറങ്ങുകയായിരുന്നു. ഗോൾകീപ്പർ തടയാനുള്ള ശ്രമം നടത്തിയെങ്കിലും അദ്ദേഹത്തിന്റെ കണക്കുകൂട്ടലുകൾ പിഴക്കുകയായിരുന്നു. അങ്ങനെയാണ് അർജന്റൈൻ താരത്തിന്റെ ഫ്രീകിക്ക് ഗോൾ പിറന്നത്.

ഇത് ഒരു റെക്കോർഡ് കരസ്ഥമാക്കിയിട്ടുണ്ട്. ലയണൽ മെസ്സിക്ക് ശേഷം യുവേഫ ചാമ്പ്യൻസ് ലീഗിൽ ഫ്രീകിക്കിലൂടെ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന റെക്കോർഡാണ് ആൽവരസിന്റെ പേരിലായിരിക്കുന്നത്.ഇന്നലെ അദ്ദേഹം ഫ്രീകിക്ക് ഗോൾ നേടുമ്പോൾ പ്രായം 23 വയസ്സും 231 ദിവസവും ആണ്. ലയണൽ മെസ്സി 2009ലായിരുന്നു ഈ റെക്കോഡ് സ്ഥാപിച്ചിരുന്നത്.ഡൈനാമോ കീവിനെതിരെ ആയിരുന്നു ലയണൽ മെസ്സി അന്ന് ഫ്രീകിക്ക് ഗോൾ നേടിയിരുന്നത്.

അന്ന് മെസ്സിയുടെ പ്രായം 22 വർഷം 168 ദിവസവും ആണ്. ഈ റെക്കോർഡ് തകർക്കാൻ ആൽവരസിന് കഴിഞ്ഞിട്ടില്ല.പക്ഷേ മെസ്സിക്ക് പിന്നിൽ രണ്ടാം സ്ഥാനം അലങ്കരിക്കുകയാണ് ഇദ്ദേഹം. അർജന്റീന താരങ്ങളുടെ കൈവശം ഈ റെക്കോർഡ് ഇപ്പോൾ ഭദ്രമാണ്.

Argentinajulian AlvarezLionel MessiManchester CityUefa Champions League
Comments (0)
Add Comment