കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ സൈനിങ്ങായ അലക്സാൻഡ്രേ കോയെഫാണ് ഇപ്പോൾ ആരാധകർക്കിടയിൽ ചർച്ചാവിഷയം.പ്രതീക്ഷ വെക്കാവുന്ന ഒരു താരത്തെയാണ് ബ്ലാസ്റ്റേഴ്സ് കൊണ്ടുവന്നിട്ടുള്ളത്.കാരണം സ്പാനിഷ് ലീഗിലും ഫ്രഞ്ച് ലീഗിലും കളിച്ചു പരിചയം ഈ താരത്തിനുണ്ട്.ഫ്രാൻസിലെ പല പ്രമുഖ ക്ലബ്ബുകൾക്ക് വേണ്ടിയും താരം കളിച്ചിട്ടുണ്ട്. കരിയറിനിടയിൽ ഒരുപാട് സൂപ്പർ താരങ്ങളെ കോയെഫ് നേരിടുകയും ചെയ്തിട്ടുണ്ട്.
ആദ്യമായിട്ടാണ് യൂറോപ്പിന് പുറത്തേക്ക് അദ്ദേഹം വരുന്നത്. ഇന്ത്യൻ ഫുട്ബോളുമായി അഡാപ്റ്റാവാൻ ഒരല്പം സമയം വേണ്ടിവരുമെങ്കിലും അദ്ദേഹം പെട്ടെന്ന് തന്നെ മികവിലേക്ക് ഉയരും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സിന്റെ സ്പോർട്ടിംഗ് ഡയറക്ടറായ സ്കിൻകിസിന്റെ പല കണ്ടെത്തലുകളും ഫലം കാണാറുണ്ട്. ദൗർഭാഗ്യവശാൽ പല താരങ്ങളും ബ്ലാസ്റ്റേഴ്സ് വിട്ടുകൊണ്ട് മറ്റു ക്ലബ്ബുകളിലേക്ക് പോവുകയാണ് ചെയ്യുക.
ഏതായാലും താൻ കൊണ്ടുവന്ന പുതിയ താരത്തിന്റെ പ്രത്യേകതകൾ എന്തൊക്കെയാണ്?ബ്ലാസ്റ്റേഴ്സ് സ്പോർട്ടിംഗ് ഡയറക്ടർ ആയ കരോലിസ് സ്കിൻകിസ് തന്നെ ഇതേക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. വളരെയധികം ക്വാളിറ്റിയുള്ള താരമാണ് കോയെഫ് എന്നാണ് എസ്ഡി പറഞ്ഞിട്ടുള്ളത്. ലീഡർഷിപ്പ് ക്വാളിറ്റിയും ഇദ്ദേഹത്തിൽ നിന്ന് എസ്ഡി പ്രതീക്ഷിക്കുന്നുണ്ട്.
അലക്സാൻഡ്രേ നമുക്ക് ഒരുപാട് ക്വാളിറ്റി പ്രദാനം ചെയ്യും.അതുപോലെതന്നെ അദ്ദേഹത്തിന്റെ എക്സ്പീരിയൻസും തുണയാകും. നമ്മുടെ ടീമിന്റെ പല പൊസിഷനുകളുടെയും ശക്തി വർധിപ്പിക്കാൻ അദ്ദേഹത്തിന് കഴിയും. കൂടാതെ നല്ലൊരു ലീഡർഷിപ്പ് ക്വാളിറ്റിയും നാം അദ്ദേഹത്തിൽ നിന്ന് പ്രതീക്ഷിക്കുന്നുണ്ട്,ഇതാണ് ബ്ലാസ്റ്റേഴ്സ് സ്പോർട്ടിംഗ് ഡയറക്ടർ പറഞ്ഞിട്ടുള്ളത്.
വ്യത്യസ്ത പൊസിഷനുകളിൽ കളിക്കാൻ കഴിവുള്ള താരമാണ് കോയെഫ്.അത് പരിശീലകന് ഗുണകരമാകുന്ന ഒരു കാര്യമാണ്. കൂടാതെ യൂറോപ്പിലെ പരിചയസമ്പത്തുമായാണ് അദ്ദേഹം വരുന്നത്.ആ അനുഭവ സമ്പത്തിൽ തന്നെയാണ് ഏറ്റവും കൂടുതൽ പ്രതീക്ഷകൾ ഉള്ളത്.