കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രമുഖ ഇന്ത്യൻ പത്രപ്രവർത്തകനായ മാർക്കസ് മെർഗുലാവോക്ക് നിരന്തരം നേരിടേണ്ടി വരുന്ന ചോദ്യം ബ്ലാസ്റ്റേഴ്സിന്റെ വിദേശ സ്ട്രൈക്കറുടെ സൈനിങ്ങ് എന്തായി എന്നുള്ളതായിരുന്നു.48 മണിക്കൂറുകൾ നിർണായകമാണെന്ന് മൂന്ന് ദിവസങ്ങൾക്ക് മുൻപ് അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ അതിനുള്ളിൽ സൈനിങ്ങ് നടന്നിരുന്നില്ല. അതുകൊണ്ടുതന്നെ വീണ്ടും ബ്ലാസ്റ്റേഴ്സ് ആരാധകർ അദ്ദേഹത്തെ ചോദ്യം ചെയ്തുകൊണ്ട് രംഗത്തെത്തി.
ഏറ്റവും ഒടുവിൽ ഇന്നലെ വൈകീട്ട് ഒരു അപ്ഡേറ്റ് അദ്ദേഹം നൽകി. രാത്രി കേരള ബ്ലാസ്റ്റേഴ്സിന്റെ ക്യാമ്പുമായി ബന്ധപ്പെടും,എന്നിട്ട് സൈനിങ്ങ് എന്തായി എന്നുള്ളത് പരിശോധിക്കും എന്നായിരുന്നു അദ്ദേഹം നൽകിയ വാക്ക്.ആ വാക്ക് അദ്ദേഹം പാലിച്ചിട്ടുണ്ട്.ഇന്നലെ രാത്രി ബ്ലാസ്റ്റേഴ്സ് ക്യാമ്പുമായി അദ്ദേഹം ബന്ധപ്പെടുകയും അപ്ഡേറ്റ് നൽകുകയും ചെയ്തിട്ടുണ്ട്.
ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് നിരാശ മാത്രമാണ് ബാക്കി.സൈനിങ്ങിന്റെ കാര്യത്തിൽ പുരോഗതി ഒന്നും ഉണ്ടായിട്ടില്ല. വിദേശ സ്ട്രൈക്കറുടെ സൈനിങ്ങ് പൂർത്തിയാക്കാൻ ബ്ലാസ്റ്റേഴ്സിന് ഇപ്പോഴും സാധിച്ചിട്ടില്ല എന്നുള്ളത് മാത്രമാണ് അപ്ഡേറ്റ്.സൈനിങ് പൂർത്തിയായി എന്നുള്ളത് പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ അതെല്ലാം വ്യാജമാണെന്ന് മെർഗുലാവോയുടെ അപ്ഡേറ്റിൽ നിന്നും വ്യക്തമാക്കുന്നുണ്ട്.
യോവെറ്റിച്ച്,രണ്ട് അർജന്റീന താരങ്ങൾ, ഒരു ജർമൻ താരം എന്നിവർക്ക് വേണ്ടിയൊക്കെ ബ്ലാസ്റ്റേഴ്സ് ശ്രമങ്ങൾ നടത്തിയിരുന്നു.എന്നാൽ ഈ 4 ശ്രമങ്ങളും വിഫലമാവുകയായിരുന്നു.കാരണം ഇവർ ആവശ്യപ്പെടുന്ന സാലറി വളരെയധികം ഉയർന്നതായിരുന്നു.ഇവർ നിരസിച്ചു കൊണ്ടു തന്നെയാണ് ഈ സൈനിങ് ഇത്രയധികം വൈകിയിട്ടുള്ളത്. നിലവിൽ ബ്ലാസ്റ്റേഴ്സ് ഒരു സ്ട്രൈക്കർക്ക് വേണ്ടി ശ്രമങ്ങൾ നടത്തുന്നുണ്ട്.പക്ഷേ ഒരു ഡീലിൽ എത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല.
ഇതിനിടെ കളിക്കളത്തിലേക്ക് ഇന്ന് ബ്ലാസ്റ്റേഴ്സ് ഇറങ്ങുന്നുണ്ട്. എതിരാളികൾ ബംഗളൂരു എഫ്സിയാണ്.ഇന്ന് വൈകിട്ട് ഏഴു മണിക്കാണ് ഈ മത്സരം നടക്കുക.ഡ്യൂറന്റ് കപ്പിന്റെ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിലാണ് ബ്ലാസ്റ്റേഴ്സും ബംഗളുരുവും തമ്മിൽ ഏറ്റുമുട്ടുന്നത്.