കേരള ബ്ലാസ്റ്റേഴ്സ് കൊണ്ടുവന്ന താരത്തെ പഞ്ചാബ് കൊണ്ടുപോയി!
ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ഏഴ് സൈനിങ്ങുകളാണ് കേരള ബ്ലാസ്റ്റേഴ്സ് നടത്തിയിട്ടുള്ളത്. ഗോൾകീപ്പർമാർ ആയിക്കൊണ്ട് സോം കുമാർ,നോറ ഫെർണാണ്ടസ് എന്നിവരെ ക്ലബ്ബ് കൊണ്ടുവന്നിരുന്നു. പ്രതിരോധനിരയിലേക്ക് അലക്സാൻഡ്രെ കോയെഫ്,ലിക്മാബം രാകേഷ് എന്നിവരെ ക്ലബ്ബ് സൈൻ ചെയ്തു. മുന്നേറ്റ നിരയിലേക്ക് അമാവിയ,നോഹ് സദോയി,ജീസസ് ജിമിനസ് എന്നിവരെയാണ് ക്ലബ്ബ് കൊണ്ടുവന്നിട്ടുള്ളത്.വേറെ താരങ്ങൾക്ക് വേണ്ടിയും ബ്ലാസ്റ്റേഴ്സ് ശ്രമങ്ങൾ നടത്തിയിരുന്നുവെങ്കിലും അതെല്ലാം വിഫലമാവുകയായിരുന്നു.
ഇനി ബ്ലാസ്റ്റേഴ്സ് കൂടുതൽ താരങ്ങളെ എത്തിക്കുമോ എന്നുള്ളത് വ്യക്തമല്ല.പല പൊസിഷനുകളും ദുർബലമാണ്. അക്കാര്യത്തിൽ കേരള ബ്ലാസ്റ്റേഴ്സ് തന്നെ വിമർശനങ്ങൾ ഏൽക്കേണ്ടി വരുന്നുണ്ട്. മധ്യനിരയിലേക്കും മുന്നേറ്റ നിരയിലേക്കും ഇന്ത്യൻ താരങ്ങളെ എത്തിക്കാൻ വേണ്ടി ബ്ലാസ്റ്റേഴ്സ് ശ്രമിച്ചിരുന്നു. പഞ്ചാബ് എഫ്സി, ബംഗളൂരു,ഷില്ലോങ് എന്നീ ക്ലബ്ബുകളിൽ നിന്നും താരങ്ങളെ എത്തിക്കാൻ വേണ്ടി ശ്രമിച്ചിരുന്നുവെങ്കിലും അതെല്ലാം വിഫലമായി പോകുന്ന കാഴ്ചയായിരുന്നു നമുക്ക് കാണാൻ കഴിഞ്ഞിരുന്നത്.
ഇതിനിടെ മറ്റൊരു കാര്യം കൂടി സംഭവിച്ചിട്ടുണ്ട്.കേരള ബ്ലാസ്റ്റേഴ്സ് ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ സ്വന്തമാക്കിയ താരമാണ് രാകേഷ്.ലെഫ്റ്റ് ബാക്ക് പൊസിഷനിൽ ആണ് ഇദ്ദേഹം കളിക്കുന്നത്. മുൻപ് ബംഗളൂരു എഫ്സിയുടെ താരമായിരുന്നു ഇദ്ദേഹം. ഏറ്റവും ഒടുവിൽ നെരോക്കക്ക് വേണ്ടിയാണ് താരം കളിച്ചത്.ബ്ലാസ്റ്റേഴ്സ് ഇദ്ദേഹത്തെ സ്വന്തമാക്കിയിട്ടുണ്ടെങ്കിലും ഇത്തവണ ടീമിനോടൊപ്പം നിലനിർത്താൻ ഉദ്ദേശിക്കുന്നില്ല.
അതുകൊണ്ടുതന്നെ താരത്തെ ഒഴിവാക്കി എന്നുള്ള റിപ്പോർട്ടുകളാണ് പുറത്തേക്ക് വരുന്നത്. ലോൺ അടിസ്ഥാനത്തിൽ പഞ്ചാബ് എഫ്സി അദ്ദേഹത്തെ സ്വന്തമാക്കി എന്നത് പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.ഭാവിയിൽ അദ്ദേഹത്തെ ടീമിനോടൊപ്പം ചേർക്കാനാണ് ക്ലബ്ബ് ഉദ്ദേശിക്കുന്നത്. കൂടാതെ ബികാശ് സിംഗ്, തോമസ് ചെറിയാൻ എന്നിവരെയും ക്ലബ്ബ് കൈ വിട്ടിട്ടുണ്ട്. താരങ്ങളെ എല്ലാം ലോൺ അടിസ്ഥാനത്തിലാണ് ബ്ലാസ്റ്റേഴ്സ് മറ്റുള്ള ക്ലബ്ബുകൾക്ക് കൈമാറിയിട്ടുള്ളത്.
ഭാവിയിൽ ഇവർക്കെല്ലാം ബ്ലാസ്റ്റേഴ്സിനകത്തു തന്നെ സ്ഥാനം ലഭിക്കുമെന്ന് പ്രതീക്ഷിക്കാം. പ്രത്യേകിച്ച് ബികാശ് സിംഗ് ഒക്കെ വളരെയധികം പ്രതിഭയുള്ള ഒരു താരമാണ്.ഏതായാലും ഇത്തവണ ബ്ലാസ്റ്റേഴ്സ് എത്രത്തോളം മുന്നേറും എന്നുള്ളതാണ് ആരാധകർക്ക് അറിയേണ്ടത്. വലിയ പ്രതീക്ഷകളൊന്നും ആരാധകർ വെച്ച് പുലർത്തുന്നില്ല.