ഇന്ത്യൻ ഫുട്ബോളിനെ സംബന്ധിച്ചിടത്തോളം ഇത് ഒരല്പം ബുദ്ധിമുട്ടേറിയ സമയമാണ്. കഴിഞ്ഞ ഏഷ്യൻ കപ്പിലും വേൾഡ് കപ്പ് യോഗ്യതാ മത്സരങ്ങളിലുമൊക്കെ ഇന്ത്യ മോശം പ്രകടനമാണ് നടത്തിയിട്ടുള്ളത്. അതുകൊണ്ടുതന്നെ പരിശീലകൻ ഇഗോർ സ്റ്റിമാച്ചിനെ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെ സ്റ്റിമാച്ച് രൂക്ഷ വിമർശനങ്ങൾ ഉന്നയിക്കുകയും ചെയ്തിരുന്നു.
AIFF പ്രസിഡണ്ടായ കല്യാൺ ചൗബേക്കായിരുന്നു ഏറ്റവും കൂടുതൽ വിമർശനങ്ങൾ ഏൽക്കേണ്ടി വന്നത്.ചൗബേ ഒരു നുണയനാണെന്നും സ്വന്തം പ്രശസ്തി വർദ്ധിപ്പിക്കുക എന്നുള്ളത് മാത്രമാണ് അദ്ദേഹത്തിന്റെ ലക്ഷ്യം എന്നുമായിരുന്നു സ്റ്റിമാച്ച് ആരോപിച്ചിരുന്നത്. ഇന്ത്യൻ ഫുട്ബോളിനെ കുറിച്ച് ഒന്നും അറിയാത്തവരാണ് ഇന്ത്യൻ ഫുട്ബോളിന്റെ തലപ്പത്ത് ഉള്ളതെന്നും ഇദ്ദേഹം ആരോപിച്ചിരുന്നു.
ഏതായാലും കല്യാൺ ചൗബേക്കും AIFF നും ഒരുപാട് വിമർശനങ്ങൾ ഏൽക്കേണ്ടി വരുന്ന ഒരു സമയമാണിത്. എന്നാൽ ഇതിനൊക്കെ വിചിത്രമായ ഒരു മറുപടി അദ്ദേഹം നൽകിയിട്ടുണ്ട്. ക്രിക്കറ്റിനെയും ഫുട്ബോളിനെയും താരതമ്യം ചെയ്യുകയാണ് അദ്ദേഹം ചെയ്തിട്ടുള്ളത്. ഇന്ത്യൻ ഫുട്ബോളിൽ ആരെങ്കിലും മോശമായാൽ അതിന് കുറ്റം ഏൽക്കേണ്ടിവരുന്നത് ഫെഡറേഷനാണ് എന്നാണ് അദ്ദേഹം ആരോപിച്ചിട്ടുള്ളത്.ചൗബേ പറഞ്ഞത് പരിശോധിക്കാം.
ഇന്ത്യൻ ക്രിക്കറ്റിൽ ഏതെങ്കിലും ഒരു ബാറ്റ്സ്മാൻ ഡക്ക് ആയി എന്ന് കരുതുക.വിരാട് കോഹ്ലിക്ക് ഇന്നൊരു മോശം ദിവസമായിരുന്നു അല്ലെങ്കിൽ സച്ചിൻ ടെണ്ടുൽക്കർക്ക് ഇന്ന് ഒരു മോശം ദിവസമായിരുന്നു എന്നൊക്കെയാണ് മാധ്യമങ്ങൾ എഴുതുക.എന്നാൽ ഫുട്ബോളിൽ അങ്ങനെയല്ല. എല്ലാത്തിനും പഴി കേൾക്കേണ്ടിവരുന്നത് ഫെഡറേഷനാണ്,ഇതാണ് AIFF പ്രസിഡന്റ് പറഞ്ഞിട്ടുള്ളത്.
നിലവിൽ പുതിയ പരിശീലകന് വേണ്ടിയുള്ള അന്വേഷണത്തിലാണ് AIFF ഉള്ളത്.ഒരുപാട് അപേക്ഷകൾ അവർക്ക് ലഭിച്ചിട്ടുണ്ട്. മികച്ച ഒരു പരിശീലകനെ തന്നെ ഇന്ത്യ നിയമിക്കുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.