കേരള ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ഏറ്റവും കൂടുതൽ സമയം ചിലവഴിച്ചത് ഒരു സ്ട്രൈക്കറെ സൈൻ ചെയ്യാൻ വേണ്ടിയായിരുന്നു.ദിമി പോയതിനുശേഷം പല താരങ്ങൾക്ക് വേണ്ടിയും ബ്ലാസ്റ്റേഴ്സ് വലിയ പരിശ്രമങ്ങൾ നടത്തി.പലതും വിഫലമാവുകയായിരുന്നു.ഏറ്റവും ഒടുവിൽ കേരള ബ്ലാസ്റ്റേഴ്സ് കൊണ്ടുവന്നത് ജീസസ് ജിമിനസിനെയാണ്.
ഫുട്ബോൾ ലോകത്തെ പല പ്രധാനപ്പെട്ട സ്ട്രൈക്കർമാർക്ക് വേണ്ടിയും ബ്ലാസ്റ്റേഴ്സ് സ്പോർട്ടിങ് ഡയറക്ടർ സ്കിൻകിസ് ശ്രമങ്ങൾ നടത്തിയിരുന്നു.എന്നാൽ അതെല്ലാം വിഫലമാവുകയായിരുന്നു. പല വമ്പൻ താരങ്ങൾക്ക് വേണ്ടിയും സ്കിൻകിസ് ശ്രമങ്ങൾ നടത്തി എന്ന കാര്യത്തിൽ തീർച്ചയായും അദ്ദേഹം അഭിനന്ദനങ്ങൾ അർഹിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട ഒരു വെളിപ്പെടുത്തൽ മാർക്കസ് മെർഗുലാവോ നടത്തിയിട്ടുണ്ട്.
അതായത് കേരള ബ്ലാസ്റ്റേഴ്സ് ജർമ്മൻ സ്ട്രൈക്കറായ ഫാബിയാൻ ഷ്ളൂസ്നർക്ക് വേണ്ടി കേരള ബ്ലാസ്റ്റേഴ്സ് ശ്രമങ്ങൾ നടത്തിയിരുന്നു.ബുണ്ടസ് ലിഗ ടുവിൽ കളിക്കുന്ന താരമാണ് ഇദ്ദേഹം. അവിടെ മികച്ച പ്രകടനം അദ്ദേഹം നടത്തുന്നുണ്ട്.ഈ താരത്തിന് വേണ്ടി ബ്ലാസ്റ്റേഴ്സിന് പുറമേ നോർത്ത് ഈസ്റ്റ് യുണൈറ്റഡും ശ്രമങ്ങൾ നടത്തിയിരുന്നു.
എന്നാൽ കേരള ബ്ലാസ്റ്റേഴ്സ് ആയിരുന്നു മുൻപന്തിയിൽ നിന്നിരുന്നത്. ഒരു ഘട്ടത്തിൽ വെർബൽ അഗ്രിമെന്റിൽ വരെ എത്തിയിരുന്നു. എന്നാൽ ഫൈനൽ എഗ്രിമെന്റിൽ എത്താൻ സാധിക്കാതെ പോവുകയായിരുന്നു.അങ്ങനെ ആ ഡീൽ നടക്കാതെ പോയി.താരത്തെ എത്തിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ അത് മുതൽക്കൂട്ടായേനെ. കാരണം യൂറോപ്പിൽ ഗോളടിച്ചു കൂട്ടി പരിചയമുള്ള താരമാണ് ഫാബിയാൻ.
പക്ഷേ ബ്ലാസ്റ്റേഴ്സ് എത്തിച്ചിട്ടുള്ളത് ഒരു മികച്ച താരത്തെ തന്നെയാണ് എന്ന കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല.ജീസസ് ജിമിനസ് വരുന്നത് ഒരുപാട് പരിചയസമ്പത്തുമായാണ്. അരങ്ങേറ്റ മത്സരത്തിൽ തന്നെ ഇദ്ദേഹം കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ഗോൾ നേടിക്കഴിഞ്ഞു.കൂടുതൽ മികച്ച പ്രകടനങ്ങൾ താരത്തിൽ നിന്നും നമുക്ക് പ്രതീക്ഷിക്കാം.