കേരള ബ്ലാസ്റ്റേഴ്സ് അടുത്ത സീസണിലേക്കുള്ള ആദ്യ സൈനിങ്ങ് പൂർത്തിയാക്കിയിരുന്നു. 19 വയസ്സ് മാത്രമുള്ള ഗോൾകീപ്പർ സോം കുമാറിനെയാണ് ബ്ലാസ്റ്റേഴ്സ് കൊണ്ടുവന്നിട്ടുള്ളത്. സ്ലോവേനിയൻ ക്ലബ്ബായ ഒളിമ്പിയയുടെ അണ്ടർ 19 ടീമിന് വേണ്ടിയായിരുന്നു ഇതുവരെ താരം കളിച്ചിരുന്നത്.നാലുവർഷത്തെ കോൺട്രാക്റ്റിലാണ് അദ്ദേഹത്തെ ബ്ലാസ്റ്റേഴ്സ് കൊണ്ടുവന്നിട്ടുള്ളത്.
ഇന്ത്യയുടെ അണ്ടർ 20 ടീമിന്റെ ഗോൾ കീപ്പർ കൂടിയാണ് ഇദ്ദേഹം. ചുരുങ്ങിയ കാലയളവിനുള്ളിൽ തന്നെ പരിചയസമ്പത്ത് ഉണ്ടാക്കിയെടുക്കാൻ ഇദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. ഈ 19 കാരനായ ഗോൾകീപ്പറെ കൊണ്ടുവന്നതിന് കൃത്യമായ കാരണങ്ങളുണ്ട്. കേരള ബ്ലാസ്റ്റേഴ്സ് സ്പോർട്ടിംഗ് ഡയറക്ടറായ കരോലിസ് സ്കിൻകിസ് വിശദീകരിക്കുകയും ചെയ്തിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇപ്രകാരമാണ്.
താരത്തിൽ യാതൊരുവിധ പ്രഷറും ചെലുത്താൻ ഞാൻ ഉദ്ദേശിക്കുന്നില്ല. അദ്ദേഹത്തിന്റെ ജനറേഷനിലെ ഏറ്റവും കൂടുതൽ പൊട്ടൻഷ്യൽ ഉള്ള താരങ്ങളിൽ ഒരാളാണ് സോം കുമാർ.അതെനിക്ക് പോസിറ്റീവ് ആയി കൊണ്ട് തന്നെ പറയാൻ സാധിക്കും. കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രോജക്ട് വിശ്വസിച്ചു കൊണ്ട് വിദേശത്തുനിന്നും നാട്ടിലേക്ക് മടങ്ങിയെത്താൻ അദ്ദേഹം തീരുമാനിച്ചതിൽ എനിക്ക് വളരെയധികം സന്തോഷമുണ്ട്.ശരിയായ അടിസ്ഥാന വിവരങ്ങൾ അദ്ദേഹത്തിനുണ്ട്. വളരെ കൃത്യതയാർന്ന മൈൻഡ് സെറ്റ് ആണ് അദ്ദേഹത്തിന് ഉള്ളത്. മാത്രമല്ല നല്ല പക്വതയും അദ്ദേഹത്തിന് ഉണ്ട്. ഇതുകൊണ്ടൊക്കെയാണ് ഞാൻ അദ്ദേഹത്തിൽ വിശ്വസിക്കുന്നത്.ബ്ലാസ്റ്റേഴ്സിൽ അദ്ദേഹത്തിന് വലിയൊരു ഭാവി കാത്തിരിക്കുന്നുണ്ട്. ഓരോ ദിവസവും കൂടുതൽ കാര്യങ്ങൾ അദ്ദേഹത്തിന് പഠിക്കുകയും ചെയ്യാം,ഇതാണ് ബ്ലാസ്റ്റേഴ്സ് ഡയറക്ടർ പറഞ്ഞിട്ടുള്ളത്.
സച്ചിൻ സുരേഷ് തന്നെയായിരിക്കും ബ്ലാസ്റ്റേഴ്സിന്റെ ഫസ്റ്റ് ചോയ്സ് ഗോൾകീപ്പർ എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഈ രണ്ട് പേരെ കൂടാതെ നോറ ഫെർണാണ്ടസിനെ കൂടി കേരള ബ്ലാസ്റ്റേഴ്സ് സൈൻ ചെയ്തിട്ടുണ്ട്.ഇതോടെ ബ്ലാസ്റ്റേഴ്സിന്റെ ഗോൾകീപ്പിംഗ് ഡിപ്പാർട്ട്മെന്റ് പൂർത്തിയായിട്ടുണ്ട്.