മെസ്സിയെ ആസ്വദിക്കുന്നതുകൊണ്ട് എനിക്കെന്റെ ജോലി കൃത്യമായി ചെയ്യാൻ കഴിയുന്നില്ല : പരാതി പറഞ്ഞ് ഇന്റർ മയാമി ഡിഫന്റർ
ലയണൽ മെസ്സി വളരെ ചുരുങ്ങിയ കാലയളവുകൊണ്ട് തന്നെ അമേരിക്കയിലെ ആരാധകരുടെയും സഹതാരങ്ങളുടെയും ഹൃദയത്തിൽ വലിയൊരു സ്ഥാനം കരസ്ഥമാക്കി കഴിഞ്ഞിട്ടുണ്ട്.അത്രയേറെ മികച്ച പ്രകടനമാണ് മെസ്സി പുറത്തെടുക്കുന്നത്.മെസ്സിയുടെ സാന്നിധ്യം തന്നെ എല്ലാ അർത്ഥത്തിലും ഇന്റർ മയാമിക്ക് ഗുണകരമായിട്ടുണ്ട്. മാനസികമായി അവർ ഒരുപാട് മുന്നോട്ടു പോയെന്ന് ഓരോ മത്സരങ്ങളിലും പ്രകടമാകുന്നുണ്ട്.
ലയണൽ മെസ്സി വന്നതോടുകൂടി എല്ലാ ഇന്റർ മയാമി താരങ്ങളും തങ്ങളുടെ ഏറ്റവും മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്.ഇന്റർ മയാമിയുടെ പ്രധാനപ്പെട്ട ഡിഫൻഡർമാരിൽ ഒരാളാണ് കമാൽ മില്ലർ.അദ്ദേഹം ഇപ്പോൾ തമാശക്ക് ഒരു കാര്യം പറഞ്ഞിട്ടുണ്ട്.അതായത് കളിക്കളത്തിൽ വെച്ച് ലയണൽ മെസ്സിയെ ആസ്വദിക്കുന്നതിനാൽ തനിക്ക് തന്റെ ജോലി കൃത്യമായി ചെയ്യാൻ കഴിയുന്നില്ല എന്നാണ് മില്ലർ പറഞ്ഞിട്ടുള്ളത്. ലയണൽ മെസ്സിയുടെ പ്രകടന മനോഹാരിതയെ വാഴ്ത്തുകയാണ് ഇദ്ദേഹം ചെയ്തിട്ടുള്ളത്.
ചില സമയങ്ങളിൽ ഒക്കെ ഞാൻ എന്റെ ജോലി ചെയ്യുന്നതിനേക്കാൾ ശ്രദ്ധ നൽകുന്നത് ലയണൽ മെസ്സിയെ വീക്ഷിക്കുന്നതിനും അദ്ദേഹത്തെ ആസ്വദിക്കുന്നതിനുമാണ്. മെസ്സിയെ ആസ്വദിക്കാതിരിക്കുക എന്നത് വളരെ കഠിനമായ കാര്യമാണ്. അതിനേക്കാൾ കഠിനം ലയണൽ മെസ്സിയുടെ സാന്നിധ്യം കളിക്കളത്തിൽ ഉണ്ടായിരിക്കുമ്പോൾ നമ്മുടെ ജോലികളിൽ ഫോക്കസ്ഡായിരിക്കുക എന്നുള്ളതാണ്,ഇതാണ് മില്ലർ പറഞ്ഞിട്ടുള്ളത്.
ലയണൽ മെസ്സി പങ്കെടുത്ത എല്ലാ മത്സരങ്ങളിലും വിജയിക്കാൻ ഇന്റർ മയാമിക്ക് കഴിഞ്ഞിട്ടുണ്ട്. ആകെ കളിച്ച ഒൻപത് മത്സരങ്ങളിൽ നിന്ന് 11 ഗോളുകളും മൂന്ന് അസിസ്റ്റുകളുമാണ് മെസ്സി കളിച്ചിട്ടുള്ളത്. ഇന്റർനാഷണൽ മത്സരങ്ങൾ ഉള്ളതിനാൽ ചില ഇന്റർമയാമിയുടെ മത്സരങ്ങൾ മെസ്സിക്ക് നഷ്ടമാകും.