കേരള ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ മത്സരത്തിൽ വിജയം നേടിയിരുന്നു. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ചെന്നൈയിൻ എഫ്സിയെ കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയത്. മത്സരത്തിൽ തകർപ്പൻ പ്രകടനമാണ് ബ്ലാസ്റ്റേഴ്സ് നടത്തിയിട്ടുള്ളത്.ജീസസ്,നോവ, രാഹുൽ എന്നിവരാണ് കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ഗോളുകൾ നേടിയിട്ടുള്ളത്.നോവയാണ് മത്സരത്തിലെ മാൻ ഓഫ് ദി മാച്ച് പുരസ്കാരം സ്വന്തമാക്കിയത്.
ഇതിന് മുന്നേ നടന്ന മൂന്ന് മത്സരത്തിലും കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുകയായിരുന്നു ചെയ്തിരുന്നത്. അതുകൊണ്ടുതന്നെ ആരാധകർക്ക് സ്റ്റേഡിയത്തിലേക്ക് വരാൻ ഒരു മടിയുണ്ടായിരുന്നു.അറ്റൻഡൻസിൽ കുറവ് രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. 16900 ആളുകളായിരുന്നു മത്സരം വീക്ഷിക്കാൻ വേണ്ടി എത്തിയിരുന്നത്.ബ്ലാസ്റ്റേഴ്സിന്റെ പ്രകടനം മോശമായത് കൊണ്ട് തന്നെയാണ് ആരാധകർ കുറഞ്ഞത്. എന്നാൽ പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ ആരാധകർ ഈ മത്സരം വീക്ഷിക്കാൻ വന്നു എന്ന കാര്യം ബ്ലാസ്റ്റേഴ്സ് പരിശീലകൻ പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകൾ നോക്കാം.
‘ ട്രാക്കിലേക്ക് തിരിച്ചെത്തുന്ന കാര്യത്തിൽ വളരെ പ്രധാനപ്പെട്ട ഒരു മത്സരമായിരുന്നു ഇത്. ഞങ്ങൾ ഈ മത്സരത്തെ നല്ല രൂപത്തിൽ കൈകാര്യം ചെയ്യുകയും ചെയ്തു.മാത്രമല്ല ബ്ലാസ്റ്റേഴ്സ് ആരാധകരും ഞങ്ങളെ നല്ല രീതിയിൽ പിന്തുണച്ചു. ഞങ്ങൾ പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ ആരാധകർ ഈ മത്സരത്തിനു വേണ്ടി എത്തിയിരുന്നു. അതുകൊണ്ടുതന്നെ അന്തരീക്ഷം വളരെയധികം ഊർജ്ജസ്വലമായിരുന്നു ‘ ഇതാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.
അടുത്ത മത്സരം കൊച്ചിയിൽ വെച്ചുകൊണ്ട് തന്നെയാണ് ബ്ലാസ്റ്റേഴ്സ് കളിക്കുക.ഗോവയാണ് എതിരാളികൾ.തീർച്ചയായും എതിരാളികൾ വലിയ വെല്ലുവിളി ഉയർത്തും. എന്നാൽ ബ്ലാസ്റ്റേഴ്സ് വിജയവഴിയിൽ തിരിച്ചെത്തിയത് കാരണം കൂടുതൽ ആരാധകരെ നമുക്ക് ആ മത്സരത്തിൽ കൊച്ചിയിൽ പ്രതീക്ഷിക്കാം.