കേരള ബ്ലാസ്റ്റേഴ്സ് ഏറ്റവും ഒടുവിൽ കളിച്ചത് ഡ്യൂറൻഡ് കപ്പിലെ ക്വാർട്ടർ ഫൈനൽ മത്സരമായിരുന്നു. അന്ന് ബംഗളൂരു എഫ്സിയോട് പരാജയപ്പെട്ടു കൊണ്ട് ബ്ലാസ്റ്റേഴ്സ് പുറത്താവുകയും ചെയ്തു.അതിനുശേഷം ഇതുവരെ കൊൽക്കത്തയിൽ ആയിരുന്നു ക്ലബ്ബ് തുടർന്നിരുന്നത്.ഇന്ന് ഒരു സൗഹൃദ മത്സരം കേരള ബ്ലാസ്റ്റേഴ്സ് കളിച്ചിരുന്നു.
എതിരാളികൾ പുതിയ ഐഎസ്എൽ ക്ലബ്ബായ മുഹമ്മദൻ എസ്സിയായിരുന്നു. ഈ സൗഹൃദ മത്സരത്തിൽ മികച്ച വിജയം സ്വന്തമാക്കാൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടുണ്ട്. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് അവരെ പരാജയപ്പെടുത്തിയിട്ടുള്ളത്. സൂപ്പർ താരം നോഹ് സദോയി ഒരു ഗോൾ കണ്ടെത്തിയിട്ടുണ്ട്. ശേഷിച്ച ഗോൾ യോയ്‌ഹെൻബ മീട്ടെയുടെ വകയായിരുന്നു.
കേരള ബ്ലാസ്റ്റേഴ്സിന്റെ സ്റ്റാർട്ടിങ് 11ൽ ലൂണ ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ഡ്രിൻസിച്ചായിരുന്നു ക്യാപ്റ്റൻ. ഗോൾകീപ്പർ ആയിക്കൊണ്ട് സച്ചിൻ സുരേഷ് ആയിരുന്നു ഉണ്ടായിരുന്നത്.ഡ്രിൻസിച്ചും കോയെഫും ഒരുമിച്ച് ഇറങ്ങിയിരുന്നു. മുന്നേറ്റ നിരയിൽ നോഹ,പെപ്ര,രാഹുൽ,ഐമൻ എന്നിവരൊക്കെ ഉണ്ടായിരുന്നു. മത്സരത്തിൽ ഒരു അസിസ്റ്റ് സ്വന്തമാക്കാൻ കോയെഫിന് സാധിച്ചിട്ടുണ്ട്.
ഇനി കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ സൂപ്പർ ലീഗിലെ ആദ്യ മത്സരമാണ് കളിക്കുക. എതിരാളികൾ പഞ്ചാബ് ആണ്. സെപ്റ്റംബർ പതിനഞ്ചാം തീയതി കൊച്ചി കലൂരിൽ വച്ചുകൊണ്ടാണ് മത്സരം നടക്കുക.ബ്ലാസ്റ്റേഴ്സിന്റെ സ്‌ക്വാഡ് പ്രഖ്യാപനം നാളെ വൈകിട്ട് ലുലു മാളിൽ വച്ചുകൊണ്ട് അരങ്ങേറും.