ജസ്റ്റിനെ ചുമ്മാ വാങ്ങിയതല്ല, ഞങ്ങൾക്ക് പുതിയ പദ്ധതികളുണ്ട്, വ്യക്തമാക്കി ബ്ലാസ്റ്റേഴ്സ് സ്പോർട്ടിംഗ് ഡയറക്ടർ സ്കിൻകിസ്.
തികച്ചും അപ്രതീക്ഷിതമായി കൊണ്ടായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് ജസ്റ്റിൻ ഇമ്മാനുവൽ എന്ന നൈജീരിയൻ താരത്തെ തങ്ങളോടൊപ്പം ചേർത്തത്.ട്രയൽസിന് വേണ്ടിയാണ് കേരള ബ്ലാസ്റ്റേഴ്സ് ജസ്റ്റിൻ ഇമ്മാനുവലിനെ കൊണ്ടുവന്നിട്ടുള്ളത്. മികച്ച രൂപത്തിൽ പെർഫോം ചെയ്താൽ അടുത്ത സീസണിന്റെ ഭാഗമാവാൻ അദ്ദേഹത്തിന് സാധിക്കും എന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.
യുവതാരമായ ജസ്റ്റിൻ കരിയറിന്റെ മികച്ച സമയത്തിലാണ് ഉള്ളത്. കേരള ബ്ലാസ്റ്റേഴ്സിന്റെ സ്പോർട്ടിംഗ് ഡയറക്ടർ ആയ കരോലിസ് സ്കിൻകിസ് ഇപ്പോഴത്തെ ബ്ലാസ്റ്റേഴ്സിന്‍റെ പ്ലാനുകൾ പറഞ്ഞിട്ടുണ്ട്. അതായത് ജസ്റ്റിനെ ഒരു സുപ്രഭാതത്തിൽ വാങ്ങിയതല്ലെന്നും ഇതെല്ലാം പുതിയ പദ്ധതികളുടെ ഭാഗമാണ് എന്നുമാണ് സ്കിൻകിസ് പറഞ്ഞിട്ടുള്ളത്.
— KBFC XTRA (@kbfcxtra) July 19, 2023
ജസ്റ്റിൻ ഏതെങ്കിലും ഒരു ഫുട്ബോളർ അല്ല. കഴിഞ്ഞ സീസണിന്റെ മധ്യത്തിൽ തന്നെ അദ്ദേഹത്തെ ഞങ്ങൾ നോട്ടമിട്ടിരുന്നു.പക്ഷേ ഇപ്പോൾ കൊണ്ടുവരാനാണ് ഞങ്ങൾ തീരുമാനിച്ചത്.ഇത് ഞങ്ങളുടെ പുതിയ പ്ലാനിന്റെ തുടക്കമാണ്.ഞങ്ങളെ സഹായിക്കാൻ കഴിയുന്ന ക്വാളിറ്റിയുള്ള യുവതാരങ്ങളെ സ്വന്തമാക്കണം.ഇന്ത്യക്ക് പുറത്തും നേടണം. ഓരോ വർഷവും ഞങ്ങളുടെ ലക്ഷ്യം എന്നത് സൈൻ ചെയ്യുന്ന വിദേശ താരങ്ങളുടെ പ്രായം കുറയ്ക്കുക എന്നതാണ്,സ്കിൻകിസ് പറഞ്ഞു
അതായത് പ്രായം കുറഞ്ഞ താരങ്ങളെ കൊണ്ടുവരിക എന്നതാണ് ക്ലബ്ബിന്റെ പുതിയ പ്ലാൻ. കരിയറിന്റെ നല്ല സമയത്തിലൂടെ പോകുന്ന വിദേശ താരങ്ങളെ ഇനി നമുക്ക് കേരള ബ്ലാസ്റ്റേഴ്സിൽ കാണാൻ സാധിച്ചേക്കും.