ബ്ലാസ്റ്റേഴ്സ് സൂപ്പർ കപ്പിന്റെ സ്‌ക്വാഡ് പ്രഖ്യാപിച്ചു, ഉടനെ പിൻവലിച്ചു,എന്താണ് സംഭവിച്ചത്?

കലിംഗ സൂപ്പർ കപ്പിലെ ആദ്യ മത്സരത്തിനു വേണ്ടിയുള്ള ഒരുക്കങ്ങളിലാണ് നിലവിൽ കേരള ബ്ലാസ്റ്റേഴ്സ് ഉള്ളത്. നാളെ നടക്കുന്ന തങ്ങളുടെ ആദ്യ മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ ഷില്ലോങ്‌ ലജോങ്ങാണ്. നാളെ ഉച്ചക്ക് രണ്ട് മണിക്കാണ് ഈ മത്സരം നടക്കുക. ഒഡീഷ്യയിൽ വെച്ചുകൊണ്ടാണ് ഇത്തവണത്തെ സൂപ്പർ കപ്പ് അരങ്ങേറുന്നത്.

ഇതിനു വേണ്ടിയുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ സ്‌ക്വാഡ് ഇതുവരെ പ്രഖ്യാപിച്ചിരുന്നില്ല. എന്നാൽ ഒരല്പം മുമ്പ് കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ ഒഫീഷ്യൽ സാമൂഹിക മാധ്യമങ്ങളിലൂടെ സ്‌ക്വാഡ് പുറത്ത് വിട്ടിരുന്നു.പക്ഷേ മിനിട്ടുകൾക്കകം തന്നെ അത് പിൻവലിക്കുകയും ചെയ്തു. അതായത് എല്ലാ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ നിന്നും അത് അപ്രത്യക്ഷമായി.ബ്ലാസ്റ്റേഴ്സ് അത് ഡിലീറ്റ് ചെയ്യുകയാണ് ചെയ്തത്.

അതിന്റെ കാരണം എന്താണെന്ന് ആരാധകർ തിരക്കിയിരുന്നു. യഥാർത്ഥത്തിൽ ആ സ്‌ക്വാഡിൽ ചില പിഴവുകൾ ഉണ്ട്. എന്തെന്നാൽ ഇന്ത്യൻ ദേശീയ ടീമിനോടൊപ്പം ഉള്ള പ്രീതം കോട്ടാൽ,രാഹുൽ കെപി,ഇഷാൻ പണ്ഡിത എന്നിവർ ആ സ്‌ക്വാഡിൽ ഉണ്ടായിരുന്നു. അവരിപ്പോൾ ഏഷ്യൻ കപ്പിന് വേണ്ടിയുള്ള ഒരുക്കത്തിലാണ്. അവർ കേരള ബ്ലാസ്റ്റേഴ്സിന്റെ സ്‌ക്വാഡിന്റെ ഭാഗമല്ല.

മറ്റൊരു കാര്യം ഗോൾ കീപ്പർ ലാറ ശർമ്മ,സ്ട്രൈക്കർ ബിദ്യ സാഗർ സിംഗ് എന്നിവർ ഒന്നും തന്നെ ഈ സ്‌ക്വാഡിൽ ഉണ്ടായിരുന്നില്ല. യഥാർത്ഥത്തിൽ അവർ രണ്ടുപേരും ക്ലബ്ബിന്റെ ഭാഗമാണ്.ചുരുക്കത്തിൽ പഴയ ഒരു സ്‌ക്വാഡ് പ്രസിദ്ധീകരിക്കുകയാണ് ക്ലബ്ബ് ചെയ്തിട്ടുള്ളത്. അതിൽ മാറ്റങ്ങൾ വരുത്താൻ അവർ ശ്രദ്ധിച്ചിട്ടില്ല.ഇതോടെയാണ് കേരള ബ്ലാസ്റ്റേഴ്സ് അത് ഡിലീറ്റ് ചെയ്തത്.

ഇനി സൂപ്പർ കപ്പിനുള്ള യഥാർത്ഥ സ്‌ക്വാഡ് ഉടൻതന്നെ പുറത്തുവരും എന്നാണ് പ്രതീക്ഷപ്പെടുന്നത്.കൃത്യമായ സ്‌ക്വാഡിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ ആരാധകർ ഉള്ളത്. ഏതായാലും സൂപ്പർ കപ്പിൽ മികച്ച പ്രകടനം കേരള ബ്ലാസ്റ്റേഴ്സ് പുറത്തെടുക്കും എന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. നാളത്തെ മത്സരത്തിൽ വിജയിച്ചു കൊണ്ട് തുടങ്ങുക എന്നുള്ളതാവും ബ്ലാസ്റ്റേഴ്സിന്റെ ലക്ഷ്യം.

Update -പുതിയ സ്‌ക്വാഡ് കേരള ബ്ലാസ്റ്റേഴ്സ് പ്രഖ്യാപിച്ചിട്ടുണ്ട്.ലാറ ശർമ്മ,ബിദ്യ സാഗർ എന്നിവരെ പുതുതായി ആഡ് ചെയ്തിട്ടുണ്ട്. ഇന്ത്യൻ നാഷണൽ ടീമിൽ ഉള്ള കോട്ടാൽ,രാഹുൽ,ഇഷാൻ എന്നിവരെ ഒഴിവാക്കിയിട്ടില്ല.മൂവ്വരും ബ്ലാസ്റ്റേഴ്സ് സ്‌ക്വാഡിൽ തന്നെയുണ്ട്.

Kalinga Super CupKerala Blasters
Comments (0)
Add Comment