ഒരു വർഷം കൂടി ഇവിടെ കാണും,മറ്റൊരു വിദേശ താരത്തെ കൂടി നിലനിർത്തി കേരള ബ്ലാസ്റ്റേഴ്സ്!

കേരള ബ്ലാസ്റ്റേഴ്സിന്റെ അതിവേഗത്തിലുള്ള തയ്യാറെടുപ്പുകൾ ഇപ്പോൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. കാര്യമായ മാറ്റങ്ങളാണ് ബ്ലാസ്റ്റേഴ്സിനകത്ത് ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്.കോച്ചിംഗ് സ്റ്റാഫ് അടിമുടി മാറിയിരുന്നു.കൂടാതെ പല വിദേശ താരങ്ങളെ ക്ലബ്ബ് ഒഴിവാക്കുകയും ചെയ്തിരുന്നു.ദിമി,ഫെഡോർ ചെർനിച്ച്,ഡൈസുകെ സക്കായ്,മാർക്കോ ലെസ്ക്കോവിച്ച് എന്നിവരെയൊക്കെ കേരള ബ്ലാസ്റ്റേഴ്സ് ഒഴിവാക്കിയിരുന്നു. ക്യാപ്റ്റൻ അഡ്രിയാൻ ലൂണയെ നിലനിർത്തി എന്നുള്ളത് മാത്രമായിരുന്നു ആരാധകർക്ക് സന്തോഷം നൽകുന്ന കാര്യം.

ഇതിനിടെ പ്രമുഖ ആഫ്രിക്കൻ പത്രപ്രവർത്തകനായ ഓസ്റ്റിൻ ഡിറ്റ്ഹോബോലോ ഒരു റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതായത് കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ മുന്നേറ്റ നിരയിലെ വിദേശ സാന്നിധ്യമായ ക്വാമെ പെപ്രയെ നിലനിർത്താൻ തീരുമാനിച്ചിട്ടുണ്ട്. അടുത്ത ഒരു വർഷം കൂടി പെപ്ര കേരള ബ്ലാസ്റ്റേഴ്സിനോടൊപ്പം ഉണ്ടാകും.ഘാന താരമായ ഇദ്ദേഹത്തിന് ക്ലബുമായി ഒരു വർഷത്തെ കോൺട്രാക്ട് കൂടി അവശേഷിക്കുന്നുണ്ട്.അതുകൊണ്ടുതന്നെ താരത്തെ നിലനിർത്താൻ ക്ലബ്ബ് തീരുമാനിക്കുകയായിരുന്നു.

സീസണിന്റെ പകുതി വരെ ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റ നിരയിലെ സ്ഥിര സാന്നിധ്യമായിരുന്നു പെപ്ര. സ്ട്രൈക്കർ എന്ന നിലയിൽ കൂടുതൽ ഗോളുകൾ ഒന്നും നേടാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല. പക്ഷേ അദ്ദേഹത്തിന്റെ വർക്ക് റേറ്റ് ആരാധകർക്ക് വലിയ മതിപ്പ് ഉണ്ടാക്കിയിരുന്നു. സദാസമയവും എതിരാളികളെ പ്രസ് ചെയ്യാൻ കഴിഞ്ഞിരുന്ന താരമാണ് പെപ്ര. പിന്നീട് ഈ താരം പരിക്കിന്റെ പിടിയിൽ അകപ്പെട്ട് പുറത്തു പോവുകയായിരുന്നു.ആ സമയത്ത് തന്നെയാണ് ബ്ലാസ്റ്റേഴ്സിന്റെ പ്രകടനം മോശമാകുന്നതും.

ചെർനിച്ച്,പെപ്ര എന്നിവരിൽ ഒരാളെ ക്ലബ്ബ് നിലനിർത്തും എന്ന സൂചനകൾ നേരത്തെ ഉണ്ടായിരുന്നു.പെപ്രയെ നിലനിർത്തണമെന്ന് തന്നെയായിരുന്നു ആരാധകരുടെ ആവശ്യം.അതിപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് പരിഗണിച്ചു എന്ന് വേണം പറയാൻ. പൂർണ്ണ ഫിറ്റ്നസോടുകൂടി താരത്തെ കിട്ടിക്കഴിഞ്ഞാൽ തീർച്ചയായും അദ്ദേഹം ഒരു മുതൽകൂട്ട് തന്നെയാണ്. മുന്നേറ്റ നിരയിലെ മറ്റൊരു താരമായ ജോഷുവ സോറ്റിരിയോയുടെ കാര്യത്തിലൂടെ ബ്ലാസ്റ്റേഴ്സിന് ഒരു ഫൈനൽ ഡിസിഷൻ എടുക്കാൻ ഉണ്ട്.

കഴിഞ്ഞ സമ്മറിൽ ആദ്യമായി ബ്ലാസ്റ്റേഴ്സ് കൊണ്ടുവന്ന താരമാണ് സോറ്റിരിയോ.എന്നാൽ ട്രെയിനിങ്ങിനിടെ അദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റു.അതുകൊണ്ടുതന്നെ കഴിഞ്ഞ സീസൺ മുഴുവനായും അദ്ദേഹത്തിന് നഷ്ടമാവുകയായിരുന്നു.വലിയ തുകയായിരുന്നു അദ്ദേഹത്തിന് വേണ്ടി ബ്ലാസ്റ്റേഴ്സ് ചിലവഴിച്ചിരുന്നത്. ഒരു വർഷത്തെ കോൺട്രാക്ട് കൂടി സോറ്റിരിയോക്ക് ബ്ലാസ്റ്റേഴ്സുമായി അവശേഷിക്കുന്നുണ്ട്. അദ്ദേഹം ക്ലബ്ബിനകത്ത് തുടരുമോ ഇല്ലയോ എന്നുള്ള കാര്യത്തിൽ ഇപ്പോഴും വ്യക്തതകൾ ലഭിച്ചിട്ടില്ല.

Kerala BlastersKwame Peprah
Comments (0)
Add Comment