കേരള ബ്ലാസ്റ്റേഴ്സ് ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ നിരവധി താരങ്ങളെ കൈവിട്ടിരുന്നു.ലെസ്ക്കോവിച്ച്,ദിമി,സക്കായ്,ചെർനിച്ച് തുടങ്ങിയ വിദേശ താരങ്ങൾ ക്ലബ്ബിനോട് ഗുഡ് ബൈ പറഞ്ഞിരുന്നു. നിലവിൽ ക്ലബ്ബിനോടൊപ്പം ലൂണ,ഡ്രിൻസിച്ച്,പെപ്ര,സോറ്റിരിയോ എന്നിവരാണ് വിദേശ താരങ്ങളായി കൊണ്ട് ഉള്ളത്. ഇതിൽ തന്നെ പെപ്ര,സോറ്റിരിയോ എന്നിവരുടെ കാര്യത്തിൽ ക്ലബ്ബ് തീരുമാനങ്ങൾ ഒന്നും എടുത്തിട്ടില്ല.
അതേസമയം സമ്മറിൽ കൊണ്ടുവന്ന ഏക വിദേശ താരം നൂഹ് സദൂയിയാണ്.നിരവധി റൂമറുകൾ ഉണ്ടെങ്കിലും ഒന്നും ഇതുവരെ ഫലവത്തായിട്ടില്ല.ഇപ്പോൾ പുതിയ ഒരു റൂമർ പുറത്തേക്കു വന്നിട്ടുണ്ട്.ഡച്ച് മുന്നേറ്റ നിര താരമായ യുർഗൻ ലൊകാഡിയക്ക് വേണ്ടി ബ്ലാസ്റ്റേഴ്സ് ശ്രമിക്കുന്നു എന്നാണ് വാർത്ത. സ്പാനിഷ് ന്യൂസ് ഔട്ട്ലെറ്റായ സൂപ്പർ സ്പോർട്സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
മുപ്പതുകാരനായ ലൊകാഡിയ ഹോളണ്ടിന്റെ അണ്ടർ ഏജ് ടീമുകൾക്ക് വേണ്ടി കളിച്ചിട്ടുണ്ട്.പക്ഷേ ഇപ്പോൾ അദ്ദേഹം കുറസാവോയുടെ നാഷണൽ ടീമിനു വേണ്ടിയാണ് കളിച്ചുകൊണ്ടിരിക്കുന്നത്. പ്രശസ്ത ക്ലബ്ബുകൾ ബ്രൈറ്റൺ,സിൻസിനാറ്റി,പെരസ്പോളിസ് എന്നിവർക്ക് വേണ്ടിയൊക്കെ ഇദ്ദേഹം കളിച്ചിട്ടുണ്ട്.ഏറ്റവും ഒടുവിൽ സ്പെയിനിൽ ആയിരുന്നു അദ്ദേഹം കളിച്ചിരുന്നത്.
ഏതായാലും താരത്തെ ലഭിക്കുമോ എന്നുള്ളതൊക്കെ കാത്തിരുന്നു കാണേണ്ട കാര്യമാണ്.ഒരു മികച്ച സ്ട്രൈക്കറെയാണ് നിലവിൽ ക്ലബ്ബിന് ആവശ്യം. കാരണം അടുത്ത സീസണിൽ ഗോളടിക്കാൻ ദിമി ക്ലബ്ബിനോടൊപ്പം ഇല്ല. നിലവിലെ ഗോൾഡൻ ബൂട്ട് ജേതാവിന് പകരം അത്രയും മികച്ച ഒരു താരത്തെ ക്ലബ്ബിന് ആവശ്യമാണ്.