ഗോകുലം കേരളയുടെ താരമായിരിക്കും, പക്ഷേ ഹൃദയം കൊണ്ട് കേരള ബ്ലാസ്റ്റേഴ്സിനൊപ്പമാണ്.
വളരെ അപ്രതീക്ഷിതമായി കൊണ്ട് കേരള ബ്ലാസ്റ്റേഴ്സിന്റെ ട്രെയിനിങ് ക്യാമ്പിൽ പ്രത്യക്ഷപ്പെട്ട താരമാണ് ജസ്റ്റിൻ ഇമ്മാനുവൽ. യാതൊരുവിധ റൂമറുകളും പുറത്തേക്ക് വന്നിരുന്നില്ല. അതുകൊണ്ടുതന്നെ ഈ താരത്തിന്റെ ചിത്രങ്ങൾ പുറത്തേക്ക് വന്നപ്പോൾ ആരാധകർക്ക് ആകാംക്ഷയായിരുന്നു. ആരാണ് ഈ താരമെന്ന്?
പക്ഷേ അധികം വൈകാതെ രഹസ്യങ്ങളുടെ ചുരുളഴിഞ്ഞു. നൈജീരിയൻ യുവ സ്ട്രൈക്കറായ ജസ്റ്റിൻ ഇമ്മാനുവലായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ ട്രെയിനിങ് ക്യാമ്പിൽ ഉണ്ടായിരുന്നത്. അദ്ദേഹം ട്രയൽസിനു വേണ്ടിയായിരുന്നു വന്നിരുന്നത്. തുടർന്ന് കേരള ബ്ലാസ്റ്റേഴ്സിന്റെ ഡ്യൂറന്റ് കപ്പിൽ കളിച്ച ടീമിന്റെ ഭാഗമാകാൻ അദ്ദേഹത്തിന് കഴിഞ്ഞു.അദ്ദേഹം ഗോളും നേടിയിരുന്നു.
പക്ഷേ പിന്നീടാണ് ഘാന സ്ട്രൈക്കറായ ക്വാമെ പെപ്രയെ ക്ലബ്ബ് സ്വന്തമാക്കുന്നത്. ഇതോടുകൂടി ജസ്റ്റിൻ ഇമ്മാനുവേലിന് സ്പോട്ട് ഇല്ലാതെയായി. അതുകൊണ്ടുതന്നെ കേരള ബ്ലാസ്റ്റേഴ്സ് ഗോകുലം കേരളക്ക് അദ്ദേഹത്തെ കൈമാറുകയായിരുന്നു. ഒരു വർഷത്തെ ലോൺ കാലാവധിയിൽ ഇപ്പോൾ ജസ്റ്റിൻ ഗോകുലത്തിന്റെ താരമാണ്.
📸 Justine Emanuel visited Kerala Blasters training yesterday #KBFC pic.twitter.com/6zufZDHVWV
— KBFC XTRA (@kbfcxtra) September 23, 2023
പക്ഷേ അദ്ദേഹം ഹൃദയം കൊണ്ട് കേരള ബ്ലാസ്റ്റേഴ്സിനൊപ്പമാണ്. അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ പോസ്റ്റുകൾ ശ്രദ്ധിക്കുന്നവർക്ക് അറിയാം അദ്ദേഹം ബ്ലാസ്റ്റേഴ്സിനെ എത്രത്തോളം ഇഷ്ടപ്പെടുന്നു എന്നുള്ളത്. ഇൻസ്റ്റഗ്രാമിൽ എപ്പോഴും ബ്ലാസ്റ്റേഴ്‌സുമായി ബന്ധപ്പെട്ട, അല്ലെങ്കിൽ ബ്ലാസ്റ്റേഴ്സിനോട് ഇഷ്ടം പ്രകടിപ്പിക്കുന്ന പോസ്റ്റുകളാണ് അദ്ദേഹം പങ്കുവെക്കുന്നത്. മാത്രമല്ല കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം കാണാൻ വേണ്ടി അദ്ദേഹം കൊച്ചി സ്റ്റേഡിയത്തിൽ എത്തുകയും ചെയ്തിരുന്നു.
Justine Emanuel was there in stadium yesterday #KBFC pic.twitter.com/n4XRyiEqN8
— KBFC XTRA (@kbfcxtra) September 22, 2023
ബ്ലാസ്റ്റേഴ്സിന്റെ സ്‌ക്വാഡിൽ തിരിച്ചെത്തുക എന്നത് തന്നെയാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. ഈ സീസണിൽ മികച്ച രീതിയിൽ ഗോകുലത്തിന് വേണ്ടി കളിച്ച് അടുത്ത ക്ലബ്ബിന്റെ മെയിൻ സ്‌ക്വാഡിൽ കയറിപ്പറ്റുക എന്നതാണ് അദ്ദേഹത്തിന്റെ ലക്ഷ്യം.പ്രീ സീസണിൽ മോശമല്ലാത്ത രൂപത്തിൽ കളിക്കാൻ ഈ യുവതാരത്തിന് കഴിഞ്ഞിട്ടുണ്ട്. ഗോകുലത്തിൽ മികച്ച പ്രകടനം നടത്തിയാൽ തീർച്ചയായും ക്ലബ്ബ് അദ്ദേഹത്തെ തിരികെ കൊണ്ടുവരും.