ഇന്ത്യയിൽ കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ അരികത്ത് പോലും മറ്റു ആരാധകര്‍ എത്തില്ല : പ്രശംസിച്ച് കാഡിയൊ!

കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ സൂപ്പർ ലീഗിന്റെ പതിനൊന്നാം സീസണിന് വേണ്ടിയുള്ള തയ്യാറെടുപ്പുകളിലാണ് ഇപ്പോൾ ഉള്ളത്. കഴിഞ്ഞദിവസം ബ്ലാസ്റ്റേഴ്സ് കൊച്ചിയിൽ ലാൻഡ് ചെയ്തിരുന്നു. ഒരു ഗംഭീര വരവേൽപ്പാണ് ബ്ലാസ്റ്റേഴ്സിന്റെ ആരാധക കൂട്ടായ്മയായ മഞ്ഞപ്പട അവർക്ക് നൽകിയത്. കൂടാതെ ലുലു മാളിൽ വെച്ച് നടന്ന സ്‌ക്വാഡ് പ്രസന്റേഷൻ ചടങ്ങിൽ ഒരു വലിയ ആരാധക കൂട്ടം പങ്കെടുക്കുകയും ചെയ്തിരുന്നു.കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധക ശക്തിക്ക് ഇപ്പോഴും ഒരു മാറ്റവും സംഭവിച്ചിട്ടില്ല.

ഡ്യൂറന്റ് കപ്പിൽ ബ്ലാസ്റ്റേഴ്സ് നിരാശപ്പെടുത്തിയത് ആരാധകരെ ദേഷ്യം പിടിപ്പിച്ചിരുന്നു.കൂടാതെ ആരാധകർ പ്രതീക്ഷിച്ച രൂപത്തിലുള്ള ട്രാൻസ്ഫറുകൾ ഒന്നും തന്നെ നടന്നിട്ടുമില്ല.അതുകൊണ്ടുതന്നെ വലിയ പ്രതിഷേധങ്ങൾ ഉണ്ടായിരുന്നു. പക്ഷേ ക്ലബ്ബിന് കൈവിടാൻ ആരാധകർ തയ്യാറായിട്ടില്ല.പുതിയ സീസണിന് പൂർവാധികം ശക്തിയോടുകൂടി തന്നെയാണ് ആരാധകരും തയ്യാറെടുക്കുന്നത്.ആദ്യ മത്സരത്തിൽ ഒരു വലിയ ആരാധക കൂട്ടം തന്നെ ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

2016ൽ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിച്ച ഐവറി കോസ്റ്റ് താരമാണ് ദിദിയർ ബോറിസ് കാഡിയോ. കേരള ബ്ലാസ്റ്റേഴ്സ് ആരാധകരോടുള്ള ഇഷ്ടം അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്. ആരാധകരുടെ ശക്തിയെ അദ്ദേഹം ഒരിക്കൽ കൂടി പ്രശംസിച്ചിട്ടുണ്ട്. അതായത് ഇന്ത്യയിൽ കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ അരികത്ത് പോലും എത്താൻ മറ്റുള്ള ആരാധകർക്ക് സാധിക്കുന്നില്ല എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്.താരത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

‘ കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ മുകളിലുള്ള മറ്റൊരു ആരാധകരും എന്നെ സംബന്ധിച്ചിടത്തോളം ഇല്ല.കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ അരികത്ത് പോലും എത്താൻ ഇന്ത്യയിലെ മറ്റു ആരാധകർക്ക് സാധിക്കുന്നില്ല. തികച്ചും അവിശ്വസനീയമായ ഫാൻസ് ആണ് അവർക്കുള്ളത്. അവരുടെ മുൻപിൽ വച്ച് കളിക്കുന്നത് ഞാൻ ഏറെ ഇഷ്ടപ്പെട്ടിരുന്നു. അവർ എത്രത്തോളം മികച്ചത് ആയിരുന്നു എന്നത് ഞാൻ ഒരുകാലത്തും മറക്കുകയില്ല ‘ഇതാണ് മുൻ കേരള ബ്ലാസ്റ്റേഴ്സ് താരം പറഞ്ഞിട്ടുള്ളത്.

സെപ്റ്റംബർ പതിനഞ്ചാം തീയതിയാണ് ബ്ലാസ്റ്റേഴ്സും പഞ്ചാബും തമ്മിലുള്ള മത്സരം നടക്കുക. മത്സരത്തിൽ വിജയിച്ചു കൊണ്ട് തുടങ്ങാൻ കഴിയും എന്നുള്ള ഒരു പ്രതീക്ഷയിൽ തന്നെയാണ് കേരള ബ്ലാസ്റ്റേഴ്സ് ഉള്ളത്. കൂടുതൽ ആരാധകരെ സ്റ്റേഡിയത്തിലേക്ക് ആകർഷിക്കണമെങ്കിൽ കേരള ബ്ലാസ്റ്റേഴ്സിന് റിസൾട്ട് കൂടി അനിവാര്യമാണ്.

Kerala Blasters
Comments (0)
Add Comment