ISLനേക്കാൾ കൂടുതൽ പണം ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് സ്പോൺസർഷിപ്പിൽ നിന്നും സ്വന്തമാക്കുന്നു:ആഷിശ് നേഗി
കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിന് വലിയ വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വരുന്ന ഒരു സമയമാണിത്. ഒരുപാട് മികച്ച താരങ്ങളെ ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് വിറ്റഴിച്ചു.എന്നാൽ അതിനൊത്ത പകരക്കാരെ കൊണ്ടുവരാൻ അവർ തയ്യാറായില്ല. ബ്ലാസ്റ്റേഴ്സിന്റെ ഇന്ത്യൻ സ്‌ക്വാഡ് വളരെ ദുർബലമാണ് എന്ന് സീസൺ തുടങ്ങുന്നതിനു മുൻപ് തന്നെ ആരാധകർ ചൂണ്ടിക്കാണിച്ചതാണ്. എന്നാൽ അത് ചെവി കൊള്ളാൻ മാനേജ്മെന്റ് തയ്യാറായിരുന്നില്ല.
പക്ഷേ ആരാധകരായിരുന്നു ശരി. അത് ബ്ലാസ്റ്റേഴ്സിന്റെ പ്രകടനത്തിലൂടെ തെളിഞ്ഞു.12 മത്സരങ്ങൾ കളിച്ചപ്പോൾ ഏഴു മത്സരങ്ങളിലും ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുകയായിരുന്നു.അതുകൊണ്ടുതന്നെ മാനേജ്മെന്റിന് വലിയ വിമർശനങ്ങൾ ഏൽക്കേണ്ടി വരുന്നുണ്ട്.ഈ ഘട്ടത്തിൽ ഖേൽ നൗവിന്റെ മാധ്യമപ്രവർത്തകനായ ആഷിശ് നേഗി ഒരു വെളിപ്പെടുത്തൽ നടത്തിയിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്സ് സ്പോൺസർഷിപ്പിലൂടെ ഒരു വലിയ തുക തന്നെ സമ്പാദിക്കുന്നുണ്ട് എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്.ISL നേക്കാൾ കൂടുതൽ തുക ബ്ലാസ്റ്റേഴ്സ് നേടുന്നുണ്ട് എന്നാണ് ഇദ്ദേഹത്തിന്റെ കണ്ടെത്തൽ. അതുകൊണ്ടുതന്നെ ബ്ലാസ്റ്റേഴ്സിനെ വാങ്ങാൻ എല്ലാവർക്കും താൽപര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
” ഐഎസ്എല്ലിനെക്കാൾ കൂടുതൽ സ്പോൺസർഷിപ്പിലൂടെ പണം സമ്പാദിക്കുന്നത് കേരള ബ്ലാസ്റ്റേഴ്സ് ആണ്. അത്തരത്തിലുള്ള ഒരു കേരള ബ്ലാസ്റ്റേഴ്സിനെ വാങ്ങാൻ ആഗ്രഹമില്ലാത്തവർ ആരുമുണ്ടാവില്ല. ഇക്കാര്യത്തിൽ ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് മാനേജ്മെന്റിൽ നിന്നും അക്കൗണ്ടബിലിറ്റി വേണമെങ്കിൽ ട്വിറ്ററിലൂടെ സംവദിച്ചിട്ട് കാര്യമില്ല.നേരിട്ട് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റുമായി കൂടിക്കാഴ്ച നടത്തുകയാണ് വേണ്ടത് ” ഇതാണ് ആഷിശ് നേഗി പറഞ്ഞിട്ടുള്ളത്.
അതായത് കാര്യങ്ങൾ വളരെ വ്യക്തമാണ്. ബ്ലാസ്റ്റേഴ്സിനെ വിൽക്കാൻ മാനേജ്മെന്റ് തയ്യാറാവുകയാണെങ്കിൽ വാങ്ങാൻ ആളുകൾ ഉണ്ടാകും. കാരണം ക്ലബ്ബ് ലാഭത്തിൽ തന്നെയാണ് വർക്ക് ചെയ്യുന്നത്.സ്പോൺസർഷിപ്പിലൂടെ ആവശ്യമായ വരുമാനം ക്ലബ്ബിന് ലഭിക്കുന്നുണ്ട് എന്നൊക്കെയാണ് ഇദ്ദേഹം വ്യക്തമാക്കിയിട്ടുള്ളത്.പക്ഷേ നിലവിൽ ബ്ലാസ്റ്റേഴ്സിനെ വിൽക്കാൻ ഇപ്പോഴത്തെ മാനേജ്മെന്റ് ഉദ്ദേശിക്കുന്നില്ല എന്നതാണ് യാഥാർത്ഥ്യം.