നോർത്ത് ഈസ്റ്റ് വരെ കപ്പടിച്ചു,ബ്ലാസ്റ്റേഴ്സിന് കപ്പില്ലാത്തതിനോട് പ്രതികരിച്ച് സ്പോർട്ടിംഗ് ഡയറക്ടർ!

കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ സൂപ്പർ ലീഗിന്റെ പതിനൊന്നാം സീസണിന് വേണ്ടിയുള്ള ഒരുക്കത്തിലാണ്.കഴിഞ്ഞ 10 സീസണുകളിലും പങ്കെടുത്ത ക്ലബ്ബാണ് കേരള ബ്ലാസ്റ്റേഴ്സ്. കൂടാതെ സൂപ്പർ കപ്പിലും ഡ്യൂറന്റ് കപ്പിലുമൊക്കെ കേരള ബ്ലാസ്റ്റേഴ്സ് പങ്കെടുത്തിട്ടുണ്ട്.എന്നാൽ ഇതുവരെ ഒരു കിരീടം പോലും നേടാനുള്ള ഭാഗ്യം കേരള ബ്ലാസ്റ്റേഴ്സിന് ലഭിച്ചിട്ടില്ല. ഐഎസ്എല്ലിൽ മൂന്നുതവണ ഫൈനലിൽ പരാജയപ്പെട്ടവരാണ് ബ്ലാസ്റ്റേഴ്സ്.

ഇത്തവണത്തെ ഡ്യൂറന്റ് കപ്പ് സ്വന്തമാക്കിയത് നോർത്ത് ഈസ്റ്റ് യുണൈറ്റഡാണ്. ഇതോടെ ഇന്ത്യൻ സൂപ്പർ ലീഗിൽ കളിക്കുന്ന ക്ലബ്ബുകളിൽ ഒരു മേജർ ട്രോഫി പോലും ഇല്ലാത്ത ഏക ക്ലബ് ആയിക്കൊണ്ട് കേരള ബ്ലാസ്റ്റേഴ്സ് മാറി.ബാക്കി എല്ലാവരും കിരീടങ്ങൾ സ്വന്തമാക്കിയവരാണ്.ഇത് ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് വലിയ നാണക്കേട് സൃഷ്ടിച്ചിരുന്നു.അതുകൊണ്ടുതന്നെ വലിയ പ്രതിഷേധങ്ങൾ അവർ ഉയർത്തുകയും ചെയ്തിരുന്നു.

ഇതിനോട് കേരള ബ്ലാസ്റ്റേഴ്സിന്റെ സ്പോട്ടിംഗ് ഡയറക്ടർ ആയ കരോലിസ് സ്കിൻകിസ് പ്രതികരിച്ചിട്ടുണ്ട്.മറ്റുള്ളവർ കിരീടം നേടുന്നതിനെക്കുറിച്ച് നമ്മൾ ആശങ്കപ്പെടേണ്ട കാര്യമില്ല എന്നാണ്.അദ്ദേഹം പറഞ്ഞിട്ടുള്ളത്. ശരിയായ വഴിയിലാണ് ക്ലബ്ബ് പോയിക്കൊണ്ടിരിക്കുന്നത് എന്നും സ്പോട്ടിംഗ് ഡയറക്ടർ കൂട്ടിച്ചേർത്തിട്ടുണ്ട്.പുതിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞ കാര്യങ്ങൾ ഇങ്ങനെയാണ്.

‘ എനിക്കിപ്പോൾ പറയാൻ പറ്റുന്ന ഏക കാര്യം നമ്മൾ ഇപ്പോൾ ശരിയായ ട്രാക്കിലാണ് എന്നതാണ്.നമ്മുടെ ഒറിജിനൽ പ്ലാനിൽ തന്നെ തുടരുകയാണ് നമ്മൾ.കഴിഞ്ഞ മൂന്നു വർഷമായി ഇന്ത്യൻ സൂപ്പർ ലീഗിൽ ഏറ്റവും കൂടുതൽ സ്ഥിരത പുലർത്തുന്ന ക്ലബ്ബുകളിൽ ഒന്ന് കേരള ബ്ലാസ്റ്റേഴ്സ് ആണ്. അതൊരു പോസിറ്റീവ് ആയ സൂചനയാണ്. തീർച്ചയായും കിരീടങ്ങൾ നേടുക എന്ന ലെവലിലേക്ക് നമ്മൾ പോകേണ്ടതുണ്ട്.മറ്റുള്ളവർ കിരീടങ്ങൾ നേടുന്നതിനെക്കുറിച്ച് നമ്മൾ ആശങ്കപ്പെടേണ്ട കാര്യമില്ല.നമ്മൾ നമ്മുടെ കാര്യം മാത്രം നോക്കിയാൽ മതി. സാധ്യമായ എല്ലാ കിരീടങ്ങൾക്കും വേണ്ടിയും പോരാടുക എന്നതാണ് നമ്മളുടെ ലക്ഷ്യം ‘ ഇതാണ് ബ്ലാസ്റ്റേഴ്സ് സ്പോർട്ടിംഗ് ഡയറക്ടർ പറഞ്ഞിട്ടുള്ളത്.

ഇനി ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന് മുന്നിൽ മൂന്ന് കിരീടങ്ങൾ നേടാനുള്ള അവസരങ്ങളാണ് ഉള്ളത്.ഐഎസ്എൽ ഷീൽഡ്,ഐഎസ്എൽ കപ്പ്,സൂപ്പർ കപ്പ് എന്നിവയാണ് ആ മൂന്ന് കിരീടങ്ങൾ.ഏതെങ്കിലും ഒന്നെങ്കിലും ബ്ലാസ്റ്റേഴ്സിന് ലഭിക്കും എന്ന പ്രതീക്ഷയിൽ തന്നെയാണ് ആരാധകർ.

Karolis SkinkysKerala Blasters
Comments (0)
Add Comment