കഴിഞ്ഞ മത്സരത്തിൽ നിർഭാഗ്യം, ഇത്തവണ എതിരാളികളുടെ ദൗർബല്യം മുതലാക്കണം: പ്ലാനുകൾ വ്യക്തമാക്കി ബ്ലാസ്റ്റേഴ്സ് പരിശീലകൻ!

കേരള ബ്ലാസ്റ്റേഴ്സ് നാലാമത്തെ മത്സരത്തിനു വേണ്ടി നാളെ ഇറങ്ങുകയാണ്.എതിരാളികൾ ഒഡീഷയാണ്. ഒഡീഷയുടെ മൈതാനമായ കലിംഗ സ്റ്റേഡിയത്തിൽ വെച്ചുകൊണ്ടാണ് മത്സരം അരങ്ങേറുന്നത്.ഒരു വിജയം ബ്ലാസ്റ്റേഴ്സിന് അനിവാര്യമാണ്.കഴിഞ്ഞ മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് സമനില വഴങ്ങിയിരുന്നു.

വിജയിക്കാമായിരുന്ന ഒരു മത്സരമാണ് ബ്ലാസ്റ്റേഴ്സിന് സമനില കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നത്.മത്സരത്തിന്റെ അവസാനത്തിൽ മികച്ച പ്രകടനം ക്ലബ്ബ് നടത്തുകയും ഒരുപാട് ഗോളവസരങ്ങൾ ലഭിക്കുകയും ചെയ്തിരുന്നു. എന്നാൽ അതെല്ലാം പാഴാക്കുകയായിരുന്നു.ഏതായാലും ടീമിന്റെ പ്രകടനം മെച്ചപ്പെട്ടു വരികയാണ് എന്നാണ് ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇന്നത്തെ പ്രസ് കോൺഫറൻസിലും പറഞ്ഞിട്ടുള്ളത്.കൂടാതെ പ്ലാനുകൾ അദ്ദേഹം വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.

എതിരാളികളുടെ ബലഹീനതകൾ മുതലെടുക്കണം എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്.കഴിഞ്ഞ മത്സരത്തിൽ നിർഭാഗ്യം കൊണ്ട് മാത്രമാണ് വിജയം നേടാൻ സാധിക്കാതെ പോയത് എന്നും ഈ സ്വീഡിഷ് പരിശീലകൻ പറഞ്ഞിട്ടുണ്ട്.പ്രസ് കോൺഫറൻസിൽ അദ്ദേഹം പറഞ്ഞ വാക്കുകൾ ഇങ്ങനെയാണ്.

‘ കഴിഞ്ഞ മത്സരത്തിന്റെ രണ്ടാം പകുതിയിൽ ഞങ്ങൾ വളരെയധികം എനർജിയോടുകൂടിയാണ് കളിച്ചത്.അതിൽ സന്തോഷമുണ്ട്.നിർഭാഗ്യവശാൽ ഒന്നിലധികം ഗോളുകൾ കഴിഞ്ഞ മത്സരത്തിൽ നേടാൻ ഞങ്ങൾക്ക് സാധിച്ചില്ല. പക്ഷേ ഈ മത്സരത്തിൽ ഞങ്ങൾ ആത്മവിശ്വാസത്തോടുകൂടിയാണ് കളത്തിൽ ഇറങ്ങുന്നത് ‘ ഇതാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.

അഡ്രിയാൻ ലൂണ തിരിച്ചെത്തുമ്പോൾ മധ്യനിരയിലെ കോയെഫിനെ സ്ഥാനം നഷ്ടമാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.ലൂണ വരുന്നതോടെ മുന്നേറ്റങ്ങൾക്ക് കൂടുതൽ കരുത്ത് ഉണ്ടാകും. പ്രതിരോധനിലയിൽ പ്രീതം കോട്ടാലിന്റെ മിന്നും ഫോം ആരാധകർക്ക് ഏറെ സന്തോഷം നൽകുന്ന ഒരു കാര്യമാണ്.

Kerala BlastersMikael Stahre
Comments (0)
Add Comment