ജസ്റ്റിൻ ആളൊരു പുലിയാണ് കെട്ടോ..രണ്ട് തകർപ്പൻ ഫ്രീകിക്ക് ഗോളുകളുടെ വീഡിയോ.
കേരള ബ്ലാസ്റ്റേഴ്സ് ഡ്യൂറന്റ് കപ്പിന് വേണ്ടിയുള്ള ഒരുക്കങ്ങൾ നടത്തുന്നതിനിടെ ട്രെയിനിങ് ക്യാമ്പിൽ ഉണ്ടായിരുന്ന ഒരു അജ്ഞാത താരത്തെക്കുറിച്ച് പലവിധ റിപ്പോർട്ടുകളും വന്നിരുന്നു.പിന്നീട് കേരള ബ്ലാസ്റ്റേഴ്സ് തന്നെ സ്ഥിരീകരിക്കുകയായിരുന്നു. നൈജീരിയൻ സ്ട്രൈക്കറായ ജസ്റ്റിൻ ഇമ്മാനുവലാണ് ബ്ലാസ്റ്റേഴ്സിനോടൊപ്പമുള്ളത്. അദ്ദേഹം ട്രയൽസിനു വേണ്ടിയാണ് ബ്ലാസ്റ്റേഴ്സ് ക്യാമ്പിൽ എത്തിച്ചേർന്നിട്ടുള്ളത്.പ്രീ സീസണിൽ അദ്ദേഹം കേരള ബ്ലാസ്റ്റേഴ്സിനോടൊപ്പം ഉണ്ടാവും.
നൈജീരിയയുടെ അണ്ടർ 20 ടീമിന് വേണ്ടി ജസ്റ്റിൻ കളിച്ചിട്ടുണ്ട്.ഒരു ക്ലിനിക്കൽ സ്ട്രൈക്കറാണ് അദ്ദേഹം.നമ്പർ നയൻ പൊസിഷനിൽ മികച്ച പ്രകടനം നടത്താൻ കഴിവുള്ള താരമാണ് ജസ്റ്റിൻ ഇമ്മാനുവൽ. അതുകൊണ്ടുതന്നെയാണ് ബ്ലാസ്റ്റേഴ്സ് അദ്ദേഹത്തെ ട്രയൽസിനായി കൊണ്ടുവന്നതും.പക്ഷേ ടീമിനോടൊപ്പം തുടരുമോ എന്നത് വ്യക്തമല്ല.
🎥 Couple of free-kick goals of Kerala Blasters trails player Justine Emanuel #KBFC pic.twitter.com/04HuJPaYBN
— KBFC XTRA (@kbfcxtra) July 17, 2023
ജസ്റ്റിൻ ഇമ്മാനുവലിന്റെ ഒരു വീഡിയോ ഇപ്പോൾ പുറത്തുവന്നു കഴിഞ്ഞു. അതായത് അദ്ദേഹം ഒരു മത്സരത്തിൽ രണ്ട് ഫ്രീകിക്ക് ഗോളുകൾ നേടുന്നതിന്റെ വീഡിയോയാണ് വന്നിട്ടുള്ളത്. നല്ല രണ്ട് തകർപ്പൻ ഫ്രീ കിക്ക് ഗോളുകളാണ് അദ്ദേഹം നേടിയിട്ടുള്ളത്. കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ഒരു ശുഭപ്രതീക്ഷ നൽകുന്ന ഗോളുകളാണ് അത്.
ട്രെയിനിങ് ക്യാമ്പിൽ കേരള ബ്ലാസ്റ്റേഴ്സ് പരിശീലക സംഘത്തെ തൃപ്തിപ്പെടുത്താൻ ഇമ്മാനുവലിന് കഴിഞ്ഞാൽ ഒരുപക്ഷേ ക്ലബ്ബ് അദ്ദേഹത്തെ നിലനിർത്തിയേക്കും. നിലവിൽ വിദേശ സ്ട്രൈക്കർമാരായിക്കൊണ്ട് ദിമിത്രിയോസ്,സോറ്റിരിയോ എന്നിവർ കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ഉണ്ട്.